സിൻഡി മക്കെയ്ൻ
സിൻഡി മക്കെയ്ൻ | |
---|---|
![]() Speaking at an event in 2015 | |
ജനനം | Cindy Lou Hensley മേയ് 20, 1954[1] Phoenix, Arizona, U.S. |
വിദ്യാഭ്യാസം | B.A. in Education M.A. in Special Education |
കലാലയം | University of Southern California |
തൊഴിൽ | Chair, Hensley & Co. Philanthropist |
അറിയപ്പെടുന്നത് | Wife of U.S. Senator and former presidential candidate John McCain |
രാഷ്ട്രീയ കക്ഷി | Republican |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 4 (incl. Meghan McCain) |
മാതാപിതാക്ക(ൾ) | James Hensley Marguerite "Smitty" Hensley |
സിൻഡോ ലോ ഹെൻസ്ലി മക്കെയ്ൻ (ജനനം: മേയ് 20, 1954) ഒരു അമേരിക്കൻ വ്യവസായിക വനിത, മനുഷ്യസ്നേഹി, മനുഷ്യത്വവാദി, അമേരിക്കൻ ഐക്യനാടുകളിലെ ദീർഘകാല സെനറ്ററും 2008-ലെ അരിസോണയുടെ റിപ്പബ്ലിക്കൻ പ്രസിഡന്റിന്റെ സ്ഥാനാർഥിയുമായിരുന്ന ജോൺ മക്കെയ്ൻ-ന്റെ ഭാര്യ എന്നീ നിലകളിലറിയപ്പെടുന്നു.
ധനികനായ ബിയർ വിതരണക്കാരനായ ജിം ഹെൻസ്ലിയുടെ മകളായ മക്കെയ്ൻ അരിസോണയിലെ ഫീനിക്സിലാണ് ജനിച്ചത്. തെക്കൻ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബാച്ചിലർ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയശേഷം അവൾ സ്പെഷൽ എഡ്യൂക്കേഷൻ ടീച്ചറായി മാറി. 1980-ൽ ജോൺ മക്കെയ്നെ വിവാഹം കഴിച്ചു. 1981-ൽ ഇരുവരും അരിസോണയിലേക്കു താമസം മാറി. അമേരിക്കയിലെ കോൺഗ്രസ്സിൽ ജോൺ മക്കെയ്ൻ തിരഞ്ഞെടുത്തിരുന്നു. ദമ്പതികൾക്ക് മൂന്ന് മക്കളെ കൂടാതെ അവർ ഒരുകുട്ടിയെ ദത്തെടുത്തിരുന്നു.
1988 മുതൽ 1995 വരെ, അവൾ ലാഭരഹിത സംഘടന സ്ഥാപിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. അമേരിക്കൻ വോളണ്ടറി മെഡിക്കൽ ടീം, ദുരന്തങ്ങൾ, യുദ്ധക്കളങ്ങൾ, മൂന്നാം യുദ്ധമുന്നണി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മെഡിക്കൽ ജീവനക്കാരുടെ യാത്രകൾ സംഘടിപ്പിച്ചു വൈദ്യസഹായം നൽകി. ഈ സമയത്ത്, അവൾ വർഷങ്ങളോളം വേദന സംഹാരികൾക്ക് അടിമയാവുകയും ഡോക്ടറിൽ നിന്ന് നിയമവിരുദ്ധമായി അവൾക്കു വേണ്ടി മെഡിക്കൽ കുറിപ്പുകൾ എഴുതി വാങ്ങുകയും പതിവായിരുന്നു. അവൾക്കെതിരെ നിയമനടപടികളെടുക്കാതെ ഗവൺമെന്റുമായി ഒരു കരാറിൽ അവൾ എത്തിയിരുന്നു.
