സി.പി. അരവിന്ദാക്ഷൻ
ദൃശ്യരൂപം
മലയാളത്തിലെ നിരവധി ശാസ്ത്രരചനകളുടെ കർത്താവും അദ്ധ്യാപകനുമാണ് സി.പി. അരവിന്ദാക്ഷൻ. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2013-ലെ ശാസ്ത്ര സാഹിത്യ പുരസ്‌കാരം നേടി.
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരത്തെ ഗവൺമെന്റ് വിമൻസ് കോളേജിലെ പ്രിൻസിപ്പലായി വിരമിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് ദീർഘകാലം പ്രവർത്തിച്ചു. കുട്ടികൾക്കുള്ള മികച്ച ശാസ്ത്രപുസ്തകത്തിനുള്ള 2013ലെ പുരസ്‌കാരത്തിനാണ് ഡോ. സി.പി. അരവിന്ദാക്ഷൻ അർഹനായി. 'മധുരം അതിമധുരം രസതന്ത്രം' എന്ന കൃതിയാണ് അവാർഡിന് അർഹനാക്കിയത്.
കൃതികൾ
[തിരുത്തുക]- 'മധുരം അതിമധുരം രസതന്ത്രം'
പുരസ്കാരങ്ങൾ
[തിരുത്തുക]- കുട്ടികൾക്കുള്ള മികച്ച ശാസ്ത്ര പുസ്തകത്തിനുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2013-ലെ ശാസ്ത്ര സാഹിത്യ പുരസ്‌കാരം (2013)[1]
അവലംബം
[തിരുത്തുക]- ↑ "ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-14. Retrieved 11 ഡിസംബർ 2014.