സുനിത ജെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുനിത ജെയിൻ
SunitaJainBW.jpg
ജനനം13 ജൂലൈ 1940
മരണം11 ഡിസംബർ 2017
ന്യൂഡൽഹി
വിദ്യാഭ്യാസംബി.എ., എം.എ., പി.എച്ച്.ഡി.
കലാലയംഇന്ദ്രപ്രസ്ഥ കോളജ് ഫോർ വിമൻ (BA);
സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി (MA);
യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക-ലിങ്കൺ (PhD)
തൊഴിൽകവയിത്രി, സാഹിത്യകാരി, നോവലിസ്റ്റ്, പണ്ഡിത.
സജീവ കാലം1962 മുതൽ
ജീവിതപങ്കാളി(കൾ)ആദിശ്വർ ലാൽ ജെയിൻ
കുട്ടികൾഅരുൺ കെ. മിത്തൽ, രവി കെ. ജെയിൻ, ശശി കെ. ജെയിൻ
പുരസ്കാരങ്ങൾപത്മശ്രീ
ദ വ്രീലാന്റ് അവാർഡ് (1969)
മേരി സാൻഡോസ് പ്രയറി സ്കൂണർ ഫിക്ഷൻ അവാർഡ്
ഉത്തർ പ്രദേശ് ഹിന്ദി സൻസ്ഥാൻ അവാർഡ്
ഡൽഹി ഹിന്ദി അക്കാദമി അവാർഡ്
നിരാല നമിത് അവാർഡ്
സാഹിത്യകാർ സമ്മാൻ
മഹാദേവി വർ‌മ്മ സമ്മാൻ
പ്രഭ കേതൻ അവാർഡ്
ബ്രഹ്മി സുന്ദരി അവാർഡ്
സുലോചിനി റൈറ്റർ അവാർഡ്
യു.പി. സാഹിത്യ ഭൂഷൺ അവാർഡ്
ദ വ്യാസ് സമ്മാൻ അവാർഡ് (2015)
ഡി.ലിറ്റ്. യൂണിവേഴ്സിറ്റി ഓഫ് ബർദ്ധ്വാൻ, 2015

ഒരു ഇന്ത്യൻ പണ്ഡിതയും നോവലിസ്റ്റും ചെറുകഥാകൃത്തും ഇംഗ്ലീഷിലെയും ഹിന്ദി സാഹിത്യത്തിലെയും കവയിത്രിയുമായിരുന്നു സുനിത ജെയിൻ (1940–2017).[1][2] മുൻ ഇന്ത്യൻ പ്രൊഫസറും ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് വിഭാഗം മേധാവിയുമായിരുന്ന [3] അവർ ഇംഗ്ലീഷിലും ഹിന്ദിയിലും 60-ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കൂടാതെ നിരവധി ജൈന രചനകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. [1] ഇംഗ്ലീഷിലെ പോസ്റ്റ്-കൊളോണിയൽ സാഹിത്യങ്ങളുടെ വിജ്ഞാനകോശത്തിൽ ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ദി വ്രീലാന്റ് അവാർഡ് (1969), മേരി സാൻഡോസ് പ്രൈറി സ്കൂണർ ഫിക്ഷൻ അവാർഡ് (1970, 1971) എന്നിവയ്ക്ക് അവർ അർഹയായി. [4] 2004 ൽ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ഭാരത സർക്കാർ അവർക്ക് നൽകി. [5] 2015 ൽ അവർക്ക് ഹിന്ദിയിലെ മികച്ച സാഹിത്യ പ്രവർത്തനത്തിനുള്ള കെ.കെ. ബിർള ഫൗണ്ടേഷന്റെ വ്യാസ സമ്മാൻ ലഭിച്ചു. 2015 ൽ അവർക്ക് പശ്ചിമ ബംഗാളിലെ ബുർധ്വാൻ സർവകലാശാലയിൽ നിന്ന് ഓണററി ഡി. ലിറ്റ് ലഭിച്ചു.

ജീവചരിത്രം[തിരുത്തുക]

മുൻകാലജീവിതം[തിരുത്തുക]

1940 ജൂലൈ 13 ന് ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ അംബാല ജില്ലയിൽ ഒരു ജൈന കുടുംബത്തിൽ ജനിച്ച സുനിതയുടെ കുടുംബം കൗമാരപ്രായത്തിൽ ഡൽഹിയിലേക്ക് മാറി. 18 -ആം വയസ്സിൽ ഡൽഹി സർവകലാശാലയിലെ ഇന്ദ്രപ്രസ്ഥ കോളേജിൽ നിന്ന് അവർ ബിഎ പൂർത്തിയാക്കി.

ബിരുദം നേടിയ ഉടൻ ഡൽഹിയിൽ വച്ച് വിവാഹം കഴിച്ചു. ഭർത്താവിനൊപ്പം ഒഹായോയിലെ ക്ലീവ്‌ലാൻഡിലേക്ക് പോയി. അതിനുശേഷം 1965-ൽ ലോംഗ് ഐലൻഡിലെ സ്റ്റോണി ബ്രൂക്കിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലും ഇന്ത്യയിലെ ന്യൂ ഡൽഹിയിലും കുറച്ചുകാലം ചെലവഴിച്ചു. ജെയിൻ അമേരിക്കൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ന്യൂയോർക്കിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദം നേടി. 1968-ൽ അവർ നബ്രാസ്കയിലെ ലിങ്കണിലേക്ക് മാറി അവിടെ നെബ്രാസ്ക സർവകലാശാലയിൽ നിന്ന് ഡോക്ടറൽ ബിരുദം (പിഎച്ച്ഡി) നേടി.[6]

ഒരു അധ്യാപികയായി ജോലി[തിരുത്തുക]

1972 ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇന്ദ്രപ്രസ്ഥ കോളേജിലും അരബിന്ദോ കോളേജിലും ചെറിയ അദ്ധ്യാപനത്തിനു ശേഷം ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്നു. അവിടെ നിന്ന് ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് മേധാവിയായി. 2002 ൽ ഇംഗ്ലീഷ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു.

