സി.എ. നൈനാൻ
ദൃശ്യരൂപം
കേരളീയനായ സസ്യ ശാസ്ത്രജ്ഞനായിരുന്നു ഡോ. സി.എ. നൈനൈൻ (മരണം :1 നവംബർ 2025). കേരള യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം തലവനും സയൻസ് വിഭാഗം ഡീനും ആയിരുന്നു. ഏറ്റവും കൂടുതൽ ക്രോമസോമുള്ള സസ്യം ഓഫിയോഗ്ലോസം റെറ്റിക്കുലേറ്റം ആണെന്നു കണ്ടെത്തിയത് ഡോ. സി.എ. നൈനാനാണ്. അദ്ദേഹത്തിന്റെ ‘ഡിഎൻഎ വഴി ജീവാത്മാവിലേക്ക്’ എന്ന പുസ്തകം കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. [1]
ജീവിതരേഖ
[തിരുത്തുക]നാല് ഡോക്ടറേറ്റ് ഡിഗ്രികളുടെ ഉടമയായിരുന്നു. ശാസ്ത്രവും സഭയും സംയോജിപ്പിച്ചുള്ള ഗവേഷണം വഴി നിരവധി പുസ്തകങ്ങളും ഒട്ടനവധി ലേഖനങ്ങളും ഇന്ത്യക്കകത്തും പുറത്തുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2] ഒരു ആത്മീയപ്രഭാഷകനുംകൂടിയാണ് അദ്ദേഹം.
ഭാര്യ: കുഞ്ഞമ്മ നൈനാൻ(കൈലാത്ത്, ചെങ്ങന്നൂർ). മക്കൾ: ഡോ. ആൻഡ്രൂസ് നൈനാൻ, ഡോ. ഷീബാ ജോൺ, താരാ കോശി ഡോ.നമാമ്മൻ നൈനാൻ
കൃതികൾ
[തിരുത്തുക]- ‘ഡിഎൻഎ വഴി ജീവാത്മാവിലേക്ക്’
- ‘ഡിഎൻഎ ടു ഡിവിനിറ്റി’,
- ‘കോസ്മിക് കോഡ് ഓഫ് ലൈഫ്’,
- ‘സൈറ്റോളജി ആൻഡ് എവല്യൂഷൻ’,
- ‘ജീവന്റെ രഹസ്യം’
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല വൈജ്ഞാനികഗ്രന്ഥത്തിനുള്ള അവാർഡ്