സുകോമൾ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുകോമൾസെൻ കൊല്ലത്തു നടന്ന എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ

പ്രമുഖ ഇന്ത്യൻ ട്രേഡ് യൂണിയൻ നേതാവും മുൻ രാജ്യസഭാംഗവുമാണ് സുകോമൾസെൻ(ജനനം : 16 ജൂൺ 1934). സി.പി.ഐ. എം കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാനുമാണ്.[1]

ജീവിതരേഖ[തിരുത്തുക]

സുകുമാർ സെന്നിന്റെയും റോമാ സെന്നിന്റെയും മകനായി പശ്ചിമ ബംഗാളിൽ ജനിച്ചു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും റഷ്യൻ ഭാഷയിൽ ഡിപ്ലോമായും നേടി. 3-4-0982 മുതൽ 2-4-1988 വരെയും 3-4-1988 മുതൽ 2-4-1994 വരെയും രാജ്യസഭാംഗമായിരുന്നു.[2] ട്രേഡ് യൂണിയനുകളുടെ ലോക ഫെഡറേഷനുമായി ബന്ധമുള്ള ഇന്റർനാഷണൽ ഓഫ് പബ്ലിക് ആൻഡ് അലൈഡ് എംപ്ലോയീസിന്റെ ജനറൽ സെക്രട്ടറിയാണ്.[3] സംസ്ഥാന ഗവൺമെന്റ് ജീവനക്കാരുടെ അഖിലേന്ത്യാ സംഘടയുടെ സീനിയർ വൈസ് ചെയർമാനാണ്.

കൃതികൾ[തിരുത്തുക]

  • സാർവദേശീയ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ചരിത്രം

അവലംബം[തിരുത്തുക]

  1. "സുകോമൾസെൻ സിപിഐ എം കൺട്രോൾ കമീഷൻ ചെയർമാൻ". ദേശാഭിമാനി. 28 ഫെബ്രുവരി 2013. ശേഖരിച്ചത് 1 മാർച്ച് 2013.
  2. http://164.100.47.5/Newmembers/alphabeticallist_all_terms.aspx
  3. http://www.tradeunionindia.org/about_tui.htm
"https://ml.wikipedia.org/w/index.php?title=സുകോമൾ_സെൻ&oldid=1766776" എന്ന താളിൽനിന്ന് ശേഖരിച്ചത്