സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി എം അബുബക്കർ മടവൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.എം. മുഹമ്മദ്‌ അബൂബക്കർ മടവൂർ
പൂർണ്ണ നാമംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ മടവൂർ
ജനനം1348 റബ്ബിഉൽ അവ്വൽ 12
മടവൂർ
മരണം1991 ഏപ്രിൽ 19 (1411 ശവ്വാൽ 4)
കോഴിക്കോട്
ദേശീയതഇന്ത്യൻ
കാലഘട്ടംആധുനികം
Regionമടവൂർ
പ്രസ്ഥാനംസൂഫിസം
Sufi orderനഖ്ശബന്ദിയ്യ, ഖാദിരിയ്യ
ഗുരുമുഹ്യിദ്ദീൻ സാഹിബ്
Alma materബാഖിയാത്തു സ്വാലിഹാത്ത്, വെല്ലൂർ
സ്വാധീനിച്ചവർ
  • കുഞ്ഞി മാഹിൻ കോയ മുസ്ലിയാർ

കേരളത്തിലെ ഒരു മുസ്‌ലിം പണ്ഡിതനായി ചിലർ പരിഗണിക്കുന്ന സി. എം. മടവൂർ എന്ന് അറിയപ്പെടുന്ന സി. എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ[1]. സൂഫിസത്തിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം[2] അനുയായികൾക്കിടയിൽ പുണ്യപുരുഷനായി കരുതപ്പെടുന്നു[3].

ജീവിതരേഖ[തിരുത്തുക]

1928-ൽ കോഴിക്കോട് ജില്ലയിലെ മടവൂരിലാണ് മുഹമ്മദ് അബൂബക്കറിന്റെ ജനനം[4]. പിന്നീട് താമസിച്ച ചിറ്റടി മീത്തൽ എന്നതിൽ നിന്നാണ് സി.എം എന്ന ചുരുക്കപ്പേർ ലഭിക്കുന്നത്. പ്രാഥമികവിദ്യാഭ്യാസത്തിന്[5] ശേഷം ദർസ് പഠനം തുടർന്ന അദ്ദേഹം ഉപരി പഠനത്തിനായി ബാഖിയാത്തു സ്വാലിഹാത്ത്, വെല്ലൂർ അറബിക് കോളേജിലേക്ക് പോവുകയായിരുന്നു. തുടർന്ന് മടവൂരിൽ തിരിച്ചെത്തിയ അദ്ദേഹം ദർസ് അധ്യാപനം ആരംഭിക്കുകയായിരുന്നു. മതപ്രഭാഷണങ്ങളും മറ്റും അദ്ദേഹത്തിന്റെ ഖ്യാതി വർദ്ധിപ്പിച്ചു.

നഖ്ശബന്ദിയ്യ സൂഫി ധാരയുമായി അടുത്ത അദ്ദേഹം, 1962-ൽ ഹജ്ജ് യാത്ര നടത്തി എന്നാണ് പറയപ്പെടുന്നത്. തുടർന്ന് വിവിധ പ്രദേശങ്ങളിൽ അലഞ്ഞുനടന്ന സി.എം, മനോനില തെറ്റിയ നിലയിലാണ്[6] കോഴിക്കോട് തിരിച്ചെത്തുന്നത്. 1991-ൽ അന്തരിച്ച അദ്ദേഹത്തെ മടവൂർ പള്ളിയിലെ ഖബറിസ്ഥാനിൽ അടക്കം ചെയ്തു.[7][8]

ഉറൂസ്[തിരുത്തുക]

സിഎം അബൂബക്കർ മുസ്ലിയാരുടെ മരണ ആണ്ടിനോട് അനുബന്ധിച്ച് എല്ലാവർഷവും ഇവിടെ ഉറൂസ് നടന്നുവരുന്നു.[9][10][11]

അവലംബങ്ങൾ[തിരുത്തുക]

  1. "Madavoor C.M Valiyullahi Makham Shareef, Madavoor Po, Narikkuni, Via, Calcut, Kerala, 673585". Archived from the original on 2023-01-09. Retrieved 2023-01-09.
  2. ബാഖവി, ടി കെ അബ്ദുർറഹ്മാൻ. "സി എം വലിയുല്ലാഹിയെന്ന അഭയ കേന്ദ്രം". Retrieved 2023-01-09.
  3. ഖുതുബുൽ ആലം ശൈഖുനാ സി.എം. വലിയുല്ലാഹി ആമുഖം
  4. "Madavoor C.M Valiyullahi Makham Shareef, Madavoor Po, Narikkuni, Via, Calcut, Kerala, 673585". Archived from the original on 2023-01-09. Retrieved 2023-01-09.
  5. http://satyasarani.com/cm-valiyyullahi-madavoor/ Archived 2016-04-02 at the Wayback Machine. മടവൂർ സി.എം. വലിയ്യുല്ലാഹി
  6. സൂഫികളുടെ പാത. പേജ്‌ 62-63.സെയ്‌തുമുഹമ്മദ്‌ നിസാമി
  7. http://hasaniyyamadrasa.blogspot.ae/2010/09/blog-post_18.html
  8. ജീവിതം അത്ഭുതമാക്കി സി.എം. വലിയ്യുല്ലാഹി] [[മനോരമ ഓൺലൈൻ.കോം|മനോരമ ഓൺലൈൻ
  9. ഡെസ്ക്, വെബ് (2022-05-06). "മടവൂർ സി.എം മഖാം ഉറൂസ് ഇന്നു തുടങ്ങും | Madhyamam". Retrieved 2023-01-09.
  10. "മടവൂർ സി.എം മഖാം ഉറൂസ് ഇന്നു തുടങ്ങും | Madhyamam". 2022-05-11. Archived from the original on 2022-05-11. Retrieved 2023-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  11. "Kerala Kaumudi Newsdaily". Archived from the original on 2023-01-09. Retrieved 2023-01-09.{{cite web}}: CS1 maint: bot: original URL status unknown (link)