സി. ഭാഗ്യനാഥ്
സി. ഭാഗ്യനാഥ് | |
---|---|
ജനനം | 1968 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരൻ |
പുരസ്കാരങ്ങൾ | കേരള ലളിത കലാ അക്കാദമി പുരസ്കാരം (2002) |
ഒരു ഇന്ത്യൻ ചിത്രകാരനാണ് സി. ഭാഗ്യനാഥ് (ജനനം: 1968).
ജീവിതരേഖ
[തിരുത്തുക]1968ൽ തലശ്ശേരിയിൽ ജനിച്ചു. 1992ൽ തിരുവന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദം നേടി. ആ വർഷം തന്നെ ഹൈദരാബാദിലേക്ക് ഉപരിപഠനത്തിനായി പോയി. 2006ൽ സരോജിനി നായിഡു സ്ക്കൂൾ ഓഫ് പെർഫോമിങ് ആർട്സിൽ പഠനം പൂർത്തിയാക്കി. ഹൈദരാബാദ് സർവകലാശാലയിൽ നിന്നും ഫൈൻ ആർട്സ് ആന്റ് കമ്മ്യൂണിക്കേഷൻസിൽ ബിരുദാനന്തരബിരുദം നേടി. ഇന്ത്യയിലെ പല നഗരങ്ങളിലും പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[1]
പ്രദർശനങ്ങൾ
[തിരുത്തുക]- കാശി ആർട് ഗ്യാലറി, കൊച്ചി
- പ്രോജക്ട് 88, മുംബൈ
- ദി വ്യൂവിങ് റൂം, മുംബൈ
- മോൺ ആർട് ഗ്യാലറി, കൊൽക്കത്ത
- ഗ്യാലറി സുമുഖ, ചെന്നൈ
- ട്രാവൻകൂർ പാലസ്, ന്യൂ ഡൽഹി[2]
കൊച്ചി മുസിരിസ് ബിനാലെ 2016
[തിരുത്തുക]മനുഷ്യനും മൃഗവും, അകവും പുറവും തമ്മിലുള്ള പാരസ്പര്യം ആവിഷ്കരണത്തോട് നാം എങ്ങനെയാണ് കൂട്ടിച്ചേർക്കലുകൾ നടത്തുന്നത് എന്നതിനെക്കുറിച്ചുള്ള ചിത്രകഥയാണ് 2016ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സി. ഭാഗ്യനാഥിന്റെ 'സീക്രട്ട് ഡയലോഗ്'.[3] പ്രധാനവേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. സുതാര്യമായ ഷീറ്റുകളിൽ ചാർക്കോൾ ഉപയോഗിച്ചാണ് ഈ ചിത്രങ്ങളെല്ലാം വരച്ചിരിക്കുന്നത്. [4]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ലളിത കലാ അക്കാദമി പുരസ്കാരം (2002)[5]
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/features/metroplus/society/artist-bhagyanath-c-studio-in-kochi/article7641763.ece
- ↑ http://www.saffronart.com/artists/c-bhagyanath
- ↑ Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-07.
- ↑ http://www.lalithkala.org/content/state-awards