സി. രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി. രാധാകൃഷ്ണൻ
Radhakrishnan 2.jpg
ജനനം 1939
ചമ്രവട്ടം,കേരളം, ഇന്ത്യ
തൊഴിൽ എഴുത്തുകാരൻ

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം.

സാഹിത്യജീവിതം[തിരുത്തുക]

മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി. ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് ഇദ്ദേഹം നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു.

കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.

പത്രപ്രവർത്തനം[തിരുത്തുക]

C radhakrishnan 009.JPG

കേരളത്തിലെ പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ, വീക്ഷണം, മാധ്യമം, എന്നീ പത്രങ്ങൾ അവയിൽ പെടും. ഇന്ത്യൻ ദേശീയ ചലച്ചിത്ര മേളയുടെ അവാർഡ് കമ്മിറ്റിയുടെയും ഇന്ത്യൻ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പേട്രിയട്ട്, ടൈംസ് ഓഫ് ഇന്ത്യ, തുടങ്ങിയ പത്രങ്ങൾക്കുവേണ്ടിയും അദ്ദേഹം ജോലിചെയ്തു.

അദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളിൽ ഒന്നായിരുന്നു നക്സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുൻപേ പറക്കുന്ന പക്ഷികൾ.[അവലംബം ആവശ്യമാണ്]

ചലച്ചിത്രങ്ങൾ[തിരുത്തുക]

സംവിധാനം ചെയ്ത ചിത്രങ്ങൾ
ക്രമസംഖ്യ ചിത്രം വർഷം അഭിനേതാക്കൾ
1 അഗ്നി 1978
2 പുഷ്യരാഗം 1979
3 കനലാട്ടം 1979
4 ഒറ്റയടിപ്പാതകൾ 1993


രചന
ക്രമസംഖ്യ ചിത്രം വർഷം സംവിധാനം കുറിപ്പുകൾ
1 പ്രിയ 1970 മധു കഥ, തിരക്കഥ, സംഭാഷണം
2 തുലാവർഷം 1976 എൻ. ശങ്കരൻ നായർ കഥ, തിരക്കഥ, സംഭാഷണം
3 പാൽക്കടൽ 1976 സി. രാധാകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം
4 അഗ്നി 1976 ടി.കെ. പ്രസാദ് കഥ, തിരക്കഥ, സംഭാഷണം
5 പുഷ്യരാഗം 1979 സി. രാധാകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം
6 കനലാട്ടം 1979 സി. രാധാകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം
7 പിൻനിലാവ് 1983 പി.ജി. വിശ്വംഭരൻ കഥ, തിരക്കഥ, സംഭാഷണം
8 അവിടത്തെപ്പോലെ ഇവിടെയും 1985 കെ.എസ്. സേതുമാധവൻ കഥ (തിരക്കഥയും സംഭാഷണവും ജോൺ പോൾ)
9 ഒറ്റയടിപ്പാതകൾ 1993 സി. രാധാകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം
10 ഭാഗ്യവാൻ 1994 സുരേഷ് ഉണ്ണിത്താൻ കഥ, തിരക്കഥ, സംഭാഷണം

പുരസ്കാരങ്ങൾ[തിരുത്തുക]

സി. രാധാകൃഷ്ണന്റെ കൃതികൾ[തിരുത്തുക]

  • ആകാശത്തിൽ ഒരു വിടവ്
  • തീക്കടൽ കടഞ്ഞ് തിരുമധുരം
  • ഉള്ളിൽ ഉള്ളത്
  • ഇനിയൊരു നിറകൺചിരി
  • കരൾ പിളരും കാലം
  • മുൻപേ പറക്കുന്ന പക്ഷികൾ
  • വേർപാടുകളുടെ വിരൽപ്പാടുകൾ
  • ഇവിടെ എല്ലാവർക്കും സുഖം തന്നെ
  • സ്പന്ദമാപിനികളേ നന്ദി
  • പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും
  • പുഴ മുതൽ പുഴ വരെ
  • എല്ലാം മായ്ക്കുന്ന കടൽ
  • ആലോചന
  • നാടകാന്തം
  • കന്നിവിള
  • കാനൽത്തുള്ളികൾ
  • മൃണാളം
  • വേരുകൾ പടരുന്ന വഴികൾ
  • നിഴൽപ്പാടുകൾ
  • തമസോ മാ
  • ഊടും പാവും
  • രണ്ടു ദിവസത്തെ വിചാരണ
  • കങ്കാളികൾ
  • നിലാവ്
  • തേവിടിശ്ശി
  • അസതോ മാ
  • അമൃതം
  • ആഴങ്ങളിൽ അമൃതം
  • കാസ്സിയോപ്പിയക്കാരൻ കാസ്റ്റലിനോ
  • ഒരു വിളിപ്പാടകലെ
  • കണ്ട്രോൾ പാനൽ
  • ദൃക്‌സാക്ഷി
  • അതിരുകൾ കടക്കുന്നവർ - സ്വപ്ന പരമ്പര
  • ഉൾപ്പിരിവുകൾ
  • കുറെക്കൂടി മടങ്ങിവരാത്തവർ
  • ഇടുക്കുതൊഴുത്ത്
  • കൈവഴികൾ
  • പിൻ നിലാവ് (സിനിമ)
  • ഇവൾ അവരിൽ ഒരുവൾ
  • ശ്രുതി
  • അമാവാസികൾ
  • ഗീതാദർശനം[5]
  • The stuff and style of the Universe

അവലംബം[തിരുത്തുക]

  1. "മൂർത്തീദേവി പുരസ്കാരം സി രാധാകൃഷ്ണന്". www.deshabhimani.com. ശേഖരിച്ചത് 14 ജൂൺ 2014. 
  2. "വള്ളത്തോൾ പുരസ്‌കാരം സി.രാധാകൃഷ്ണന്‌". മാതൃഭൂമി. ശേഖരിച്ചത് 1 ഒക്ടോബർ 2011. 
  3. http://www.stateofkerala.in/blog/2012/09/23/c-radhakrishnan-wins-amritha-keerthi-puraskaram/
  4. "സി.രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം". യഥാർത്ഥ സൈറ്റിൽ നിന്ന് 1 നവംബർ 2016-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 നവംബർ 2016. 
  5. "വായന" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 690. 2011 മെയ് 16. ശേഖരിച്ചത് 2013 മാർച്ച് 16. 

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സി._രാധാകൃഷ്ണൻ&oldid=2563850" എന്ന താളിൽനിന്നു ശേഖരിച്ചത്