സിർക്കോണിയം നക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അയർലൻഡിലെ ബെൽഫാസ്റ്റ് ക്യൂൻ സർവകലാശാലയിൽ നടത്തിയ പഠനത്തിടെ മലയാളിയായ വാനനിരീക്ഷക നസ്‌ലീം സഹ ഗവേഷകരോടൊപ്പം കണ്ടെത്തിയ നക്ഷത്രമാണ് സിർക്കോണിയം നക്ഷത്രം.[1]

കണ്ടെത്തൽ[തിരുത്തുക]

ഹോട്ട് സബ്ഡ്വാർഫ് ഇനത്തിൽപെട്ട നക്ഷത്രങ്ങളുടെ പഠനത്തിൽ പിഎച്ച്.ഡി നേടാൻ 2008 ൽ അയർലൻഡിലെത്തിയ നസ്‌ലീം കൂട്ടുകാരുമായി ചേർന്നാണ് സിർക്കൊണിയം നക്ഷത്രം കണ്ടെത്തിയത്. ഉത്തര അയർലൻഡിലെ ആർമാഗ് ഒബ്സർവേറ്ററിയിൽ വാനനിരീക്ഷണം നടത്തുന്നതിനിടെയാണ് പ്രത്യേക തരംഗ ദൈർഘ്യവും മറ്റ് സവിശേഷതകളുമുള്ള നക്ഷത്രം ശ്രദ്ധയിൽപെട്ടത്. 1920കളിലെ പഠനങ്ങളുടെ സഹായത്താൽ, നക്ഷത്രം നിറയെ സിർക്കോണിയം മൂലകമാണെന്ന് തിരിച്ചറിഞ്ഞു. [2]ക്യൂൻ യൂനിവേഴ്സിറ്റിയിലെ പ്രഫ. അലൻ ഹിബേർട്ട് മൂലകത്തിന്റെ അറ്റോമിക സ്വഭാവം നിർണയിച്ചു. സൂര്യനിലുള്ളതിനേക്കാൾ പതിനായിരം മടങ്ങ് സിർക്കൊണിയം അധികമുള്ള നക്ഷത്രം ഇതിന് മുമ്പ് ആരും കണ്ടെത്തിയിരുന്നില്ല. ചെറിയ അളവിൽ സ്ട്രോൺഷ്യം, ജെർമേനിയം, യിട്രിയം തുടങ്ങിയ മൂലകങ്ങളും നക്ഷത്രത്തിലുണ്ട്. വ്യാജ രത്നങ്ങൾ നിർമ്മിക്കാൻ സ്വർണ വ്യാപാരികൾ ഉപയോഗിക്കുന്ന മൂലകമാണ് സിർക്കോണിയം. LS IV 14 116 എന്ന് ശാസ്ത്രലോകം വിളിച്ചിരുന്ന നക്ഷത്രത്തിന്റെ സവിശേഷത കണ്ടെത്താനായതിനാൽ സിർക്കോണിയം നക്ഷത്രമെന്ന പേര് വന്നു.[3]

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/206269/121228
  2. http://www.metrovaartha.com/2012/12/28072724/naslim-awarded.html
  3. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=13114800&tabId=11

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിർക്കോണിയം_നക്ഷത്രം&oldid=2286476" എന്ന താളിൽനിന്ന് ശേഖരിച്ചത്