സുജാത മേത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുജറാത്തിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ നടിയാണ് സുജാത മേത്ത. നാടകങ്ങളിലും ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. പ്രതിഘാത് (1987), യതീം (1988) തുടങ്ങിയവ അവയിൽ അറിയപ്പെട്ടവയാണ്.[1][2]

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലം[തിരുത്തുക]

ഗുജറാത്തി നാടകങ്ങളിൽ അഭിനയിച്ച് സുജാത അഭിനയജീവിതം ആരംഭിച്ചു, അതിൽ ചെറിയ വേഷം അവതരിപ്പിച്ചു.കഠിനാദ്ധ്വാനവും സഹിഷ്ണുതയും മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവരെ പ്രാപ്തയാക്കി.[3]

ബോളിവുഡ് ജീവിതം[തിരുത്തുക]

എൻ ചന്ദ്രയുടെ സാമൂഹിക ചിത്രമായ പ്രതിഘാട്ട് നാനാ പട്ടേക്കറുടെ കൂടെ 1987ൽ അഭിനയിച്ചു കൊണ്ടാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വന്നത്. അതിൽ കൊള്ള സംഘത്താൽ പരസ്യമായി നഗ്നയാക്കപ്പെട്ട ഒരു സകൂൾ ടീച്ചറുടെ റോളായിരുന്നു. 1986ൽ തെലുങ്ക് ചിത്രമായ പ്രതീത്‌നയിൽ  വിജയ ശാന്തിനിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലൂടെ അഭിനയത്തിൽ അറിയപ്പെട്ടു.

ടെലിവഷൻ കരിയർ[തിരുത്തുക]

ടെലിവിഷൻ പരമ്പരയായ ഖണ്ടാൻ (1985) ശ്രീകാന്ത്(1985-1986) എന്നിവയിൽ പ്രത്യക്ഷപ്പെട്ട ശേഷം ഇന്ത്യൻ ടെലിവിഷൻ സോപ്പ് ഒപേരാസിൽ തിരിച്ചെത്തി. യഹ് മേരാ ലൈഫ് ഹൈ, ക്യാ ഹോഗ നിമ്മോ കാ (2006) പോലുള്ള പരിപാടികളിൽ അമ്മയുടെ റോളുകൾ അഭിനയിച്ചു.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. M.L. Dhawan (21 July 2002). "On the sands of time — 1987: Year of the invisible hero". The Sunday Tribune. Retrieved 2014-09-24.
  2. "Theatre actress Sujata Mehta spotted". MiD DAY. 25 May 2013. Retrieved 2014-09-24.
  3. "Interview With Sujata Mehta". Mumbai Theatre Guide. Archived from the original on 2014-04-23. Retrieved 2014-09-24.
"https://ml.wikipedia.org/w/index.php?title=സുജാത_മേത്ത&oldid=3647578" എന്ന താളിൽനിന്ന് ശേഖരിച്ചത്