സിസിലിയ ഗ്രിയേഴ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസിലിയ ഗ്രിയേഴ്സൺ
ജനനം(1859-11-22)22 നവംബർ 1859
മരണം10 ഏപ്രിൽ 1934(1934-04-10) (പ്രായം 74)
കലാലയംബ്യൂണസ് ഐറീസ് സർവ്വകലാശാല

സിസിലിയ ഗ്രിയേഴ്സൺ (ജീവിതകാലം: 22 നവംബർ 1859 - 10 ഏപ്രിൽ 1934) അർജന്റീന സ്വദേശിയായ ഒരു ഡോക്ടറും സാമൂഹ്യ പരിഷ്കർത്താവും അതോടൊപ്പം  പ്രമുഖയായ സ്വതന്ത്രചിന്തകയുമായിരുന്നു. അർജന്റീനയിൽ മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിതയെന്ന ബഹുമതിയും അവർക്കാണ്.

ആദ്യകാലം[തിരുത്തുക]

ഐറിഷ് അർജന്റീനക്കാരിയായ ജെയ്ൻ ഡഫിയുടെയും ജോൺ പാരിഷ് റോബർട്ട്‌സൺ ഗ്രിയേഴ്‌സന്റെയും മകളായി 1859-ൽ ബ്യൂണസ് ഐറീസിലാണ് സിസിലിയ ഗ്രിയേഴ്‌സൺ ജനിച്ചത്. പിതാമഹൻ വില്യം ഗ്രിയേഴ്സൺ 1825-ൽ ബ്യൂണസ് ഐറീസിലെ സാന്താ കാറ്റലീന-മോണ്ടെ ഗ്രാൻഡെയിൽ സ്ഥിരതാമസമാക്കാനായി എത്തിയ സ്കോട്ടിഷ് കോളനിക്കാരിൽ ഒരാളായിരുന്നു.[1]

ഗ്രിയേഴ്‌സൺ തന്റെ കുട്ടിക്കാലം ചെലവഴിച്ചത് എൻട്ര റിയോസ് പ്രവിശ്യയിലെ അവളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷിയിടത്തിലായിരുന്നു. അവിടെ അവളുടെ കുടുംബം സമ്പന്നരായ കർഷകരായിരുന്നു. ആറാമത്തെ വയസ്സിൽ അവളെ ബ്യൂണസ് അയേഴ്സിലെ ഇംഗ്ലീഷ്, ഫ്രഞ്ച് സ്കൂളുകളിൽ പഠനത്തിന് അയച്ചുവെങ്കിലും പിതാവിന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഒരു ഗ്രാമീണ വിദ്യാലയം കൈകാര്യം ചെയ്യുന്നതിൽ അവൾ അമ്മയെ സഹായിക്കുകയും ഒടുവിൽ അവിടെ പഠിപ്പിക്കുകയുംചെയ്തു. Nº 1 ഗേൾസ് നോർമൽ സ്കൂളിൽ ചേരുന്നതിനായി ഗ്രിയേഴ്സൺ ബ്യൂണസ് അയേഴ്സിലേക്ക് മടങ്ങുകയും അവിടെ 1878-ൽ അധ്യാപികയായി ബിരുദം നേടുകയും ചെയ്തു. സമീപത്തെ ആൺകുട്ടികളുടെ സ്കൂളിൽ കുറേ വർഷം പഠിപ്പിച്ച അവർ അന്തിമമായി വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു.[2]

മെഡിക്കൽ ജീവിതം[തിരുത്തുക]

1883-ൽ മെഡിക്കൽ സ്‌കൂളിൽ ചേരുന്നതിനെതിരെ ഗ്രിയേഴ്‌സണിന് ശക്തമായ എതിർപ്പ് നേരിടേണ്ടി വരുകയും, ഡോക്ടറാകാനുള്ള അവളുടെ ആഗ്രഹത്തിന് രേഖാമൂലമുള്ള ന്യായീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. മറ്റൊരു സ്ത്രീയായ, എലിഡ പാസോ, ഫാക്കൽറ്റി ഓഫ് മെഡിസിൻ ബിരുദം നേടുന്നതിനായി ഫാക്കൽറ്റിയിൽ പ്രവേശിക്കുകയും 1885-ൽ അർജന്റീനയിൽ യൂണിവേഴ്സിറ്റി ഡിപ്ലോമ നേടിയ ആദ്യത്തെ അർജന്റീനക്കാരിയായി മാറുകയും ചെയ്തു. നിരസിക്കപ്പെട്ട നിരവധി അപേക്ഷകൾ മറികടന്ന് പാസോ മെഡിക്കൽ ബിരുദം നേടി മടങ്ങി. മെഡിക്കൽ സ്‌കൂളിലെ അഞ്ചാം വർഷത്തിൽ ഗുരുതരമായ രോഗബാധിതയായ അവർ, എന്നിരുന്നാലും, ഡിപ്ലോമ കൂടാതെ 1893-ൽ മരണമടഞ്ഞു.[3]

