സുജാത (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുജാത
Sujatha (actress).jpg
ജനനം(1952-12-10)10 ഡിസംബർ 1952[1]
ശ്രീ ലങ്ക
മരണം6 ഏപ്രിൽ 2011(2011-04-06) (പ്രായം 58)
തൊഴിൽനടി
സജീവ കാലം1968–2006

മലയാളിയായ ഒരു സിനിമ നടിയാണ് സുജാത (1952-2011 ഏപ്രിൽ 6).

ജീവിതരേഖ[തിരുത്തുക]

1952-ൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ശങ്കരൻകുട്ടി മേനോന്റെയും സരസ്വതിയമ്മയുടെയും മകളായാണ് സുജാത ജനിച്ചത്. ശ്രീലങ്കയിൽ സ്കൂൾ വിദ്യാഭ്യാസ കാലത്ത് സിംഹള സിനിമകളിൽ അഭിനയിച്ച് കൊണ്ട് സിനിമ രംഗത്ത് എത്തി. പിന്നീട് തമിഴിൽ സജീവമായി. ശിവാജി ഗണേശൻ, രജനീകാന്ത് തുടങ്ങിയവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായും നായികാപ്രാധാന്യമുള്ള വേഷത്തിലും സുജാത അഭിനയിച്ചിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത അവൾ ഒരു തുടർക്കതൈ, അന്നക്കിളി എന്നീ ചിത്രങ്ങളാണ് സുജാതയെ തമിഴിൽ പ്രശസ്തയാക്കിയത്[2]. പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തി. ലേഡീസ് ഹോസ്റ്റൽ, ഭ്രഷ്ട്, അച്ചാണി, മയൂഖം, ചന്ദ്രോത്സവം തുടങ്ങിയവയാണ് മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.

സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും ശബ്ദമുയർത്തുന്ന നിരവധി കഥാപാത്രങ്ങൾ സുജാത അവതരിപ്പിച്ചിട്ടുണ്ട്[3]. ജോലിചെയ്യുന്ന സ്ത്രീയുടെ പ്രശ്നങ്ങൾ പറയുന്ന തമിഴ് ചിത്രമായ അവൾ ഒരു തുടർക്കതൈ എന്ന ചിത്രത്തിലെ കവിത എന്ന വേഷം, ഭ്രഷ്ട് എന്ന മലയാളം ചിത്രത്തിൽ ചെയ്ത കുറിയേടത്ത് താത്രിയുടെ വേഷം എന്നിവയൊക്കെ ഈ ഗണത്തിൽ പെടുത്തപ്പെടുന്നു[3].

2011 ഏപ്രിൽ 6-നു അന്തരിച്ചു.[2]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ndtv എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 "സുജാത Flash Back". മൂലതാളിൽ നിന്നും 2013-03-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.
  3. 3.0 3.1 എസ്. സുന്ദർദാസ്. "കുറിയേടത്ത് താത്രിയുടെ മുഖം". മാധ്യമം. ശേഖരിച്ചത് 2013 മെയ് 20. {{cite web}}: Check date values in: |accessdate= (help)



"https://ml.wikipedia.org/w/index.php?title=സുജാത_(നടി)&oldid=3647577" എന്ന താളിൽനിന്ന് ശേഖരിച്ചത്