സി-130 ജെ സൂപ്പർ ഹെർക്കുലീസ്
സി-130 ജെ സൂപ്പർ ഹെർക്കുലീസ് | |
---|---|
സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം | |
Role | സൈനിക ഗതാഗതം, ആകാശത്തുതന്നെ നിന്നുകൊണ്ടുള്ള ഇന്ധനം നിറയ്ക്കൽ |
National origin | അമേരിക്കൻ ഐക്യനാടുകൾ |
Manufacturer | ലോക്‌ഹീഡ് മാർട്ടിൻ |
First flight | 5 ഏപ്രിൽ 1996 |
Introduction | 1999 |
Status | In service |
Primary users | United States Air Force United States Marine Corps Royal Air Force Italian Air Force See Operators for others |
Produced | 1996–present |
Number built | 300 as of 18 December 2013[1] |
Unit cost | |
Developed from | Lockheed C-130 Hercules |
അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി നിർമ്മിച്ച, കരുത്തുറ്റ യുദ്ധവിമാനമാണ് ലോക്ക്ഹീഡ് സി-130 ജെ സൂപ്പർ ഹെർക്കുലീസ് . ഉയർന്ന സുരക്ഷാസംവിധാനങ്ങളും മണിക്കൂറിൽ 670 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് സൈനികരെയും മറ്റു കൂറ്റൻ സൈനിക വാഹനങ്ങളെയും ഏതു ദുർഘട മേഖലയിലും എത്തിക്കാനുള്ള ഇവന്റെ ശേഷിയുമാണ് സൂപ്പർ ഹെർക്കുലീസിന്റെ പ്രത്യേകത. യുദ്ധമുഖങ്ങളിൽ മാത്രമല്ല, വൻ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിനു വേണ്ടിയും സൂപ്പർ ഹെർക്കുലീസ് ഉപയോഗപ്പെടുത്താറുണ്ട്. ലോകത്ത് 13 രാജ്യങ്ങളുടെ പക്കൽ മാത്രമാണ് സി130ജെ സൂപ്പർ ഹെർക്കുലീസ് യുദ്ധവിമാനങ്ങൾ ഉള്ളത്.[3]
ഘടന
[തിരുത്തുക]അമേരിക്കൻ നിർമിതമായ ഈ വിമാനത്തിൽ നാല് എൻജിൻ ഉണ്ട്. മൂന്നെണ്ണം തകരാറിലായാലും അവസാന എൻജിൻ ഉപയോഗിച്ച് പറക്കാൻ കഴിയുന്ന സൂപ്പർ ഹെർക്കുലീസ് ഏറ്റവും സുരക്ഷിതമായ വിമാനമായിട്ടാണ് അറിയപ്പെടുന്നത്. ഒരേ സമയം ഇരുപത് ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽ നൂറോളം സൈനികരേയും മൂന്ന് കവചിത വാഹനത്തേയും ഒരു പാറ്റൺ ടാങ്കിനേയും വഹിക്കാൻ ശേഷിയുണ്ട്. ചെറിയ റൺവേകളിൽനിന്നുപോലും പറന്നുയരാൻ ശേഷിയുള്ളവയാണിവ. [4]
ചരിത്രം
[തിരുത്തുക]1950 കളിലാണ് ഈ വിഭാഗം വിമാനങ്ങൾ അമേരിക്കൻ സേനയുടെ ഭാഗമായത്. 20 ടൺ വരെ വഹിക്കാനാവുന്ന വിമാനം ചെറിയ റൺവേകളിൽനിന്നുപോലും പറന്നുയരാൻ ശേഷിയുള്ളതാണ്. വിയറ്റ്നാം യുദ്ധകാലത്ത് ഈ ഇനത്തിലെ അനവധി വിമാനങ്ങൾ തകർക്കപ്പെടുകയുണ്ടായി. 1988 ആഗസ്റ്റ് 17ന് പാകിസ്താൻ പട്ടാള ഭരണാധികാരി സിയ ഉൾ ഹക്കിന്റെ മരണത്തിനിടയാക്കിയ അപകടം ഈ വിമാനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു. [4]
ഇന്ത്യയിൽ
[തിരുത്തുക]ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമാണിത്. അമേരിക്കയിൽനിന്ന് 2011 ലാണ് ആറ് സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾ ഇന്ത്യ വാങ്ങിയത്. ഒരെണ്ണത്തിന് 1000 കോടിരൂപയാണ് മുടക്ക്. ഈ സീരീസിൽ ആറെണ്ണത്തിനുകൂടി ഇന്ത്യ ഓർഡർ കൊടുത്തിട്ടുണ്ട്.
