സി.പി. ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി.പി. ശ്രീധരൻ
Sreedharan CP.jpg
ജനനം1931 ഡിസംബർ 24
മരണം{{|1996|10|24}}
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യ-സാംസ്കാരിക പ്രവർത്തകൻ

കേരളത്തിലെ പ്രമുഖ സാഹിത്യ - സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു സി.പി. ശ്രീധരൻ (ജനനം : 24 ഡിസംബർ 1931 [1] - 24 ഒക്ടോബർ 1996). സാഹിത്യ പ്രസ്ഥാനങ്ങളുടെ സംഘാടകൻ, സാരഥി എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. സമസ്ത കേരള സാഹിത്യപരിഷത്ത്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ പ്രസിഡണ്ടായി ദീർഘകാലം സേനവമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമിയുടെ നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു.

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലായിരുന്നു ജനനം. സ്കൂളിൽ പഠിക്കുന്ന കാലത്ത് മുത്തച്ഛൻ കടിഞ്ഞിയിൽ അനന്തൻ നായർ വഴി അക്കാലത്തെ സാഹിത്യകാരന്മാരുമായും സാമൂഹികരംഗത്തെ നേതാക്കളുമായും അടുത്തിടപഴകാൻ അവസരം ലഭിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ നിരവധി തവണ പോലീസ് മർദ്ധനമേറ്റു. പത്താംക്ളാസ്സ് പാസായിതിനു ശേഷം കോൺഗ്രസ്സ് പ്രവർത്തകനായി. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് തന്നെ പങ്കെടുത്തു. കോഴിക്കോട് നിന്നു പ്രസിദ്ധീകരിച്ചിരുന്ന നവകേരളത്തിന്റെ ലേഖകനായും പിന്നീട് മനോരമയുടെ സബ് എഡിറ്ററായും പ്രവർത്തിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ പബ്ളിക്കേഷൻസ് ഡയറക്ടറായി. 1966 ൽ എസ്.പി.സി.എസ് ഡയറക്ട‍ർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എസ്.പി.സി.എസിന്റെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി. 1976 ൽ സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റായി. കോൺഗ്രസ്സ് വീക്ഷണം പത്രം ആരംഭിച്ചപ്പോൾ പത്രാധിപരായി ചുമതലയേറ്റു. വിമോചന സമര കാലത്ത് അദ്ധ്യാപക - വിദ്യാർത്ഥി സമര സമിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചു.[2]

കൃതികൾ[തിരുത്തുക]

  • ഡോ. രാധാകൃഷ്ണൻ
  • വിവേകാനന്ദൻ ഒരു വിപ്ലവത്തിന്റെ വിത്ത്
  • ജീവിതശിൽപ്പികൾ
  • മഹത്ത്വ മുഖങ്ങൾ
  • ഇന്നത്തെ സാഹിത്യകാരന്മാർ
  • മൂലധനം (വിവർത്തനത്തിലും എഡിറ്റിംഗിലും ഉണ്ണിരാജയോടൊപ്പം പങ്ക് വഹിച്ചു.)
  • വിശ്വവിജ്ഞാനകോശത്തിന്റെ അസ്സോസിയേറ്റ് എഡിറ്ററായിരുന്നു

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/PROFILES/CPSreedharan/Html/CPgraphy.htm
  2. http://www.keralasahityaakademi.org/sp/Writers/PROFILES/CPSreedharan/Html/CPSreedharanPage.htm

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.പി._ശ്രീധരൻ&oldid=3687707" എന്ന താളിൽനിന്ന് ശേഖരിച്ചത്