2000-ൽ പിതാവിന്റെ മരണത്തോടെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ആൻഹ്യൂസർ-ബസ്ക് ബിയർ ഡിസ്ട്രിബ്യൂട്ടറുകളിൽ ഒന്നായ ഹെൻസ്ലി ആൻഡ് & കമ്പനിയുടെ നിയന്ത്രണം അവൾ ഭൂരിപക്ഷമായി ഏറ്റെടുക്കുകയും തുടർന്ന് ചെയർമാനാകുകയും ചെയ്തു. 2008-ൽ അവളുടെ ഭർത്താവിന്റെ കൂടെ പ്രസിഡന്റ് കാമ്പെയിനുകളിലും പങ്കെടുത്തു. അവളുടെ രൂപം, ധാർമ്മികത, സമ്പത്ത്, ചെലവിട്ട ശീലങ്ങൾ, സാമ്പത്തിക ബാദ്ധ്യതകൾ എന്നിവയെല്ലാം അവളുടെ വരവിനുവേണ്ടി അനുകൂലവും പ്രതികൂലവുമായ സൂക്ഷ്മപരിശോധന നൽകാൻ പ്രേരിപ്പിച്ചു. ഓപ്പറേഷൻ സ്മൈൽ, കിഴക്കൻ കോംഗോ ഇനീഷ്യേറ്റീവ്, കെയർ, ഹലോ ട്രസ്റ്റ് എന്നീ ബോർഡുകളിൽ സേവനമനുഷ്ഠിക്കുന്നു. പലപ്പോഴും സ്വന്തം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശ യാത്രകൾ സംഘടിപ്പിക്കുന്നു. 2010 മുതൽ മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടത്തിൽ പ്രബലയായിത്തീർന്നു.
ജീവിതരേഖ[തിരുത്തുക]
അരിസോണയിലെ ഫീനിക്സ് എന്ന സ്ഥലത്താണ് സിന്ഡി ലൂ ഹെൻസ്ലി ജനിച്ചത്.[2] [3] ഹെൻസ്ലി ആൻഡ് കമ്പനി സ്ഥാപിച്ച ജെയിംസ് ഹെൻസ്ലി, മാർഗരറ്റ് "സ്മിട്ടി" ഹെൻസ്ലി (നീ ജോൺസൺ) എന്നിവർ അവളുടെ മാതാപിതാക്കളായിരുന്നു. [2][4][5] മാതാപിതാക്കളുടെ രണ്ടാമത്തെ വിവാഹത്തിൽ അവൾ ഏക സന്താനമാണ്.[6]സമൃദ്ധമായ സാഹചര്യങ്ങളിൽ ഫീനോക്സിൻറെ വടക്കൻ സെൻട്രൽ അവന്യൂവിലാണ് വളർന്നത്.[7] [8] (മുൻകാല ബന്ധം വഴി മാർഗരറ്റ് സ്മിത്തിന്റെ മകളായ ഡിക്സീ എൽ ബൂർഡ്, അവളുടെ അർധ സഹോദരിയാണ്.[9]ജിം ഹെൻസ്ലിയുടെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മേരി ജീൻ പാർക്ക്സിന്റെ മകളായ കാത്ലീൻ ഹെൻസ്ലി പോർട്ടൽസ്കിയും) [10][11] 1968-ൽ സിന്സി ഹെൻസ്ലി അരിസോണയിലെ ജൂനിയർ റോഡിയോ ക്വീൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.[12][13]അവൾ ഫീനോക്സിലെ സെന്റർ ഹൈസ്കൂൾ പോകുകയും[6],അവിടെ ഒരു മുതിർന്ന താരമായി അവൾ വിളിക്കപ്പെട്ടു. 1972-ൽ അവൾ ബിരുദം നേടുകയും ചെയ്തു. [7][14]

ഹെൻസ്ലി സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ എൻറോൾ ചെയ്തു. കാപ്പ ആൽഫ തീറ്റ സോളോർറിറ്റിയിൽ അവർ പുതുതലമുറയായി ചേർന്നു.[15][16] നാലു വർഷക്കാലം അവളുടെ വീട്ടിൽ പല നേതൃത്വം വഹിച്ചിരുന്നു.[17] 1976- ൽ ഹെൻസ്ലെ ബാച്ച് ലർ ഓഫ് ആർട്ട്സിൽ ബിരുദം നേടി.[1][17] 1978- ൽ സതേൺ കാലിഫോർണിയ സർവകലാശാലയിൽ തുടരുകയും, സ്പെഷൽ എഡ്യൂക്കേഷനിൽ മാസ്റ്റർ ഓഫ് ആർട്ട്സ് നേടുകയും ചെയ്തു. [1][7] അവിടെ ഒരു ചലന ചികിത്സാ പൈലറ്റ് പ്രോഗ്രാമിൽ പങ്കെടുത്തു അത് ഗുരുതരമായ വൈകല്യമുള്ള കുട്ടികൾക്ക് ഒരു സാധാരണ ചികിത്സക്ക് വഴി വെച്ചു. [18] 1978 -ൽ അവൾ മൂവ്മെന്റ് തെറാപ്പി: എ പോസിബിൾ അപ്രോച്ച് പ്രസിദ്ധീകരിച്ചു. [19] കുടുംബ ബിസിനസിൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും തുടർന്ന് ഡൗൺ സിൻഡ്രോം, മറ്റ് വൈകല്യമുള്ള കുട്ടികൾ എന്നിവയുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക വിദ്യാഭ്യാസ അധ്യാപികയായി ഒരു വർഷം അരിസോണയിലെ അവണ്ടലെയിലെ അഗ്വ ഫരിയ ഹൈ സ്കൂളിൽ ജോലി ചെയ്തു[7][2][12][18].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 "Bio of Cindy Hensley McCain". Chicago Tribune. April 15, 2008. ശേഖരിച്ചത് April 22, 2008.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 Bob Dart (March 9, 2008). "As candidate's wife, Cindy McCain finds herself in spotlight". Austin American-Statesman. മൂലതാളിൽ നിന്നും March 12, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 26, 2008.
