സിസ്റ്റാൻ, ബലൂചെസ്താൻ പ്രവിശ്യ

Coordinates: 29°29′33″N 60°52′01″E / 29.4924°N 60.8669°E / 29.4924; 60.8669
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസ്റ്റാൻ ആൻറ് ബലൂചെസ്താൻ പ്രവിശ്യ

استان سیستان و بلوچستان
Sib and Suran Castle
Location of Sistan and Baluchestan province within Iran
Sistan and Baluchestan province and its counties
Map of Iran with Sistan and Baluchestan province highlighted
Map of Iran with Sistan and Baluchestan province highlighted
Coordinates: 29°29′33″N 60°52′01″E / 29.4924°N 60.8669°E / 29.4924; 60.8669
CountryIran
CapitalZahedan
Counties26
ഭരണസമ്പ്രദായം
 • Governor-generalHossein Modarres-Khiabani
വിസ്തീർണ്ണം
 • ആകെ1,80,726 ച.കി.മീ.(69,779 ച മൈ)
ജനസംഖ്യ
 (2016)[1]
 • ആകെ27,75,014
 • ജനസാന്ദ്രത15/ച.കി.മീ.(40/ച മൈ)
Demonym(s)Balochi
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Baluchi
Persian
HDI (2017)0.688[2]
medium · 31st

സിസ്റ്റാൻ, ബലൂചെസ്താൻ പ്രവിശ്യ (പേർഷ്യൻ: استان سيستان و بلوچستان; റൊമാനൈസ്ഡ്: Ostân-e Sistân o Balučestân; ബലൂചി: سیستان و بلۏچستان, റൊമാനൈസ്ഡ്: Sistân o Balučestân) ഇറാനിലെ 31 പ്രവിശ്യകളിലൊന്നും കെർമാൻ പ്രവിശ്യയ്ക്ക് ശേഷം ഇറാനിലെ രണ്ടാമത്തെ വലിയ പ്രവിശ്യയുമാണ്. രാജ്യത്തിന്റെ തെക്കുകിഴക്കായി, പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഇതിൻറെ തലസ്ഥാനം സഹെദാൻ ആണ്.[3][4] പ്രവിശ്യയുടെ വിസ്തീർണ്ണം 180,726 ചതുരശ്ര കിലോമീറ്ററും ജനസംഖ്യ 2.78 ദശലക്ഷവുമാണ്.[5]

പ്രവിശ്യയിൽ ബലൂചികൾ ജനസംഖ്യയിൽ ഭൂരിപക്ഷവും പേർഷ്യൻ സിസ്താനികൾ ന്യൂനപക്ഷവുമാണ്. കുർദ്ദ് വംശജരുടെ ചെറു സമൂഹങ്ങൾ (കിഴക്ക് ഉയർന്ന പ്രദേശങ്ങളിലും ഇറാൻഷഹറിനടുത്തും); പ്രവാസികളായ ബ്രാഹുയികളും (ഇറാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിൽ); കൂടാതെ മറ്റ് താമസക്കാരും റൊമാനി പോലുള്ള അലഞ്ഞുതിരിയുന്ന വംശീയ വിഭാഗങ്ങളും പ്രവിശ്യയ്ക്കുള്ളിൽ കാണപ്പെടുന്നു.

ഭൂമിശാസ്ത്രവും സംസ്കാരവും[തിരുത്തുക]

