സീബെർട്ട് ടാറാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീബെർട്ട് ടാറാഷ്
Siegbert Tarrasch
Siegbert Tarrasch
മുഴുവൻ പേര്Siegbert Tarrasch
രാജ്യം ജർമ്മനി
ജനനം(1862-03-05)5 മാർച്ച് 1862
Breslau (Wrocław), Prussian Silesia
മരണം17 ഫെബ്രുവരി 1934(1934-02-17) (പ്രായം 71)
Munich

ചെസ്സിൽ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കളിക്കാരനാണ് പ്രഷ്യയിൽ (ജർമ്മനി) ജനിച്ച സീബർട്ട് ടാറാഷ് (ജനനം: മാർച്ച് 5 1862 – മരണം17 ഫെബ്രുവരി 1934). ചെസ്സിൽ ആധികാരികമായ പല ഗ്രന്ഥങ്ങളും ടാറാഷ് രചിച്ചു. ‘’ദ ഗെയിം ഓഫ് ചെസ്‘’(1931) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതി:- “ചെസ്സ് എന്നത് പ്രേമവും,സംഗീതവും പോലെ തന്നെ മനുഷ്യരെ സന്തോഷഭരിതരാക്കുന്നു”. തൊഴിൽകൊണ്ട് ഒരു ഡോക്ടറായിരുന്ന ടാറാഷ് ചെസ്സിന്റെ സൈദ്ധാന്തിക മേഖലകളിലും വ്യാപരിച്ചിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീബെർട്ട്_ടാറാഷ്&oldid=3465521" എന്ന താളിൽനിന്ന് ശേഖരിച്ചത്