സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്.എ.ഡി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സീസണൽ അഫക്ടീവ് ഡിസോർഡർ
മറ്റ് പേരുകൾശൈത്യകാല വിഷാദം, winter blues, വേനൽക്കാല വിഷാദം, seasonal depression
Light Therapy for SAD.jpg
Bright light therapyസീസണൽ അഫക്ടീവ് ഡിസോർഡറിനു വെളിച്ചം ഉപയോഗിച്ചുള്ള ചികിത്സ
സ്പെഷ്യാലിറ്റിസൈക്യാട്രി, clinical psychology Edit this on Wikidata

സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എ ഡി) ഒരു മാനസിക വ്യതിയാന തകരാർ ആണ്. സാധാരണ മാനസികാരോഗ്യം പുലർത്തുന്നവരാണെങ്കിൽ കൂടി കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ അവരിൽ മാനസിക വ്യതിചലനത്തിനു കാരണമായേക്കാം.ശൈത്യകാലത്തെ വിഷാദരോഗം ഇതിനു ഒരു ഉദാഹരണമാണ്[1]. [2]ഇതിനു വിധേയരാകുന്ന ആളുകൾ കൂടുതൽ സമയം ഉറങ്ങുകയോ ഊർജ്ജസ്വലത നഷ്ടപ്പെട്ട രീതിൽ പ്രവർത്തിയ്ക്കുകയോ ചെയ്യുന്നതായികാണുന്നു.വേനൽക്കാലത്ത് അമിതമായ ഉത്കണ്ഠയും ചിലർ പ്രകടിപ്പിയ്ക്കുന്നു.[3]1984-ൽ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലെ നോർമൻ ഇ. റോസെൻതാളും സഹപ്രവർത്തകരും ആണ് എസ്.എ ഡിയെ ആദ്യമായി ശ്രദ്ധയിൽപ്പെടുത്തിയത്.അദ്ദേഹത്തിന്റെ 1993 ലെ പുസ്തകമായ വിന്റർ ബ്ലൂസ് ഈ വിഷയത്തിൽ ആധികാരികമായ ഒരു അവലംബം ആയിത്തീർന്നിട്ടുണ്ട്.[4]

എസ്.എ.ഡി.ബാധിച്ചവർ അമേരിക്കയിലെ ഫ്ലോറിഡയിൽ 1.4% ഉം അലാസ്കയിൽ 9.9% മായും രേഖപ്പെടുത്തിയിരുന്നു.2007 ൽ നടത്തിയ സർവ്വേ പ്രകാരം 20% ഐറിഷ് ആൾക്കാർ രോഗബാധിതരായിരുന്നു. സർവേയിൽ പുരുഷന്മാരെക്കാൾ സ്ത്രീകളെ ഇത്കൂടുതൽ ബാധിക്കുന്നതായി സർവ്വേ കാണിക്കുന്നു. നെതർലണ്ട്സിലെ ജനസംഖ്യയുടെ 10% എസ്.എഡ് ബാധിതരാണ്.[5]


ലക്ഷണങ്ങൾ[തിരുത്തുക]

എസ്എഡി ഒരു പ്രധാനമായും ഒരു വിഷാദരോഗാവസ്ഥയാണ്. നിരാശ, നിസ്സഹായത, വികാരങ്ങൾക്ക് പെട്ടെന്ന് അടിമപ്പെടൽ, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, പ്രവർത്തനങ്ങളിൽ താത്പര്യമില്ലായ്മ, സാമൂഹിക വിനിമയങ്ങളിൽ നിന്ന് പിൻവലിയൽ, ഉറക്കക്കുറവ്, വിശപ്പില്ലായ്മ,ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തീരുമാനങ്ങൾ എടുക്കുവാൻ കഴിവില്ലായ്മ എന്നിവ ലക്ഷണങ്ങളിൽ ചിലതാണ്.[6]

കാരണങ്ങൾ[തിരുത്തുക]

ഈ വ്യതിയാനത്തിനു വിവിധ കാരണങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. സെറോട്ടോണിന്റെ അഭാവം, സെറോട്ടോണിൻ പോളിമോർഫിസം പങ്ക് വഹിക്കുന്നുണ്ടെന്ന് അനുമാനിക്കപ്പെട്ടിരുന്നു[7].എന്നാൽ, ഇത് തർക്കവിഷയമാണ്.[8]

ചികിത്സ[തിരുത്തുക]

വെളിച്ചം ഉപയോഗിച്ചുള്ള ചികിത്സയും[9] രാസമരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും ഇതിനു ചിലപ്പോൾ വിദഗ്ദ്ധർ ശിപാർശ ചെയ്യാറുണ്ട്[10].ശാരീരിക വ്യായാമം ഒരു ഫലപ്രദമായ രീതിയാണെന്നു കണ്ടിട്ടുണ്ട്.[11]സീസണൽ അഫക്റ്റീവ് ഡിസോർഡർ / ശീതകാല വിഷാദരോഗം ഉള്ള രോഗികൾക്ക് മോഡാഫിനിൽ ഫലപ്രദമായ ഒരു ചികിത്സയാണ്.[12]

അവലംബം[തിരുത്തുക]

 1. Oginska, Halszka; Oginska-Bruchal, Katarzyna (2014). "Chronotype And Personality Factors Of Predisposition To Seasonal Affective Disorder". Chronobiology International: the Journal of Biological & Medical Rhythm Research. 31 (4): 523–531. doi:10.3109/07420528.2013.874355.
 2. Ivry, Sara (August 13, 2002). Seasonal Depression can Accompany Summer Sun. The New York Times. Retrieved September 6, 2008
 3. Seasonal affective disorder (SAD): Symptoms. MayoClinic.com (September 22, 2011). Retrieved on March 24, 2013.
 4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. Seasonal affective disorder (SAD): Symptoms. MayoClinic.com (September 22, 2011). Retrieved on March 24, 2013.
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)