സുചിത്ര മഹാതോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാവോവാദികളുടെ വനിതാ സംഘത്തിന്റെ നേതാവാണ് സുചിത്ര മഹാതോ. സംയുക്ത സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് കിഷൻജിക്കൊപ്പം സുചിത്രയും ഉണ്ടായിരുന്നു. അന്ന് അവർക്കും വെടിയേറ്റിരുന്നു. ജംഗൽ മഹലിൽ നടന്ന വിവിധ മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് സുചിത്ര നേതൃത്വം നൽകിയിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉന്നത മാവോവാദി നേതാവ് സശാധർ മഹാതോയുടെ ഭാര്യയാണ് സുചിത്ര. ഒളിവിൽ കഴിയവെ പ്രബിർ ഗോരായ് എന്ന യുവാവിനെ ഫിബ്രവരി 25 ന് വിവാഹം കഴിച്ചു. പ്രബീർ ഗോരായിയും സുചിത്രയും മുഖ്യമന്ത്രി മമത ബാനർജിക്കു മുന്നിൽ 2012 മാർച്ച് 9ന് കീഴടങ്ങി[1]

അവലംബം[തിരുത്തുക]

  1. .http://www.mathrubhumi.com/story.php?id=257381
"https://ml.wikipedia.org/w/index.php?title=സുചിത്ര_മഹാതോ&oldid=3267213" എന്ന താളിൽനിന്ന് ശേഖരിച്ചത്