ഡൽഹി ഐഐടിയിൽ ആയിരിക്കെ ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ വിപുലീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ബിരുദാനന്തര ബിരുദവും പിഎച്ച്ഡി പ്രോഗ്രാമും ഉൾപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.

എഴുത്ത്[തിരുത്തുക]

22-ആം വയസ്സിൽ അവർ എഴുതാൻ തുടങ്ങി. ഹിന്ദിയിലും ഇംഗ്ലീഷിലും ചെറുകഥകളും നോവലുകളും കവിതകളും പ്രസിദ്ധീകരിച്ചു. [7] 2000-ൽ പ്രസിദ്ധീകരിച്ച എ ഗേൾ ഓഫ് ഹെർ ഏജ് എന്ന നോവലും യഥാക്രമം 1980-ലും 1982-ലും പ്രസിദ്ധീകരിച്ച എ വുമൺ ഈസ് ഡെഡ് [8], യൂനക് ഓഫ് ടൈം ആന്റ് അദർ സ്റ്റോറീസ് [9] എന്നീ രണ്ട് ചെറുകഥാ സമാഹാരങ്ങളും ഉൾപ്പെടുന്നു. അവർ ഏഴ് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. അവയിൽ ചില കവിതകൾ സെൻസം: കളക്ടഡ് പോയംസ് 1965-2000[10], അമേരിക്കൻ ദേശി ആന്റ് അദർ പോയംസ് എന്നീ ശീർഷകങ്ങളിൽ വീണ്ടും അച്ചടിച്ചു. [11] കൂടാതെ, കുട്ടികൾക്കായി ദി മാംഗോ ട്രീ (2002) [12]എന്ന പേരിൽ അവർ ഒരു പുസ്തകവും സാഹിത്യ വിമർശനം, ജോൺ സ്റ്റീൻബെക്കിന്റെ കൺസെപ്റ്റ് ഓഫ് എ മാൻ: ക്രിറ്റിക് സ്റ്റഡീസ് ഓഫ് ഹിസ് നോവൽസ് എന്നിവ എഴുതിയിട്ടുണ്ട്. [13] അവരുടെ ചെറുകഥകൾ ഷോർട്ട് ഷോർട്ട് സ്റ്റോറീസ് യൂണിവേഴ്സൽ (1993) [14] കൺസേർട്ട് ഓഫ് വോയ്‌സ്: ആൻ‌ ആൻ‌റ്റോളജി ഓഫ് വേൾഡ് വോയ്‌സ് ഇൻ ഇംഗ്ലീഷ് (1994). [15]എന്നിവ രണ്ട് മൾട്ടി-റൈറ്റർ ചെറുകഥാ സമാഹാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. 1.0 1.1 "Dr. Sunita Jain". Jain Samaj. 2015. ശേഖരിച്ചത് 22 November 2015.
 2. Kanwar Dinesh Singh (2008). Contemporary Indian English Poetry: Comparing Male and Female Voices. Atlantic Publishers & Dist. പുറം. 208. ISBN 9788126908899.
 3. "Certificate" (PDF). Indian Institute of Technology, Delhi. 28 December 2001. ശേഖരിച്ചത് 22 November 2015.
 4. Eugene Benson, L. W. Conolly (2004). Encyclopedia of Post-Colonial Literatures in English. Routledge. പുറം. 1946. ISBN 9781134468485.
 5. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. ശേഖരിച്ചത് 21 July 2015.
 6. Divya Mathura (Ed.) (2003). Aashaa: Hope/faith/trust : Short Stories by Indian Women Writers. Star Publications. പുറം. 287. ISBN 9788176500753.CS1 maint: extra text: authors list (link)
 7. Rashmi Gaur (2003). Women's Writing. Sarup & Sons. പുറം. 152. ISBN 9788176253963.
 8. Sunita Jain (2000). A Girl of Her Age. Atma Ram & Sons. പുറം. 106. ASIN B0061SI354.
 9. Sunita Jain (2000). Sensum: Collected Poems 1965–2000. Myword! Press. പുറം. 158. OCLC 156892219.
 10. Sunita Jain (2007). American Desi and Other Poems. Read Books. പുറം. 72. ISBN 9788190475310. OCLC 177858266.
 11. Sunita Jain (2002). The Mango Tree. Orient Blackswan. പുറം. 25. ISBN 9788125022695.
 12. Sunita Jain (1979). John Steinbeck's Concept of Man : a Critical Study of his Novels. New Statesman Pub. Co. പുറം. 101. OCLC 5945681.
 13. Reingard M. Nischik (1993). Short Short Stories Universal. Reclam, Ditzingen. ISBN 978-3150092972.
 14. Victor J. Ramraj (1994). Concert of Voices: An Anthology of World Voices in English. Broadview Press. പുറം. 528. ISBN 9781551110257.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുനിത_ജെയിൻ&oldid=3736762" എന്ന താളിൽനിന്ന് ശേഖരിച്ചത്