സുധ ഭരദ്വാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുധ ഭരദ്വാജ്
Sudha 001.jpg
സുധ ഭരദ്വാജ് 2020ൽ
ജനനം(1961-11-01)1 നവംബർ 1961
ദേശീയതഇന്ത്യ
തൊഴിൽട്രേഡ് യൂണിയൻ നേതാവ്, ആക്ടിവിസ്റ്റ്, അഭിഭാഷക
മാതാപിതാക്ക(ൾ)

ഒരു ട്രേഡ്-യൂണിസ്റ്റും ആക്ടിവിസ്റ്റും അഭിഭാഷകയുമാണ് സുധ ഭരദ്വാജ് (ജനനം നവംബർ 1, 1961). [2] അവർ മൂന്ന് പതിറ്റാണ്ടിലേറെയായി ഛത്തീസ്ഗഡിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഛത്തീസ്ഗഡ് മുക്തി മോർച്ചയുടെ (മസ്ദൂർ കാര്യകൃത കമ്മിറ്റി) സജീവ അംഗമാണ് സുധ. [3]

ജീവിതം[തിരുത്തുക]

ആദ്യകാലജീവിതം[തിരുത്തുക]

ബോസ്റ്റണിൽ ജനിച്ച സുധ കുട്ടിക്കാലത്ത് അമേരിക്കയിലും ബ്രിട്ടനിലും ആയി ജീവിച്ചു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ സെന്റർ ഫോർ ഇക്കണോമിക്‌സ് സ്റ്റഡീസ് ആന്റ് പ്ലാനിംഗ് സ്ഥാപിച്ച സുധയുടെ അമ്മ കൃഷ്ണ ഭരദ്വാജ് അറിയപ്പെടുന്ന അക്കാദമിക്, സാമ്പത്തിക വിദഗ്ധയായിരുന്നു. 11-ാം വയസ്സിൽ അവർ അമ്മയോടൊപ്പം ഡൽഹിയിലേക്ക് താമസം മാറി.

1979 ൽ അവർ കാൺപൂരിലെ ഐഐടിയുടെ ഇന്റഗ്രേറ്റഡ് മാത്തമാറ്റിക്സ് (പഞ്ചവത്സരം) പ്രോഗ്രാമിൽ ചേർന്നു. കാൺപൂരിലെ ഐഐടിയിൽ അവർ ജാതി-അധിഷ്‌ഠിത ഗ്രാമീണ ചുറ്റുപാടുകളിൽ പഠിപ്പിച്ചുകൊണ്ട് എൻഎസ്‌എസിൽ ചേർന്നു. [4] 1984-ൽ ഐഐടികെയിലെ പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം, ഡൽഹിയിൽ ഏതാനും വർഷം ഡിപിഎസിൽ പഠിപ്പിച്ചു. [4]

അറസ്റ്റ്[തിരുത്തുക]

2018 ഓഗസ്റ്റ് 28 ന്, മറ്റ് അഭിഭാഷകർ, എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ എന്നിവരോടൊപ്പം, ഭീമ കൊറേഗാവ് കേസിൽ സുധയെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തു. [5] [6] [7] [8] [9] മാവോയിസ്റ്റുകളുടെ പിന്തുണയോടെ നടന്നത് എന്ന് ആരോപിക്കപ്പെട്ട, 2017 ഡിസംബർ 31ന് നടന്ന എൽഗർ പരിഷത്ത് സമ്മേളനത്തിൽ നടത്തിയ പ്രസംഗങ്ങൾ ഭീമ കൊറേഗാവ് യുദ്ധസ്മാരകത്തിന് സമീപം അടുത്ത ദിവസം അക്രമത്തിന് കാരണമായെന്ന് പറഞ്ഞാണ് അവരെ അറസ്റ്റ് ചെയ്തത്.[10] മൂന്ന് വർഷത്തിലേറെ നീണ്ട തടവിന് ശേഷം 2021 ഡിസംബർ 8 ന് 50,000 രൂപയുടെ ജാമ്യത്തിൽ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചു.

അവലംബം[തിരുത്തുക]

  1. "Row in JNU after Dean replaces speaker invited by centre for economic studies". The Indian Express. 7 March 2018. ശേഖരിച്ചത് 28 August 2018.
  2. "As Sudha Bharadwaj Spends 4th Birthday in Jail, a Reminder That UAPA Enables Her Incarceration". The Wire. മൂലതാളിൽ നിന്നും 2021-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-12-02. Sudha Bharadwaj’s birthday coincides with the Chhattisgarh state formation day on November 1.
  3. "CMM (Mazdoor Karyakarta Committee) - a political engagement of Sudha Bharadwaj".
  4. 4.0 4.1 Bureau, N. H. S. (2020-08-09). "Sudha Bharadwaj: The lawyer for poor and labourers". National Herald (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-06-09.
  5. "Why Modi and Shah Took the Bhima Koregaon Investigation Away From Maharashtra".
  6. "Bhima Koregaon Files: The Story Of Nine Activists Being Punished Without Trial".
  7. "Anand Teltumbde: How the police can fabricate evidence to suggest that anyone is an 'urban Maoist".
  8. "Two years of Bhima Koregaon Arrests by Nihalsing B Rathod".
  9. "Who Is Vernon Gonsalves, the Activist Held for 'Naxalite' Links".
  10. ശ്രീലയം, സിതാര (2021-12-09). "സുധ ഭരദ്വാജ് ജയിൽ മോചിതയായി". ശേഖരിച്ചത് 2022-03-15.
"https://ml.wikipedia.org/w/index.php?title=സുധ_ഭരദ്വാജ്&oldid=3809203" എന്ന താളിൽനിന്ന് ശേഖരിച്ചത്