1958 ഫെബ്രുവരി 16-നു് ജനിച്ചു. തിരുവനന്തപുരത്തെ എം.ജി കോളേജിലും ധർമ്മടത്തുമായിരുന്നു വിദ്യാഭ്യാസം. വിദ്യാർത്ഥിജീവിതകാലത്ത് അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘സംക്രമണം’ മാസികയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. VIBGYOR ചലച്ചിത്രമേളയുടെ പ്രാരംഭപ്രവർത്തകരിലൊരാളും സംഘാടകനുമാണിദ്ദേഹം. പ്ലാച്ചിമടയെക്കുറിച്ച്ആയിരം ദിനങ്ങളും ഒരു സ്വപ്നവും (1000 days and a Dream) എന്ന പേരിൽ പി ബാബുരാജിനോടൊപ്പം ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. 2010 ഏപ്രിൽ 1-ന് തീവണ്ടിയിൽ നിന്ന് വീണു മരിച്ചു.[1][2]
1000 ദിനങ്ങളും ഒരു സ്വപ്നവും(1000 days and a dream)
2006
60 മിനുട്ടുകൾ
തേർഡ് ഐ ഫിലിംസ്
സി ശരത്ചന്ദ്രൻ , പി ബാബുരാജ്
പ്ലാച്ചിമട സമരപ്രവർത്തകരുടെ ഊർജ്ജവും സ്വപ്നങ്ങളും നാലര വർഷത്തെ സമര ചരിത്രവും പ്രധാന പ്രശ്നങ്ങളും പ്രമേയമാക്കിയ ചിത്രം
2
ഒരു മഴുവിന്റെ ദൂരം മാത്രം (Only an axe away)
2004
40 മിനിറ്റ്
തേർഡ് ഐ ഫിലിംസ്
സി.ശരത്ചന്ദ്രൻ, പി.ബാബുരാജ്
സൈലന്റ് വാലി സമരത്തിന്റെ ചരിത്രവും പാത്രക്കടവ് ജലവൈദ്യുതപദ്ധതി തുടങ്ങാനുള്ള ശ്രങ്ങൾക്കെതിരെയുള്ള ജനകീയ സമരവുമാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം . മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള 2005 ലെ ജീവൻ ടിവി അവാർഡ് ലഭിച്ചു . 2004 ലെ മികച്ച വിദ്യാഭ്യാസ , പ്രചോദന ചിത്രത്തിനുള്ള ദേശീയ ഫിലിം അവാർഡ് ഈ സിനിമയ്ക്ക് പ്രഖ്യാപിച്ചെങ്കിലും , അത് ഗുമസ്തപിശകാണെന്നു പറഞ്ഞ് പിന്നീട് തിരുത്തി
3
ഭൂമിക്കുവേണ്ടി അവസാനത്തെ ബലി (To die for land – the ultimate sacrifice)
2009
30 മിനുട്ടുകൾ
തേർഡ് ഐ ഫിലിംസ് , പെഡസ്ട്രിയൻ പിക്ചേഴ്സ്
സി ശരത്ചന്ദ്രൻ
ചെങ്ങറയിലെ ദളിത് ഭൂസമരവും അതിന്റെ രാഷ്ട്രീയവും പ്രമേയമാകുന്നു.
4
കയ്പ്പുനീർ ( The Bitter Drink)
2003
23 മിനുട്ടുകൾ
തേർഡ് ഐ ഫിലിംസ്
സി.ശരത്ചന്ദ്രൻ, പി. ബാബുരാജ്
കൊക്കക്കോള കമ്പനിക്കെതിരെ 2002 തദ്ദേശീയരായ ആദിവാസികൾ തുടങ്ങിയ പ്ലാച്ചിമട സമരം ഉയർത്തുന്ന വിഷയങ്ങൾ പ്രമേയമാവുന്നു ,
5
കനവ്(Dream)
2001
35 മിനുട്ടുകൾ
സുധ ശരത്ചന്ദ്രൻ
സി. ശരത്ചന്ദ്രൻ
കേരളത്തിലെ ആദിവാസികളുടെ ജീവിതാവസ്ഥയുടെ പശ്ചാത്തലത്തിൽ വയനാട്ടിലെ കനവ് സ്കൂളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി
6
ബാക്കിപത്രം (Chaliyar - The Final Struggle)
1999
35 മിനുട്ടുകൾ
തേർഡ് ഐ ഫിലിംസ്
സി ശരത്ചന്ദ്രൻ, പി. ബാബുരാജ്
ചാലിയാറിനെ മലിനമാക്കിക്കൊണ്ടിരുന്ന ഗ്രാസിം ഫാക്ടറിക്കെതിരായ ജനകീയ സമരവും വികസനകാഴ്ചപ്പാടും ആണ് ഈ ചിത്രത്തിന്റെ പ്രമേയം . 2000 ലെ മുംബൈ അന്തർദേശിയ ചലചിത്രമേളയിൽ പ്രത്യേക പരാമർശവും 2002 ലെ വാതാവരൺ ചലചിത്രമേളയിൽ ബ്രോൺസ് ട്രീ അവാർഡും നേടിയ ചിത്രം
7
നിങ്ങളുടെ സ്വന്തം ജോൺ(Yours truly John)
2008
100 മിനുട്ടുകൾ
സി.ശരത്ചന്ദ്രൻ
സി. ശരത്ചന്ദ്രൻ
അന്തരിച്ച പ്രമുഖ സംവിധായകൻ ജോൺ എബ്രഹാമിനെക്കുറിച്ചുള്ള അനുസ്മരണ ചിത്രം
8
Save the Western Ghats March: The Kerala Experience'
1987
സി .ശരത്ചന്ദ്രൻ
9
‘No to Dams A Pooyamkutty Tale'
1988
സി. ശരത്ചന്ദ്രൻ
10
എല്ലാം അസ്തമിക്കും മുമ്പേ
1989
സി. ശരത്ചന്ദ്രൻ
11
വരാനിരിക്കുന്ന വസന്തം
2010
35 മിനിട്ടുകൾ
തേർഡ് ഐ ഫിലിംസ്
സി.ശരത്ചന്ദ്രൻ , പി. ബാബുരാജ്
കാതികുടത്തെ നീറ്റാ ജലാറ്റിൻ ഫാക്റ്ററിക്കെതിരെയുള്ള ജനകീയ സമരം പ്രമേയമാക്കിയ ഈ ഡോക്യുമെന്ററി ശരത്ചന്ദ്രനു പൂർത്തിയാക്കാനായില്ല. പി . ബാബുരാജാണ് അതു പൂർത്തിയാക്കിയതു് .
12
നീതിയിൽ നിന്നു കുടിയൊഴിക്കപ്പെട്ടവർ ( Evicted from Justice: a video report on Muthanga massacre' )
2003
23 മിനുട്ടുകൾ
തേർഡ് ഐ ഫിലിംസ്
സി ശരത്ചന്ദ്രൻ
മുത്തങ്ങ സമരത്തിന്റെ രാഷ്ട്രീയവും അതിനെതിരായ പോലീസ് നടപടിയും വെടിവെപ്പും പ്രമേയമാകുന്ന വീഡിയോ റിപ്പോർട്ട്