സുനിൽ ഇബ്രാഹിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സുനിൽ ഇബ്രാഹിം
ജനനം (1978-12-12) 12 ഡിസംബർ 1978  (45 വയസ്സ്)
Chirayankeezhu, Kerala
തൊഴിൽസംവിധായകൻ
സജീവ കാലം2012 – മുതൽ

നിവിൻ പോളി, ശ്രീനിവാസൻ, ലെന എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി 2012-ൽ പുറത്തിറങ്ങിയ ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം[1].


സിനിമ ജീവിതം[തിരുത്തുക]

2012-ൽ നിവിൻ പോളി, ശ്രീനിവാസൻ, ഗൗതമി നായർ, ലെന എന്നിവരെ കേന്ദ്ര കഥാപാത്രമാക്കികൊണ്ട് സംവിധാനം ചെയ്ത ചാപ്റ്റേഴ്സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം പക്ഷെ തീയേറ്ററിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല. തന്റെ രണ്ടാം സംവിധാന സംരംഭമായ അരികിൽ ഒരാൾ എന്ന ചിത്രത്തിലും നിവിൻ തന്നെയായിരുന്നു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്, ഒപ്പം രമ്യ നമ്പീശനും, ഇന്ദ്രജിത്തും.മലയാളികൾ അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ തികച്ചും ഹോളിവുഡ് ശൈലിയിൽ ഉള്ള ഒരു ചലച്ചിത്ര അനുഭവമായിരുന്നു അരികിൽ ഒരാൾ.ബിജു മേനോൻ നായകനായ ഓലപ്പീപ്പി എന്ന ഒരു ചലച്ചിത്രം നിർമിക്കാനും സുനിൽ ഇബ്രാഹിമിന് കഴിഞ്ഞു. ഏതാനും പുതുമുഖങ്ങളെ വച്ച് 2017ൽ ഒരുക്കിയ വൈ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

ചലച്ചിത്രങ്ങൾ[തിരുത്തുക]

# വർഷം ചലച്ചിത്രം അഭിനേതാക്കൾ
1 2012 ചാപ്‌റ്റേഴ്‌സ് നിവിൻ പോളി, ശ്രീനിവാസൻ
2 2013 അരികിൽ ഒരാൾ ഇന്ദ്രജിത്ത്, നിവിൻ പോളി,ലെന
3 2017 വൈ അലൻസിയർ, ജിൻസ്

References[തിരുത്തുക]

  1. Times Of India Y movie Review
  2. Deccan Chronicle said "A freshly brewed formula with new Faces"
  3. On Location: Arikil Oraal - True colours
  4. No hero, heroine in Sunil Ibrahim's 'Chapters[പ്രവർത്തിക്കാത്ത കണ്ണി]

മറ്റുള്ളവ[തിരുത്തുക]

  1. "No hero, heroine in Sunil Ibrahim's 'Chapters'". Mathrubhumi. Archived from the original on 2015-02-12. Retrieved 2020-04-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുനിൽ_ഇബ്രാഹിം&oldid=3647621" എന്ന താളിൽനിന്ന് ശേഖരിച്ചത്