മുഴുവൻ പ്രവിശ്യയും മുമ്പ് ബലൂചെസ്താൻ എന്ന് വിളിച്ചിരുന്നു, എന്നാൽ സർക്കാർ ബലൂചെസ്താൻ എന്നതിൻറെ അവസാനം സിസ്റ്റാൻ എന്നുകൂടി ചേർത്തു. 1979 ലെ വിപ്ലവത്തിന് ശേഷം, പ്രവിശ്യയുടെ പേര് സിസ്റ്റാൻ ആൻറ് ബാലുചെസ്താൻ എന്നാക്കി മാറ്റി. ഇന്ന്, സിസ്റ്റാൻ എന്നത് പ്രവിശ്യയുടെ വടക്കൻ അരികിലെ ഇടുങ്ങിയ ഭൂഭാഗത്തെ സൂചിപ്പിക്കുമ്പോൾ ബലൂചെസ്താൻ വടക്ക് നിന്ന് തെക്കോട്ട് സഹെദാൻ കൗണ്ടി മുതൽ ചബഹാർ കൗണ്ടി വരെ നീണ്ടുകിടക്കുന്നു. പ്രവിശ്യയുടെ വടക്ക് വശത്ത് ദക്ഷിണ ഖൊറാസാൻ പ്രവിശ്യ, പടിഞ്ഞാറ് കെർമാൻ, ഹോർമോസ്ഗാൻ പ്രവിശ്യകൾ, തെക്ക് ഒമാൻ ഉൾക്കടൽ, കിഴക്ക് അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവയുമായി ഈ പ്രവിശ്യ അതിർത്തികൾ പങ്കിടുന്നു.

കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് മഴയിൽ നേരിയ വർധനയും തീരപ്രദേശങ്ങളിൽ ഈർപ്പം വർദ്ധിക്കുകയും ചെയ്യുന്ന ഇറാനിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ് സിസ്റ്റാൻ, ബാലുചെസ്താൻ പ്രവിശ്യ.

ഈ പ്രവിശ്യയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ബലൂച്ച് വംശജരും അവരുടെ സംസാര ഭാഷ ബലൂചിയുമാണ്. അവരിൽ ഇന്തോ-ആര്യൻ ഭാഷയായ ജഡ്ഗാലി സംസാരിക്കുന്ന ഒരു ചെറിയ സമൂഹവും നിലവിലുണ്ട്.[6] ബലൂചെസ്താൻ എന്നാൽ "ബലൂച്ചിന്റെ നാട്" എന്നാണ്. പേർഷ്യൻ ഭാഷയിലുള്ള സിസ്റ്റാനി ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷത്തെയാണ് സിസ്റ്റാൻ പ്രതിനിധീകരിക്കുന്നത്.

അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ[തിരുത്തുക]

സിസ്താൻ, ബാലുചെസ്താൻ പ്രവിശ്യ ബാംപൂർ കൗണ്ടി, ചബഹാർ കൗണ്ടി, ദൽഗൻ കൗണ്ടി, ദഷ്തിയാരി കൗണ്ടി, ഫനൂജ് കൗണ്ടി, ഗോൾഷാൻ കൗണ്ടി, ഹാമുൻ കൗണ്ടി, ഹിർമാൻഡ് കൗണ്ടി, ഇറാൻഷഹ്ർ കൗണ്ടി, ഖാഷ് കൌണ്ടി, കൊനാരക് കൗണ്ടി, ലാഷർ കൗണ്ടി, മെഹ്രെസ്താൻ കൗണ്ടി, മിർജാവെഹ് കൗണ്ടി, നിക് ഷഹർ കൗണ്ടി, നിമ്രുസ് കൗണ്ടി, ഖാസ്ർ-ഇ ക്വണ്ട് കൗണ്ടി, റാസ്ക് കൗണ്ടി, സരവാൻ കൗണ്ടി, സർബാസ് കൗണ്ടി, സിബ് ആൻറ് സുരൻ കൗണ്ടി, തഫ്താൻ കൗണ്ടി, സബോൾ കൗണ്ടി, സഹെദാൻ കൗണ്ടി, സരാബാദ് കൗണ്ടി, സെഹാക്ക് കൗണ്ടി എന്നിങ്ങനെ 26 കൗണ്ടികളായി തിരിച്ചിരിക്കുന്നു.

