സി.പി. രാമചന്ദ്രൻ
C P Ramachandran | |
---|---|
ജനനം | Chittenippaattu Puthenveettil Ramachandran 1923 |
മരണം | |
തൊഴിൽ | Journalist |
ജീവിതപങ്കാളി(കൾ) | Jalabala (divorced) |
പ്രശസ്തനായ പത്രപ്രവർത്തകനായിരുന്നു സി.പി.രാമചന്ദ്രൻ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ഹിന്ദുസ്ഥാൻ ടൈംസിലെ അദ്ദേഹത്തിന്റെ 'പാർലമെന്റ് ലാസ്റ്റ് വീക്ക്' എന്നകോളം പ്രസിദ്ധമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ബർമ്മയിൽ ചിറ്റേനിപ്പട്ട് കൃഷ്ണൻ നായരുടെയും സി.പി. ജാനകിയുടെയും മകനായി ജനിച്ചു. പത്താമത്തെ വയസ്സിൽ ഒറ്റപ്പാലത്തെത്തി. വിക്ടോറിയ കോളേജിൽ പഠിച്ചു. പട്ടാളത്തിൽ ചേർന്നെങ്കിലും റോയൽ ഇന്ത്യൻ നേവിയിൽ കലാപമുണ്ടായപ്പോൾ അതിൽ ചേർന്നു എന്ന കുറ്റം ചുമത്തി അവിടെനിന്ന് പുറത്താക്കി. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തെത്തുടർന്ന് അറസ്റ്റിലായി. പാർട്ടിയുടെ നിരോധനം നീക്കിയ സമയത്ത് ജയിലിൽനിന്ന് വന്നു. ഇഎംഎസിന്റെ നിർദ്ദേശാനുസരണം ന്യൂഏ ജിൽ ചേർന്നു പ്രവർത്തിച്ചു. പിന്നീട് പാർട്ടിയുമായി തെറ്റി ശങ്കേഴ്‌സ് വീക്കിലിയിൽ ചേർന്നു. 'അഗസ്ത്യൻ' എന്നപേരിൽ പാർട്ടിയെ വിമർശിച്ചെഴുതി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് എടത്തട്ട നാരായണനെയും അരുണ ആസഫലിയെയും രാമചന്ദ്രനെയും പുറത്താക്കി. ഹിന്ദുസ്ഥാൻ ടൈംസിന്റെ പാർലമെന്റ് കറസ്പോണ്ടന്റായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ 'പാർലമെന്റ് ലാസ്റ്റ് വീക്ക്' എന്നകോളം പ്രസിദ്ധമായിരുന്നു. നെഹ്‌റു, വി.കെ. കൃഷ്ണമേനോൻ, രാംമനോഹർ ലോഹ്യ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 1986 ൽ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. പാലക്കാട്ടെ പറളിയിലേക്ക് മടങ്ങി.[1] പ്രമുഖ നിരൂപകൻ രഘുനാഥൻ പറളി എഡിറ്റ് ചെയ്തിട്ടുളള 'സി.പി.രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം' എന്ന പുസ്തകം സി.പി.രാമചന്ദ്രനെക്കുറിച്ച് സമഗ്രചിത്രം നൽകുന്നു. കേരള പ്രസ് അക്കാദമിയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുളളത്. പ്രസിദ്ധ നാടക അഭിനേത്രി ജയബാല വൈദ്യയെ വിവാഹം കഴിച്ചുവെങ്കിലും പിന്നീട് വിവാഹ മോചിതനായി.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-29. Retrieved 2012-07-28.