സുതാര്യകേരളം
പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾക്ക് കേരള മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പരിഹാരം കാണുവാൻ ഉദ്ദേശിച്ച് ആരംഭിച്ച ഒരു പരിപാടിയാണ് സുതാര്യകേരളം. തപാൽ വഴിയും നേരിട്ടും മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്ലിൽ ലഭിക്കുന്ന പരാതിയിൽ അതത് വകുപ്പുമായി ബന്ധപ്പെട്ട് ഉടനടി പരിഹാരം കാണാൻ ഈ പരിപാടി സഹായിക്കുന്നു. കിട്ടുന്ന പരാതികളിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രാതിനിധ്യസ്വഭാവമുള്ള പരാതികളിൽ മുഖ്യമന്ത്രി മറുപടി നല്കുന്നത് എല്ലാ ആഴ്ചകളിലും ദൂരദർശനിൽ സുതാര്യകേരളം എന്ന പേരിൽ പ്രത്യേകപരിപാടി ആയി സംപ്രേഷണം ചെയ്തു വരുന്നു. പരാതിക്കാർക്ക് 155300 എന്ന ഫോൺ നമ്പറിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാം. ഒപ്പം തപാലിലും പരാതി അയക്കാം. പരാതി ലഭിക്കുന്ന മുറക്ക് ഇവയിൽ ആവശ്യമായ നടപടികൾക്കായി അതത് വകുപ്പുകളുമായി ബന്ധപ്പെടുന്നു. അതിനുശേഷം എത്രയും പെട്ടെന്ന് അതത് വകുപ്പുകളുടെ സഹായത്തോടെ പരാതി പരിഹരിക്കുന്നു.
ഔദ്യോഗിക വെബ്‌സൈറ്റ്[തിരുത്തുക]
http://www.newsutharya.kerala.gov.in/frontend/index/index.php