സി.ജെ മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.ജെ മോഹൻ
തൊഴിൽഛായാഗ്രാഹകൻ
സജീവ കാലം1967 – 1978
ജീവിതപങ്കാളി(കൾ)മീനാദേവി

മലയാള, തമിഴ്, തെലുങ്ക് , കന്നട, സിംഹളചലച്ചിത്രരംഗത്ത് ക്യാമറാമേൻ എന്ന നിലയിൽ അറുപതുകളിലുംഎഴുപതുകളിലും പ്രവർത്തിച്ച വ്യക്തിയാണ് സി ജെ മോഹൻ അഥവാ സി.ജെ മോഹൻറാവു[1]. 1924 നവംബർ 15 നു ശ്രീ ജാനകിറാമിന്റെയും ശ്രീമതി രത്നമ്മയുടെയും പുത്രനായി മദ്രാസിൽ ജനിച്ചു. സിനിമാ ഫോട്ടോഗ്രാഫി പഠിക്കുന്നതിനായി മദ്രാസ് സ്റ്റുഡിയോകളിൽ പഠിച്ചു.1952 ൽ പണം എന്ന തമിഴ് ചിത്രത്തിന്റെ ക്യാമറാമാനായിട്ടാണ് മോഹൻ സിനിമാരംഗവുമായി ബന്ധപ്പെടുന്നത്. ഇദ്ദേഹം ക്യാമറാ കൈകാര്യം ചെയ്ത ആദ്യ മലയാള ചിത്രം കുട്ടിക്കുപ്പായമാണ്. മോഹൻ ജെ. ശശികുമാറിന്റെ ചിത്രങ്ങൾക്കു വേണ്ടിയാണ് അധികം മലയാളത്തിൽ കാമറ കൈകാര്യം ചെയ്തിട്ടുള്ളത്[2]. മോഹന്റെ പത്നി ശ്രീമതി.മീനാദേവിയാണ്.

പ്രവർത്തിച്ച ചിത്രങ്ങൾ[3][തിരുത്തുക]

ചലച്ചിത്രം വർഷം നിർമ്മാണം സംവിധാനം
കുട്ടിക്കുപ്പായം 1964 ടി.ഇ. വാസുദേവൻ എം കൃഷ്ണൻ നായർ
ആയിഷ 1964 എം. കുഞ്ചാക്കോ എം. കുഞ്ചാക്കോ
കാവ്യമേള 1965 ടി.ഇ. വാസുദേവൻ എം കൃഷ്ണൻ നായർ
കനകച്ചിലങ്ക 1966 സുന്ദർലാൽ നഹാത എം കൃഷ്ണൻ നായർ
[ഉദ്യോഗസ്ഥ]] 1967 പി.എസ് ദാസ് പി. വേണു
വിദ്യാർത്ഥി 1968 കെ.പി. കൊട്ടാരക്കര ജെ. ശശികുമാർ
ലവ് ഇൻ കേരള 1968 കെ.പി. കൊട്ടാരക്കര ജെ. ശശികുമാർ
റസ്റ്റ് ഹൗസ് 1969 കെ.പി. കൊട്ടാരക്കര ജെ. ശശികുമാർ
വീട്ടുമൃഗം 1969 പി സുകുമാരൻ ജി അർജ്ജുനൻ പി. വേണു
നിലയ്ക്കാത്ത ചലനങ്ങൾ 1970 മിസ്സിസ് കെ സുകുമാരൻ കെ സുകുമാരൻ
സി.ഐ.ഡി. നസീർ 1971 വേണുഗോപാല മേനോൻ പി. വേണു
സുമംഗലി 1971 പി‌. എസ്. വീരപ്പ എം കെ രാമു
തിരുവാഭരണം 1973 ഇ. കെ. ത്യാഗരാജൻ ജെ. ശശികുമാർ
ഇന്റർവ്യൂ 1973 തിരുപ്പതി ചെട്ടിയാർ ജെ. ശശികുമാർ
നൈറ്റ്‌ ഡ്യൂട്ടി 1974 തിരുപ്പതി ചെട്ടിയാർ ജെ. ശശികുമാർ
പഞ്ചതന്ത്രം 1974 ഇ.കെ.ത്യാഗരാജൻ ജെ. ശശികുമാർ
പാലാഴി മഥനം 1975 ഇ കെ ത്യാഗരാജൻ ജെ. ശശികുമാർ
ആരണ്യകാണ്ഡം 1975 ആർ എസ് പ്രഭു ജെ. ശശികുമാർ
അഭിമാനം 1975 ആർ എസ് പ്രഭു ജെ. ശശികുമാർ
സമ്മാനം 1975 തിരുപ്പതി ചെട്ടിയാർ ജെ. ശശികുമാർ
സ്വിമ്മിംഗ്പൂൾ 1976 തയ്യിൽ കുഞ്ഞിക്കണ്ടൻ ജെ. ശശികുമാർ
അമൃതവർഷിണി 1976 ആർ എസ് പ്രഭു ജെ. ശശികുമാർ
ചതുർവ്വേദം 1977 എസ് എസ് ആർ കലൈവാണൻ ജെ. ശശികുമാർ
മോഹവും മുക്തിയും 1977 എം എസ് നാഗരാജൻ ,പി എസ് ശേഖർ ജെ. ശശികുമാർ
ലക്ഷ്മി 1977 ഇ.കെ.ത്യാഗരാജൻ ജെ. ശശികുമാർ
പരിവർത്തനം 1977 എൻ സി മേനോൻ ജെ. ശശികുമാർ
പഞ്ചാമൃതം 1977 ഇ.കെ.ത്യാഗരാജൻ ജെ. ശശികുമാർ
ഭാര്യയും കാമുകിയും 1978 ഷണ്മുഖരത്നാ ഫിലിംസ് ജെ. ശശികുമാർ
ആൾമാറാട്ടം 1978 ലേഖ മൂവീസ് പി. വേണു
പിച്ചാത്തിക്കുട്ടപ്പൻ 1979 എസ് ഡി എം കമ്പൈൻസ് പി. വേണു
അമൃതചുംബനം 1979 എ രഘുനാഥ് പി. വേണു ,

അവലംബം[തിരുത്തുക]

  1. https://www.m3db.com/artists/27501
  2. https://www.malayalachalachithram.com/movieslist.php?cg=4256
  3. "പഞ്ചാമൃതം(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=സി.ജെ_മോഹൻ&oldid=2854158" എന്ന താളിൽനിന്ന് ശേഖരിച്ചത്