സീതാകല്യാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സീതാകല്യാണം
തരംഫാമിലി ഡ്രാമ
റൊമാൻസ്
സൃഷ്ടിച്ചത്നേപ് ക്രീയേഷൻസ്
അടിസ്ഥാനമാക്കിയത്ലക്ഷ്മി കല്യാണം
(തെലുഗു പരമ്പര)
രചനസംഗീത മോഹൻ
സംവിധാനംസുനിൽ കാര്യാട്ടുകര
അഭിനേതാക്കൾഅഭിനേതാക്കൾ
ഓപ്പണിംഗ് തീംഓമൽ കുരുന്നുകൾ
ഈണം നൽകിയത്സെജോ ജോൺ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം1
നിർമ്മാണം
ഛായാഗ്രഹണംഅമ്പു മണി
എഡിറ്റർ(മാർ)ഹരിമുഖം
ലിബിൻ ജോർജ്
അഖിൽ വി കുമാർ
സമയദൈർഘ്യം22 മിനിറ്റ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
Picture format576i (എസ്.ഡി.ടി വി)
1080i (എച്.ഡി.ടി വി)
ഒറിജിനൽ റിലീസ്10 സെപ്റ്റംബർ 2018 (2018-09-10) – ഇന്നു വരെ

സീതാകല്യാണം ഒരു ഇന്ത്യൻ മലയാള ടെലിവിഷൻ പരമ്പരയാണ്‌. 2018 സെപ്റ്റംബർ 10 മുതലാണ് ഏഷ്യാനെറ്റ് ചാനലിൽ ഇതിന്റെ സംപ്രേഷണം തുടങ്ങിയത്. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാത്രി 9:00 മുതൽ 9:30 വരെയാണ് ഇതിന്റെ യഥാർത്ഥ സംപ്രേഷണം. ധന്യ മേരി വർഗീസും അനൂപ് കൃഷ്ണനുമാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.[1]

സ്റ്റാർ മാ എന്ന ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലക്ഷ്മി കല്യാണം എന്ന തെലുഗു പരമ്പരയുടെ മലയാളം പതിപ്പാണ് സീതാകല്യാണം.[2]

കഥ സംഗ്രഹം[തിരുത്തുക]

സഹോദരസ്നേഹത്തിന്റെ ആഴങ്ങളെ ചൂണ്ടിക്കാണിക്കുന്ന ഒരു കഥയാണ് സീതാകല്യാണം. തന്റെ ഇളയ സഹോദരിയായ സ്വാതിക്ക് ഒരു മാതൃശിഷ്ടമാണ് സീത. പക്ഷെ കല്യാണുമായുള്ള സീതയുടെ വിവാഹത്തിനുശേഷം ഈ സഹോദരങ്ങളുടെ ജീവിതത്തിന് വേറെയൊരു വഴിത്തിരിവ് സംഭവിക്കുന്നു.[3]

അഭിനേതാക്കൾ[തിരുത്തുക]

 • ധന്യ മേരി വർഗീസ് – സീത
 • അനൂപ് കൃഷ്ണൻ – കല്യാൺ
 • ജിത്തു വേണുഗോപാൽ – അജയ്
 • രൂപ ശ്രീ – രാജേശ്വരി
 • ആനന്ദ് തൃശൂർ – വേണു
 • പാലാ അരവിന്ദൻ – മാഷമ്മാവൻ
 • ലീന നായർ – സീതയുടെയും സ്വാതിയുടെയും മരിച്ചുപോയ അമ്മ
 • ഏവ – സീത (ബാല്യകാലം)
 • ബേബി ആത്മിക – സ്വാതി (ബാല്യകാലം)

അവലംബം[തിരുത്തുക]

 1. "കഴിഞ്ഞത് കഴിഞ്ഞു, ധന്യ മേരി വർഗ്ഗീസ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചുവരുന്നു!!".
 2. "സെപ്റ്റംബർ 10 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര - സീതാകല്യാണം".
 3. "ധന്യ മേരി വർഗീസ് സീത കല്യാണത്തിലൂടെ മിനി-സ്ക്രീനിലേക്ക് തിരിച്ചു വരുന്നു".
"https://ml.wikipedia.org/w/index.php?title=സീതാകല്യാണം&oldid=2907725" എന്ന താളിൽനിന്ന് ശേഖരിച്ചത്