സീക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി സംഘടനയാണ് സീക്ക്[1]. സൊസൈറ്റി ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ ഇൻ കേരള എന്നാണ് പൂർണ്ണരൂപം.

രൂപീകരണം[തിരുത്തുക]

1979ലായിരുന്നു പയ്യന്നൂർ കോളേജിലെ അധ്യാപകനായിരുന്ന ജോൺ. സി ജേക്കബിന്റെ നേതൃത്വത്തിൽ സീക്ക് എന്ന സംഘടന രൂപീകരിച്ചത്. 1972ലെ സ്റ്റോക്ക് ഹോം കൺവെൻഷനോടെയാണ് ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിനായുളള ചിന്തയും പ്രവർത്തനങ്ങളും ആരംഭിക്കുന്നത്. ഏതാണ്ട് അതേ കാലത്ത് തന്നെയായിരുന്നു പയ്യന്നൂർ കോളേജിൽ ജോൺസി ജേക്കബ് ഒരു ജന്തുശാസ്ത്ര ക്ലബ്ബ് ആരംഭിക്കുന്നത്. ഈ ക്ലബ്ബിന്റെ തുടർച്ചയായാണ് 1979 ൽ 'സൊസൈറ്റി ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ ഇൻ കേരള' അഥവാ സീക്ക് എന്ന സംഘടന രൂപീകരിച്ചത്[2].

പ്രവർത്തനങ്ങൾ[തിരുത്തുക]

1979 ൽ നടത്തിയ സൈലന്റെ് വാലി സംരക്ഷണ പ്രക്ഷോഭമടക്കം സീക്ക് പ്രകൃതിക്കായി നടത്തിയ പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും ഏറെയാണ്. 1981 ജനുവരിയിലാണ് സീക്ക് സൂചിമുഖി എന്ന പേരിൽ പരിസര വിദ്യാഭ്യാസ മാസിക ആരംഭിക്കുന്നത്. ഹരിത ചിന്തകൾക്കായി പ്രാദേശിക ഭാഷയിൽ ആരംഭിച്ച ഒരു മാസിക തുടർച്ചയായി ഇത്രയേറെക്കാലം പ്രസിദ്ധീകരിക്കപ്പെടുന്നതും ഇതാദ്യമാകും[3]. പരിസ്ഥിതിക്ക് നേരെയുളള കടന്ന് കയറ്റങ്ങൾ ശക്തമായ പുതിയ കാലത്തും അതിനെതിരായ പ്രതിരോധവും പ്രചാരണങ്ങളുമായി സീക്ക് സജീവമാണ്.

അവലംബം[തിരുത്തുക]

  1. [1]|cochinnaturalhistorysociety
  2. [http://www.mediaonetv.in/news/kerala/10533-SEEK-celebrates-three-and-half-decades/%7Cപയ്യന്നൂർ[പ്രവർത്തിക്കാത്ത കണ്ണി] സീക്ക് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു
  3. [2]|സൂചിമുഖി മാസിക 32 വർഷം പൂർത്തിയാക്കി
"https://ml.wikipedia.org/w/index.php?title=സീക്ക്&oldid=3647811" എന്ന താളിൽനിന്ന് ശേഖരിച്ചത്