ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്. കുഞ്ഞമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി. എച്ച്. കുഞ്ഞമ്പു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പന്ത്രണ്ടാം കേരളനിയമസഭയിൽ മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കുകയും പതിനഞ്ചാം കേരളനിയമസഭയിൽ ഉദുമയെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന സി. പി. ഐ(എം) പ്രവർത്തകനാണ് സി. എച്ച്. കുഞ്ഞമ്പു. [1]

2006-ലെ തിരഞ്ഞെടുപ്പ്

[തിരുത്തുക]

1987-മുതൽ നാലുതവണ തുടർച്ചയായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽനിന്നും വിജയിച്ച ചെർക്കുളം അബ്‌ദുള്ളയെ (IUML) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ്‌ കുഞ്ഞമ്പു 2006-ൽ വിജയിച്ചത്. [2] ആകെ പോൾ ചെയ്ത വോട്ടുകളുടെ 35.71% വോട്ടുകൾ (39242) ലഭിച്ച കുഞ്ഞമ്പു, തൊട്ടടുത്ത സ്ഥാനാർത്ഥിയായ ബി.ജെ.പിയിലെ നാരായണ ഭട്ടിനെ (ലഭിച്ച വോട്ടുകൾ 34413) 4829 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ പരാജയപ്പെടുത്തിയത്. [3]

ജീവിതരേഖ

[തിരുത്തുക]

പിതാവ് അമ്പു കാരണവർ, മാതാവ് കുഞ്ഞമ്മാർ അമ്മ, കാസർഗോഡ് ജില്ലയിലെ ബേദടുക്കയിൽ 1959 ആഗസ്റ്റ് 20-നാണ്‌ ജനിച്ചത്. ഭാര്യ: എം. സുമതി. ബി.എ, എൽ.എൽ.ബി ബിരുദധാരിയായ ഇദ്ദേഹം കാസർഗോഡ് ബാറിലെ അഭിഭാഷകനായാണ്‌ ഔദ്യോഗികജീവിതം ആരംഭിച്ചത്. [4].

കണ്ണൂർ, കോഴിക്കോട് സർവകലാശാലകളുടെ സെനറ്റ് മെമ്പറായിരുന്ന അദ്ദേഹം ഇപ്പോൾ സി. പി. ഐ(എം) കാസർഗോഡ് ജില്ലാ സെക്രട്ടറി, കേരള കർഷകസംഘം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

അവലംബം

[തിരുത്തുക]
  1. http://archive.eci.gov.in/May2006/pollupd/ac/states/S11/Aconst01.htm%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  2. http://archive.eci.gov.in/ElectionAnalysis/AE/S11/Partycomp01.htm%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-11.
  4. കേരള നിയമസഭ അംഗങ്ങളുടെ വിവരങ്ങൾ, ശേഖരിച്ച തീയതി: 11സപ്തംബർ 2008
"https://ml.wikipedia.org/w/index.php?title=സി.എച്ച്._കുഞ്ഞമ്പു&oldid=4095439" എന്ന താളിൽനിന്ന് ശേഖരിച്ചത്