ഗാസിയാബാദിന് സമീപമുള്ള ഹിൻഡൻ വ്യോമതാവളത്തിലെ എഴുപത്തേഴാം വിമാനവ്യൂഹമായ ‘മറയ്ക്കപ്പെട്ട അണലി’ ('Veiled Vipers' )ആണ് ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള സി130ജെ സൂപ്പർ ഹെർക്കുലീസ് വിഭാഗത്തിലെ 6 വിമാനങ്ങളുടെ ആസ്ഥാനം. [5] 2011ൽ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയപ്പോൾ റഡാർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകാൻ അമേരിക്ക തയ്യാറാവാതിരുന്നത് വിവാദമായിരുന്നു. അമേരിക്ക നൽകുന്ന യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ശേഖരിക്കുന്ന വിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറണമെന്ന നിബന്ധന പാലിക്കാൻ ഇന്ത്യ തയ്യാറാവാതിരുന്നതോടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലെ എയറോനോട്ടിക് സംവിധാനങ്ങൾ പലതും ഇന്ത്യയ്ക്ക് ലഭിച്ചില്ല. റഡാർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇന്ത്യ പിന്നീട് വിദേശത്തുനിന്നും പ്രത്യേകം വാങ്ങി സ്ഥാപിക്കുകയായിരുന്നു.
ഇന്ത്യയിലെ പ്രധാന ദൗത്യങ്ങൾ
[തിരുത്തുക]യുദ്ധമുഖങ്ങളിൽ മാത്രമല്ല, വൻ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിനു സൂപ്പർ ഹെർക്കുലീസ് സഹായകമായിരുന്നു.
- ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തിനിരയായവരെ രക്ഷപ്പെടുത്താൻ ഈ വിമാനം പങ്ക് വഹിച്ചു.
- തിരോധാനം ചെയ്ത മലേഷ്യൻ വിമാനം കണ്ടെത്താൻ വേണ്ടിയുള്ള തിരച്ചിലിനും സൂപ്പർ ഹെർക്കുലീസ് വിമാനങ്ങളെയാണ് ഇന്ത്യ അയച്ചത്.
അപകടങ്ങൾ
[തിരുത്തുക]ഇന്ത്യയിൽ
[തിരുത്തുക]- 2014 മാർച്ചിൽ രാജസ്ഥാനിലെ ഗ്വാളിയോറിനടുത്ത് വ്യോമസേനാവിമാനം തകർന്നുവീണ് മലയാളി വിങ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.
പാകിസ്താനിൽ
[തിരുത്തുക]പാകിസ്‌താൻ പട്ടാള ഭരണാധികാരിയായിരുന്ന സിയാ ഉൾഹഖും അമേരിക്കൻ അംബാസഡർ ആർനോൾഡ് ലെവിസ് റഫേലും സംഘവും സഞ്ചരിച്ചിരിച്ചപ്പോൾ തകർന്ന പാക് വ്യോമസേനയുടെ വിമാനം ഈ ഇനത്തിലുള്ളതായിരുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.lockheedmartin.com/us/news/press-releases/2013/december/131218ae_lockheed-martin-delivers-300th-c-130j.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-14. Retrieved 2014-03-29.
- ↑ "വ്യോമസേനാവിമാനം തകർന്ന് മലയാളിയടക്കം അഞ്ചുപേർ മരിച്ചു". മാതൃഭൂമി. Archived from the original on 2014-03-28. Retrieved 28 മാർച്ച് 2014.
- ↑ 4.0 4.1 "വീണ്ടുമൊരു പ്രതിരോധദുരന്തം". മംഗളം. Retrieved 28 മാർച്ച് 2014.
- ↑ "മറയ്ക്കപ്പെട്ട അണലിയും സൂപ്പർ ഹെർക്കുലീസ് വിമാനവും". ജന്മഭൂമി. Retrieved 28 മാർച്ച് 2014.[പ്രവർത്തിക്കാത്ത കണ്ണി]
അധിക വായനയ്ക്ക്
[തിരുത്തുക]- Borman, Martin W. Lockheed C-130 Hercules. Marlborough, UK: Crowood Press, 1999. ISBN 978-1-86126-205-9.
- Eden, Paul. "Lockheed C-130 Hercules". Encyclopedia of Modern Military Aircraft. London: Amber Books, 2004. ISBN 1-904687-84-9.
- Frawley, Gerard. The International Directory of Military Aircraft, 2002/03. Fyshwick, ACT, Australia: Aerospace Publications Pty Ltd, 2002. ISBN 1-875671-55-2.
- Reed, Chris. Lockheed C-130 Hercules and Its Variants. Atglen, Pennsylvania: Schiffer Publishing, 1999. ISBN 978-0-7643-0722-5.
പുറം കണ്ണികൾ
[തിരുത്തുക]- C-130 Hercules product page Archived 2009-02-22 at the Wayback Machine. and C-130J brochure on Lockheed Martin web site Archived 2011-10-20 at the Wayback Machine.
- USAF C-130 Hercules fact sheet
- C-130J-30 Specification Book on CC-130j.ca
- C-130J Hercules
- "The C-130J: New Hercules & Old Bottlenecks" on defenseindustrydaily.com
- C-130J Super Hercules Military transport aircraft on airrecognition.com Archived 2013-12-03 at the Wayback Machine.