- ↑ "Hensley & Company Company Profile". Yahoo! Finance. മൂലതാളിൽ നിന്നും January 12, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 11, 2008.
- ↑ "Sen. John McCain's mother-in-law dies". The Washington Post. October 22, 2006. ശേഖരിച്ചത് November 14, 2006.
- ↑ "Ancestry of Cindy McCain". wargs.com. ശേഖരിച്ചത് July 5, 2008.
- ↑ 6.0 6.1 Bobbie Kyle (January 11, 2008). "10 Things You Didn't Know About Cindy McCain". USA Today. മൂലതാളിൽ നിന്നും January 8, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 11, 2008.
- ↑ 7.0 7.1 7.2 7.3 Levy, Ariel (September 15, 2008). "The Lonesome Trail". The New Yorker. ശേഖരിച്ചത് September 10, 2008.
- ↑ Tapper, Jake (July 2, 1999). "I'm not Hillary". Salon. Archived from the original on November 3, 2007. Retrieved April 4, 2007.
- ↑ Argetsinger, Amy; Roberts, Roxanne (August 20, 2008). "Sibling Revelation: An Overlooked Branch of Cindy McCain's Family Tree". The Washington Post. ശേഖരിച്ചത് August 21, 2008.
- ↑ Holly Bailey (June 30, 2008). "In Search of Cindy McCain". Newsweek. Archived from the original on June 27, 2008. Retrieved June 23, 2008.
- ↑ Robbins, Ted (August 18, 2008). "Cindy McCain's Half Sister 'Angry' She's Hidden". National Public Radio. Retrieved August 18, 2008.
- ↑ 12.0 12.1 Holly Bailey (June 30, 2008). "In Search of Cindy McCain". Newsweek. മൂലതാളിൽ നിന്നും June 27, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 23, 2008.
- ↑ Steinhauer, Jennifer (June 29, 2007). "Mrs. McCain Is Speaking Up in a Steely Tone". The New York Times. ശേഖരിച്ചത് January 12, 2008.
- ↑ "Association announces honorary co-chairs" (PDF). Central High Alumni' Echoes. ഒക്ടോബർ–നവംബർ 2003. മൂലതാളിൽ (PDF) നിന്നും May 27, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 11, 2008.
- ↑ Scheiber, Noam (August 20, 2008). "Made Man". The New Republic. ശേഖരിച്ചത് August 22, 2008.
- ↑ "Famous Thetas". Kappa Alpha Theta, Omicron Chapter, University of Southern California. മൂലതാളിൽ നിന്നും July 24, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 8, 2008.
- ↑ 17.0 17.1 Taba, Kimberly (December 9, 1999). "Cindy McCain on campus today: Senator's wife returns to alma mater to campaign for his presidential election". Daily Trojan.
- ↑ 18.0 18.1 "About Cindy McCain". John McCain 2008. മൂലതാളിൽ നിന്നും January 13, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 11, 2008.
- ↑ Hensley, Cindy Lou (1978). Movement Therapy: A Possible Approach. University of Southern California. Order number 2576H.[പ്രവർത്തിക്കാത്ത കണ്ണി]