Jump to content

സിൻ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൻ (നോവൽ)
സിൻ (നോവൽ)
കർത്താവ്ഹരിത സാവിത്രി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംനോവൽ
പ്രസാധകർമാതൃഭൂമി
ഏടുകൾ382
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി അവാർഡ്
ISBN9789355499592

ഒരു മലയാള നോവലാണ് സിൻ. ഹരിത സാവിത്രി രചിച്ച ഈ നോവലിന് 2023-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കു ലഭിച്ചു. ഹരിതയുടെ ആദ്യ നോവലാണിത്.

ഉള്ളടക്കം

[തിരുത്തുക]

ഭീകരപ്രവർത്തകയെന്നു മുദ്രകുത്തപ്പെട്ട്‌ ടർക്കിഷ്‌ പോലീസിന്റെ കസ്റ്റഡിയിലാകുന്ന സീതയുടെ കഥയിലൂടെ അശാന്തിയുടെയും മരണത്തിന്റെയും കാലത്തിലേക്കു നയിക്കുന്ന നോവൽ.സ്വതന്ത്ര കുർദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭണം പശ്ചാത്തലമായ ഈ കൃതി മനുഷ്യാവസ്ഥയ്ക്ക്‌ കാലദേശാതിർത്തികൾക്കപ്പുറമുള്ള സാർവ ലൗകികതയെ ഓർമിപ്പിക്കുന്നു. [1]

ബാഴ്‌സലോണ സർവകലാശാലയിൽ 'സാംസ്‌കാരിക സ്വത്വങ്ങളുടെ നിർമിതിയും പ്രതിനിധാനവും' (Construction and representation of cultural identities) എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നതിനിടെയാണ് ഹരിത കുർദ് വംശജരിലേക്കെത്തുന്നത്. കുർദുകൾക്കിടയിലെ പാട്രിയാർക്കിയെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹരിത, ലിലാൻ എന്ന കുർദ് വംശജയെ കണ്ടുമുട്ടുന്നത്. ലിലാനുമായുള്ള സംഭാഷണത്തിലൂടെ നൂറ്റാണ്ടുകളുടെ ദുരന്തം പേറുന്ന ഒരു സമൂഹത്തിന്റെ ചരിത്രത്തിലേക്കുള്ള ഭയാനകമായ വാതിൽ തുറന്നുകിട്ടിയ ആ നിമിഷത്തെ പറ്റി ഹരിത നോവലിൽ എഴുതുന്നുണ്ട്. തുർക്കി കേന്ദ്രീകരിച്ചാണ് സിൻ രചിക്കപ്പെട്ടതെങ്കിലും ഏതു തരത്തിലുള്ള യുദ്ധത്തിനെതിരേയും ഇത്ര ശക്തമായ വികാരങ്ങളുണർത്തുന്ന ഒരു കൃതി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നു നിസ്സംശയം പറയാനാകും എന്ന് ഗ്രേസി ഈ നോവലിനെക്കുറിച്ചു പറയുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2023-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം

[തിരുത്തുക]
  1. https://www.asianetnews.com/books/reading-zin-a-novel-by-haritha-savithri-rdbfs3
"https://ml.wikipedia.org/w/index.php?title=സിൻ_(നോവൽ)&oldid=4113880" എന്ന താളിൽനിന്ന് ശേഖരിച്ചത്