സി.ഇ. ഭരതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മയ്യഴി വിമോചനസമരനേതാവും തൊഴിലാളി സംഘടനാ നേതാവുമായിരുന്നു സി.ഇ. ഭരതൻ. (1916 ഏപ്രിൽ 5 1976 മാർച്ച് 21)[1].. അച്ഛൻ പി. ഗോപാലൻ. പോണ്ടിച്ചേരിയിൽനിന്നും നിയമപഠനം പൂർത്തിയാക്കി. പുതുച്ചേരി നിയമസഭയിൽ 1962-ൽ വിദ്യാഭ്യാസ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.[2] 1933-ൽ മാഹിയിൽ പ്രവർത്തനമാരംഭിച്ച മഹാജനസഭയ്ക്കു ഐ.കെ. കുമാരനോടൊപ്പം നേതൃത്വം നല്കി.[3] ഇദ്ദേഹം ഫ്രീ മാഹി അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റുമായിരുന്നു.[4] 1937ൽ മയ്യഴി യൂത്ത്‌ലീഗിന്റെ സ്ഥാപക സെക്രട്ടറിയായി. കൂടാതെ 1938 മുതൽ 1954 വരെ ഫ്രഞ്ച്-ഇന്ത്യൻ കോൺഗ്രസ്സ് സെക്രട്ടറി, 1945ൽ കോരള ലേബർ കോൺഗ്രസ്സ് സെക്രട്ടറി, 1936 - 1939 കാലഘട്ടത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. 1948ൽ മഹാജന സഭ മയ്യഴിയുടെ അധികാരം പിടിച്ചെടുത്തപ്പോൾ മന്ത്രിയായി സ്ഥാനമേറ്റു.[1]

ഫ്രഞ്ച് ഗവൺമെന്റ് അധികാരം അധികാരം തിരിച്ചുപിടിച്ചപ്പോൾ ഭരതൻ, ഐ. കെ കുമാരൻ തുടങ്ങിയവരെ ഇരുപത് വർഷംതടവിനു ശിക്ഷിച്ചു. പക്ഷേ രണ്ടുപേരും ഇന്ത്യയിൽ അഭയം തേടി. 1955ൽ പോണ്ടിച്ചേരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1959 മുതൽ 1963 വരെ പോണ്ടിച്ചേരിയിൽ മന്ത്രിയായിരുന്നു.[1]

ശേഷിപ്പുകൾ[തിരുത്തുക]

  • മാഹി സി.ഇ. ഭരതൻ ഗവണ്മെന്റ് എച്ച്.എസ്.എസ്. ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആദ്യം മാഹി ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെട്ടിരുന്ന സ്കൂൾ പോണ്ടിച്ചേരി വിദ്യാഭ്യാസ ഉപദേശകനായിരുന്ന ഇദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). 2 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. p. 273. ISBN 9788176385985.
  2. മന്ത്രി സി.ഇ.ഭരതനെ അനുസ്മരിച്ചു
  3. Freedom Struggle
  4. "Facade at Mahe". ശേഖരിച്ചത് 2013 ജൂലൈ 30.
  5. "മാഹി സി.ഇ. ഭരതൻ ഗവ. എച്ച്.എസ്.എസ്. സുവർണ്ണജൂബിലി സമാപനാഘോഷം ഇന്നുമുതൽ". തേജസ്. ശേഖരിച്ചത് 10 March 2014.
"https://ml.wikipedia.org/w/index.php?title=സി.ഇ._ഭരതൻ&oldid=2388396" എന്ന താളിൽനിന്ന് ശേഖരിച്ചത്