സി. മുഹമ്മദ്‌ ഫൈസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി. മുഹമ്മദ്‌ ഫൈസി
പ്രഥമ മർകസ് ജനറൽ മാനേജർ
ഔദ്യോഗിക കാലം
2003 - ഇത് വരെ
ഹജ്ജ് കമ്മിറ്റി ചെയർമാൻ
വ്യക്തിഗത വിവരണം
ജനനംപന്നൂർ, കോഴിക്കോട്, കേരളം
രാജ്യംഇന്ത്യൻ
മക്കൾഹസീബ്
ബന്ധുക്കൾ
Alma materഅൽ അസ്ഹർ യൂനിവേഴ്സിറ്റി, ജാമിഅഃ നൂരിയ്യ അറബിക് കോളേജ്
ജോലിഇസ്‌ലാമിക വിഭാഗം പ്രൊഫസർ , മർകസ്

സി. മുഹമ്മദ്‌ ഫൈസി (ഇംഗ്ലീഷ്: C. Muhammed Faizy, അറബിക്: الأستاذ محمد عبد الرحمن الفيظي). കേരള ഹജ്ജ് കമ്മറ്റി ചെയർമാനും[1] മർകസിന്റെ ജനറൽ മാനേജറുമാണ്[2]. സിറാജ് ദിനപത്രത്തിന്റെ പബ്ലിഷറാണ്[3][self-published source?]. അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്[4]. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന നെടിയനാട് സി അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ മകനാണ്[5]. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂര് ജനനം[6].

ലഘുജീവചരിത്രം[തിരുത്തുക]

പ്രമുഖ മതപണ്ഡിതനായ സി അബ്ദുറഹ്മാൻ മുസ്‌ലിയാർ-നഫീസ ദമ്പതികളുടെ മകനായി കോഴിക്കോട് ജില്ലയിലെ പന്നൂരിൽ 1954-ഇൽ ജനിച്ചു. പിതാവിന്റെ ദർസിലെ പ്രാഥമിക പഠന ശേഷം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ കീഴിൽ പഠനം നടത്തി. തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് 1978 -ഇൽ ഇസ്‌ലാമിക ശരീഅത്ത് പഠനത്തിൽ ബിരുദം നേടി. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേതൃത്വ പരിശീലനം പൂർത്തിയാക്കി[അവലംബം ആവശ്യമാണ്]. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ മകൾ മൈമൂനയാണ് ഭാര്യ. പഠനകാലം മുതലേ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തങ്ങളിൽ സജീവമാണ്. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വഖ്‌ഫ്‌ ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മർകസ് ജനറൽ മാനേജറും സെക്രട്ടറിയുമാണ്. നിലവിൽ കേരള ഹജ്ജ് കമ്മറ്റി ചെയർമാനാണ്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി, സിറാജ് ദിനപത്രം പബ്ലിഷർ തുടങ്ങിയ നിരവധി പദവികൾ വഹിക്കുന്നു. അറിയപ്പെടുന്ന ഇസ്‌ലാമിക തത്ത്വചിന്തകനും വാഗ്മിയും എഴുത്തുകാരനുമാണ്[അവലംബം ആവശ്യമാണ്].

സ്ഥാനങ്ങൾ[തിരുത്തുക]

രചനകൾ[തിരുത്തുക]

 • ഖുർആൻ പഠനവും പാരായണവും[12][self-published source?]
 • ഇന്ത്യൻ ഭരണഘടനയും ശരീഅത്തും[13]
 • പ്രബോധകൻ

സെമിനാറുകളും ചർച്ചകളും[തിരുത്തുക]

സി. ഫൈസി മാനേജ്‌മന്റ്‌, ഇസ്ലാം, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളിൽ പങ്കെടുക്കാറുണ്ട്.[14][15]

അവലംബം[തിരുത്തുക]

 1. https://english.mathrubhumi.com/news/kerala/c-muhammed-faizy-becomes-new-haj-committee-chairman-1.3060636
 2. https://keralakaumudi.com/news/news.php?id=74453&u=local-news-kozhikode-74453
 3. http://www.sirajlive.com/2015/10/31/203847.html
 4. https://www.manoramaonline.com/news/kerala/2018/08/13/01-haj-committee.html#
 5. https://islamonlive.in/news/hajj-committe-chairman
 6. https://english.mathrubhumi.com/news/kerala/c-muhammed-faizy-becomes-new-haj-committee-chairman-1.3060636
 7. "C Muhammed Faizy becomes new Haj committee chairman". Mathrubhumi.
 8. "സി. മുഹമ്മദ് ഫൈസി ഹജ്ജ് കമ്മറ്റി ചെയർമാൻ". Madhyamam.
 9. "Haj panel chief seeks revision in State's quota". The Hindu.
 10. https://localnews.manoramaonline.com/wayanad/local-news/2017/04/07/bat-markez.html
 11. https://malayalam.indianexpress.com/kerala-news/c-muhammed-faizy-hajj-committee-chairman
 12. http://www.sirajlive.com/2018/08/13/332673.html
 13. https://kunnamangalam.truevisionnews.com/news/kunnamangalamkozhikodehaj/
 14. "Seeking Ustad's Blessings". The New Indian Express. ശേഖരിച്ചത് 2016-05-19.
 15. "South Indian community celebrates seventh Sahithyotsav". www.thepeninsulaqatar.com. ശേഖരിച്ചത് 2016-05-19.
Academic offices
മുൻഗാമി
മർകസിന്റെ ജനറൽ മാനേജർ
2003–നിലവിൽ
Succeeded by
ഡോ. എ.പി. അബ്ദുൽ ഹകീം അസ്‌ഹരി
"https://ml.wikipedia.org/w/index.php?title=സി._മുഹമ്മദ്‌_ഫൈസി&oldid=3459222" എന്ന താളിൽനിന്ന് ശേഖരിച്ചത്