സിൽസില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിൻസിയ നഗരത്തിലെ യുബാബ സ്ഥലത്ത് പ്ദർശിപ്പിച്ച സിൽസിലകളിലൊന്ന്

അറബിയിൽ വംശപരമ്പരയെ സൂചിപ്പിക്കുന്ന പദമാണ് സിൽസില (അറബിسلسلة‬) .മതപരമായ മുൻഗാമികളുടെ വംശപരമ്പരയെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കാറുള്ളത്. പ്രത്യേകിച്ച് സൂഫി ഗുരുക്കളുടെ പരമ്പരകളെയാണ് ഇത്കൊണ്ട് വിവക്ഷിക്കുന്നത്

ചരിത്രപരമായ പ്രധാന്യം[തിരുത്തുക]

എല്ലാ ത്വരീഖത്തുകൾക്കും സിൽസിലയുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലശേഷമാണ് സൂഫി ക്രമാനുഗതം ആരംഭിച്ചത്. മുഹമ്മദ് നബിയുടെ മരുമകനും ഇസ്ലാമിലെ നാലാമത്തെ ഖലീഫയുമായ അലിയുടെ ശ്രേണിയിലേക്കാണ് ഖാദിരിയ്യ, ചിശ്തിയ്യ, സുഹർവദിയ്യ ത്വരീഖത്തുകളുടെ ശ്രേണിയെത്തിച്ചേരുന്നത്. അതെസമയം നഖ്ശബന്തിയ ത്വരീഖത്തിൻറെ ശ്രേണി ഇസ്ലാമിലെ ഒന്നാം ഖലീഫയായിരുന്ന അബൂബക്കർ സിദ്ധീഖിലേക്കാണ് എത്തിച്ചേരുന്നത്.

"https://ml.wikipedia.org/w/index.php?title=സിൽസില&oldid=2711026" എന്ന താളിൽനിന്ന് ശേഖരിച്ചത്