സീതാരാമൻ ശങ്കരനാരായണ അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രൊഫസർ എസ്. സീതാരാമൻ
Sitaraman Sankaranarayana Iyer, 2011.png
ജനനംമേയ്‌ 4, 1946

കേരളത്തിലെ ജലാശയങ്ങളുടേയും, നദികളുടേയും വനങ്ങളുടേയും സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന പരിസ്ഥിതിപ്രവർത്തകനും അദ്ധ്യാപകനുമാണ്‌ സീതാരാമൻ ശങ്കരനാരായണ അയ്യർ (ജനനം, മേയ് 4, 1946). ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ സ്ഥാപകനാണ്. പ്രൊഫസർ എസ്. സീതാരാമൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

1946-ൽ എറണാകുളം ജില്ലയിലെ കൂവപ്പടിയിൽ ജനിച്ചു. കാലടി ശ്രീശങ്കര കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം 1969-ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും എം.എസ്.സി. ബിരുദം നേടിയ ശേഷം, 1970-ൽ കാലടി ശ്രീശങ്കര കോളേജിൽ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ[തിരുത്തുക]

പെരിയാർ നദീ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്തിനടുത്ത് പോഷകനദിയായ മംഗലപ്പുഴയുടെ തീരത്ത് മണ്ണൊലിപ്പ് തടയുന്നതിനായി കൈക്കൊണ്ട വനവൽക്കരണ പദ്ധതിക്ക് നേതൃത്വം വഹിച്ചു.[1]

പെരിയാർ നദിയിൽ അനധികൃത മണൽ എടുപ്പ് തടഞ്ഞ്, നദീജലത്തിൽ ലോഹാംശം കലരുന്നുണ്ടോ എന്ന് പരിശോധിക്കാൻ പല നിർദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]