മതം[തിരുത്തുക]

സിസ്റ്റാൻ, ബാലുചെസ്താൻ പ്രവിശ്യയിലെ സിസ്റ്റാനി ജനത ന്യൂനപക്ഷമായ ഷിയ മുസ്ലീങ്ങളും പ്രവിശ്യയിലെ ബലൂചെസ്താൻ പ്രദേശത്തെ ഭൂരിപക്ഷ ബലൂച് ജനത സുന്നി മുസ്ലീങ്ങളുമാണ്.[7]

ചരിത്രം[തിരുത്തുക]

ബിസ്റ്റൂണിന്റെയും പെർസെപോളിസിന്റെയും ശിലാശാസനങ്ങളിൽ, മഹാനായ ദാരിയസിന്റെ കിഴക്കൻ പ്രദേശങ്ങളിലൊന്നായി സിസ്റ്റാനെ പരാമർശിക്കുന്നു. ബിസി 128-ൽ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത മധ്യേഷ്യൻ ഗോത്രമായ സാകയിൽ നിന്നായിരിക്കാം (ചിലപ്പോൾ സാഗ അല്ലെങ്കിൽ സാഗസ്ഥാൻ) മുകളിൽ സൂചിപ്പിച്ചതുപോലെ സിസ്റ്റാൻ എന്ന പേര് ഉരുത്തിരിഞ്ഞുവന്നത്. അർസാസിഡ് രാജവംശത്തിന്റെ കാലത്ത് (ബിസി 248 മുതൽ എഡി 224 വരെ) ഈ പ്രവിശ്യ സുരൻ-പഹ്ലാവ് വംശത്തിന്റെ ആസ്ഥാനമായി മാറി. സസാനിദ് കാലഘട്ടം മുതൽ ഇസ്ലാമിക കാലഘട്ടത്തിന്റെ ആരംഭം വരെ സിസ്റ്റാൻ ഗണ്യമായ നിലയിൽ അഭിവൃദ്ധി പ്രാപിച്ചിരുന്നു.

പേർഷ്യയിലെ അർദാഷിർ ഒന്നാമന്റെ ഭരണകാലത്ത്, സസാനിഡുകളുടെ അധികാരപരിധിയിലായിത്തീന്ന സിസ്റ്റാൻ, 644 എ.ഡി.യിൽ, പേർഷ്യൻ സാമ്രാജ്യം തകർച്ചയുടെ വക്കിലായിരുന്ന സമയത്ത് അറബ് മുസ്ലീങ്ങളുടെ നിയന്ത്രണത്തിലായി. രണ്ടാം സുന്നി ഖലീഫ ഒമർ ഇബ്നു അൽ ഖത്താബിന്റെ ഭരണകാലത്ത് ഈ പ്രദേശം അറബികൾ കീഴടക്കുകയും ഒരു അറബ് കമാൻഡറെ ഈ പ്രദേശത്തിൻറെ ഗവർണറായി നിയമിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Archived copy" (PDF). Archived from the original (PDF) on 15 March 2017. Retrieved 19 March 2017.{{cite web}}: CS1 maint: archived copy as title (link)
  2. "Sub-national HDI – Area Database – Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  3. "معرفی استان سیستان و بلوچستان". hprc.zaums.ac.ir. Archived from the original on 2022-03-08. Retrieved 13 March 2021.
  4. "آشنایی با استان سیستان و بلوچستان". hamshahrionline.ir. Retrieved 13 March 2021.{{cite web}}: CS1 maint: url-status (link)
  5. "Census 2016 | Iran Data Portal" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-11-17.
  6. Delforooz, Behrooz Barjasteh (2008). "A sociolinguistic survey of among the Jagdal in Iranian Balochistan". In Jahani, Carina; Korn, Agnes; Titus, Paul Brian (eds.). The Baloch and others: linguistic, historical and socio-political perspectives on pluralism in Balochistan. Wiesbaden: Reichert Verlag. pp. 23–44. ISBN 978-3-89500-591-6.
  7. Sistan and Baluchestan Province tabnak.ir. Retrieved 20 July 2020