സുന്ദർലാൽ പട്വ
ദൃശ്യരൂപം
സുന്ദർലാൽ പട്‌വ | |
---|---|
മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി (1st tenure) | |
ഓഫീസിൽ 20 ജനുവരി 1980 – 17 ഫെബ്രുവരി 1980 | |
മുൻഗാമി | Virendra Kumar Sakhlecha |
പിൻഗാമി | Arjun Singh |
Chief Minister of Madhya Pradesh (2nd Tenure) | |
ഓഫീസിൽ 5 മാർച്ച് 1990 – 15 ഡിസംബർ 1992 | |
മുൻഗാമി | Shyama Charan Shukla |
പിൻഗാമി | Digvijaya Singh |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കുക്റേശേവർ, മദ്ധ്യപ്രദേശ് , India | 11 നവംബർ 1924
മരണം | 28 ഡിസംബർ 2016 ഭോപ്പാൽ, മദ്ധ്യപ്രദേശ്, ഇന്ത്യ | (പ്രായം 92)
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
ബിജെപി നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്നു സുന്ദർലാൽ പട്‌വ. [1]ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം അടൽ ബിഹാരി വാജ്‌പേയിക്കും, എൽ.കെ അദ്വാനിക്കുമൊപ്പം ജനസംഘത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ മരണാനന്തരം പത്മവിഭൂഷൺ നൽകി ആദരിച്ചു.
ജീവിതരേഖ
[തിരുത്തുക]1924ൽ ജനിച്ച പട്വ രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1980ൽ ഒരു മാസത്തിൽ താഴെ മാത്രം മുഖ്യമന്ത്രി പദവി വഹിച്ചു. പിന്നീട് രാമജന്മഭൂമി തരംഗത്തിൽ 1990ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലത്തെി. 1992ൽ ബാബരി മസ്ജിദ് തകർച്ചയെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ സ്ഥാനം നഷ്ടമായി.
1997ൽ ഛിന്ദ്വാഡയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പട്വ ലോക്സഭയിലുമത്തെി. 1999ൽ ഹോഷംഗാബാദ് ലോക്സഭാമണ്ഡലത്തിൽനിന്ന് വിജയിച്ച പട്വ വാജ്പേയി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായി.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മവിഭൂഷൺ[2]