സീബോർഗ
പ്രിൻസിപ്പാലിറ്റി ഓഫ് സീബോർഗ പ്രിൻസിപാറ്റോ ഡി സീബോർഗ | |
---|---|
ദേശീയ മുദ്രാവാക്യം: Sub Umbra Sedi I sat in the Shade | |
ദേശീയ ഗാനം: La Speranza (National Hymn) | |
സ്ഥിതി | Current |
തലസ്ഥാനം | Seborga |
ഔദ്യോഗിക ഭാഷകൾ | Italian, Ligurian |
നിവാസികളുടെ പേര് | Seborgan |
Organizational structure | Constitutional elective monarchy |
• Prince | Marcello I (April 25, 2010 - )[1] |
Establishment | |
• Declared | 954 (pre-micronational) 1963 |
• ആകെ വിസ്തീർണ്ണം | 15 km2 (5.8 sq mi) |
അംഗമായ സംഘടനകൾ | 320 |
Purported currency | Luigino |
Prince Seborga | |
---|---|
പദവി വഹിക്കുന്നത് Marcello I April 25th, 2010 മുതൽ | |
സംബോധനാരീതി | His Serene Highness |
ഔദ്യോഗിക വസതി | Seborga |
നാമനിർദ്ദേശകൻ | The People of Seborga |
കാലാവധി | 7 years |
പ്രഥമവ്യക്തി | Refounded (1963): Giorgio Carbone |
അടിസ്ഥാനം | 1079 1963 |
വെബ്സൈറ്റ് | principatodiseborga.com |
വടക്കുപടിഞ്ഞാറൻ ഇറ്റലിയിൽ ഫ്രാൻസ്, മൊണാക്കോ എന്നീ രാജ്യങ്ങളുടെ അതിർത്തിയോട് ചേർന്നുള്ള ഒരു സൂക്ഷ്മരാഷ്ട്രമാണ് സീബോർഗ (പ്രിൻസിപ്പാലിറ്റി ഓഫ് സീബോർഗ). പൂക്കൃഷിയ്ക്കും ടൂറിസത്തിനും പ്രസിദ്ധമാണിവിടം. പഴയ ഫ്യൂഡൽ നാട്ടുരാജ്യമായിരുന്ന സീബോർഗ 1729 ജനുവരി 20-ന് ഇറ്റലിയിലെ പീഡ്മോണ്ട്-സാർഡീനിയ രാജ്യത്തിന്റെ ഭാഗമായി. പക്ഷേ, ആ കൂട്ടിച്ചേർക്കൽ നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. 1861-ൽ ഇറ്റലി ഏകീകരിക്കപ്പെട്ടപ്പോഴും സീബോർഗയുടെ കാര്യം പ്രത്യേകം പരാമർശിച്ചിരുന്നില്ല. 1960-കളിൽ സ്ഥലത്തെ പുഷ്പവ്യാപാര സഹകരണസംഘത്തിന്റെ മേധാവിയായിരുന്ന ജോർജിയോ കാർബോൺ ഔദ്യോഗികമായി ഇറ്റലിയിൽ ചേർക്കപ്പെട്ടില്ലാത്തതിനാൽ സീബോർഗയ്ക്ക് നാട്ടുരാജ്യപദവിയും സ്വാതന്ത്ര്യവും എന്ന വാദവുമായി മുന്നോട്ട് വരുകയും 1963-ൽ സീബോർഗയുടെ രാഷ്ട്രത്തലവനായി അവരോധിതനാകുകയും ചെയ്തു. 1995-ൽ നടന്ന ഹിതപരിശോധനയിൽ നാലിനെതിരെ 304 വോട്ടാണ് ഇറ്റലിയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനനുകൂലമായി സീബോർഗക്കാർ രേഖപ്പെടുത്തിയത്.
അവലംബം
[തിരുത്തുക]- ↑ Squires, Nick (27 April 2010). "Tiny Italian principality announces new monarch called 'His Tremendousness'". The Daily Telegraph. Retrieved 18 June 2010.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Official website Archived 2013-02-18 at the Wayback Machine. (in Italian)
- Historical and cultural website on Seborga Archived 2014-06-25 at the Wayback Machine. (in English)
- Tourism Office Archived 2007-07-29 at the Wayback Machine.
- Official English language blog