സി-ഡിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സർക്കാരിനു കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി (സി-ഡിറ്റ്). 1988-ൽ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വിവിധ സാങ്കേതികമേഖലകളിൽ സർക്കാരിനും സർക്കാരേതരസ്ഥാപനങ്ങൾക്കും സേവനദാതാവായി പ്രവർത്തിച്ചുവരുന്നു. പ്രധാനമായും ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ,വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. പി. ഗോവിന്ദപ്പിള്ളയാണ് സി-ഡിറ്റിന്റെ സ്ഥാപകചെയർമാൻ.

പ്രധാനവിഭാഗങ്ങൾ[തിരുത്തുക]

14 പ്രധാനവിഭാഗങ്ങളിലായി സി-ഡിറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു.

 • വെബ് അധിഷ്ഠിത സേവനങ്ങൾ.
 • ഓപ്റ്റിക്കൽ ഇമേജ് പ്രോസ്സസ്സിങ്ങ്.
 • ടെക്നോളജി എക്സ്റ്റൻഷൻ.
 • സോഫ്റ്റ് വെയർ വികസനം.
 • ഇ- ഗവർണൻസ്.
 • ഓപൺ സോഴ്സ് സാങ്കേതികവിദ്യാവികസനം.
 • ഗവേഷണവും വികസനവും.
 • കമ്പ്യൂട്ടേഷണൽ ലിങ്ക്വിസ്റ്റിക്സ്.
 • സൈബർശ്രീ.
 • ഡോക്യുമെന്ററി വിഭാഗം.
 • സുതാര്യകേരളം & വാർത്താവിഭാഗം.
 • പരസ്യചിത്രനിർമ്മാണം.
 • എജ്യുക്കേഷണൽ ഇൻഫർമാറ്റിക്സ് & ന്യൂ മീഡിയ.
 • കമ്മ്യൂണിക്കേഷൻ ട്രെയിനിങ്ങ്.

തിരുവനന്തപുരത്ത് തിരുവല്ലം എന്ന സ്ഥലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിനു സമീപത്തുള്ള മെയിൻ കാമ്പസ് കൂടാതെ സെക്രട്ടറിയേറ്റിനു സമീപമുള്ള സിറ്റി സെന്റർ, വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ടെക്നോളജി എക്സ്റ്റൻഷൻ സെന്റർ, ഗോർക്കി ഭവനിൽ പ്രവർത്തിക്കുന്ന വീഡിയോ പ്രൊഡക്ഷൻ വിഭാഗം, കവഡിയാറിൽ പ്രവത്തിക്കുന്ന മാധ്യമപരിശീലനവിഭാഗം എന്നിവ കൂടാതെ കായംകുളം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

നിലവിലെ ഭരണസമിതി[1][തിരുത്തുക]

ഭരണസമിതി

1
കേരള മുഖ്യമന്ത്രി
ചെയർമാൻ
2.

ഗവണ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി

വൈസ് ചെയർമാൻ
3.ധനകാര്യവകുപ്പു സെക്രട്ടറിഅംഗം
4.ഡോ. അജയകുമാർ
സെക്രട്ടറി,ഐ.ടി വകുപ്പ്
അംഗം
5.ശ്രീ. എം. നന്ദകുമാർ ഐ. എ. എസ്
ഡയറക്റ്റർ, വിവര പൊതുജന സമ്പർക്ക വകുപ്പ്
അംഗം
6.ഡോ. ബാബു ഗോപാലകൃഷ്ണൻ
സി-ഡിറ്റ് ഡയറക്റ്റർ
അംഗം
7. ശ്രീ. പ്രണബ് ജ്യോതി നാഥ് ഐ.എ.എസ്
റെജിസ്ട്രാർ, സി-ഡിറ്റ്
അംഗം


എക്സിക്യൂട്ടീവ് കമ്മറ്റി

1.ഡോ. ബാബു ഗോപാലകൃഷ്ണൻ
സി-ഡിറ്റ് ഡയറക്റ്റർ
വൈസ് ചെയർമാൻ
2.ശ്രീമതി റീത്ത ഭാനു
ധനകാര്യവകുപ്പു ജോയിന്റ് സെക്രട്ടറി
അംഗം
3.ശ്രീ. എം. നന്ദകുമാർ ഐ. എ. എസ്
ഡയറക്റ്റർ, വിവര പൊതുജന സമ്പർക്ക വകുപ്പ്
അംഗം
4. ശ്രീ.പ്രണബ് ജ്യോതി നാഥ് ഐ.എ.എസ്
റെജിസ്ട്രാർ, സി-ഡിറ്റ്
അംഗം

 

അവലംബം[തിരുത്തുക]

 1. സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ്
"https://ml.wikipedia.org/w/index.php?title=സി-ഡിറ്റ്&oldid=2895517" എന്ന താളിൽനിന്ന് ശേഖരിച്ചത്