അക്കാലത്ത് പ്രവർത്തിച്ചിരുന്ന രാജ്യത്തെ നാല് സർവ്വകലാശാലകളിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ നിന്ന് സ്ത്രീകളെ വിലക്കിയിരുന്നതോടൊപ്പം പത്തൊൻപതാം നൂറ്റാണ്ടിലെ അർജന്റീനയിൽ കുറച്ച് സ്ത്രീകൾ മാത്രമേ ഔപചാരികമായ സെക്കൻഡറി വിദ്യാഭ്യാസത്തിൽ ചേർന്നിരുന്നു. എന്നിരുന്നാലും, ഒരു അസാധാരണ ഒരു വിദ്യാർത്ഥിനിയായിരുന്ന ഗ്രിയേഴ്സൺ, യൂണിവേഴ്സിറ്റി ലബോറട്ടറിയിൽ ശമ്പളമില്ലാത്ത അസിസ്റ്റന്റായി സന്നദ്ധസേവനം നടത്തുകയും 1885-ൽ പൊതുജനാരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അവളുടെ ഇന്റേൺഷിപ്പ് ആരംഭിക്കുകയും ചെയ്തു. ഡിപ്പാർട്ട്‌മെന്റിനൊപ്പം ആയിരിക്കുമ്പോൾ അവൾ ഒരു ആംബുലൻസ് സേവനം സംഘടിപ്പിക്കുകയും അതുവരെ അഗ്നിശമന സേനയ്ക്ക് മാത്രമായിരുന്ന അലാറം ബെല്ലുകളുടെ ഉപയോഗം (ഇന്നത്തെ സൈറണുകൾക്ക് തുല്യം) അവതരിപ്പിക്കുകയും ചെയ്തു. 1886-ലെ കോളറ പകർച്ചവ്യാധി സമയത്തെ അവളുടെ സന്നദ്ധ പ്രവർത്തനവും ഐസൊലേഷൻ യൂണിറ്റിലെ (ഇന്നത്തെ ഹോസ്പിറ്റൽ മുനിസിൽ) രോഗികളെ പരിചരിക്കുന്നതിൽ അവളുടെ കാര്യക്ഷമമായ പ്രവർത്തനവും വ്യാപകമായ അംഗീകാരം നേടി.[4]

പിന്നീടുള്ള ജീവിതം[തിരുത്തുക]

അവരുടെ ബിരുദദാനത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് 1914-ൽ ഗ്രിയേഴ്‌സനെ പരസ്യമായി ആദരിച്ചു, 1916-ൽ അക്കാദമിയിൽ നിന്ന് വിരമിച്ചപ്പോൾ ഈ ആദരവ് ആവർത്തിക്കുകയും ചെയ്തു. റിട്ടയർമെന്റിന്റെ കാലത്ത്, കോർഡോബ പ്രവിശ്യയിലെ പ്രകൃതിരമണീയമായ ലോസ് കൊക്കോസിൽ അവൾ താമസിച്ച് ഫാമിലി മെഡിസിൻ പ്രധാനമായും പ്രോ ബോണോ അടിസ്ഥാനത്തിൽ പരിശീലിക്കുകയും പഠിപ്പിക്കുകയും ചെയ്കി. ഉൾനാടൻ പട്ടണത്തിൽ ഒരു വിദ്യാലയവും അധ്യാപകരുടെയും കലാകാരന്മാരുടെയും വസതിയും അവർ ഉദ്ഘാടനം ചെയ്തു. വിരമിക്കുമ്പോൾ ഏതാനും വർഷത്തെ സേവനത്തിന് ക്രെഡിറ്റ് അനുവദിച്ച അവർക്ക് എന്നാൽ മിതമായ പെൻഷനും ലഭിച്ചു; എന്നിരുന്നാലും, തന്റെ മാതൃവിദ്യാലയത്തിൽ ഫാക്കൽറ്റി ഓഫ് മെഡിസിൻ ചെയർ സ്ഥാനം തനിക്ക് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് അവൾ ഏറ്റവും വിലപിച്ചിരുന്നു.[5] ഗ്രിയേഴ്സൺ വിവാഹം കഴിച്ചിട്ടില്ല.[6] പ്രശസ്ത അക്കാദമികയും ആക്ടിവിസ്റ്റുമായ അവർ 1934-ൽ 74-ആം വയസ്സിൽ ബ്യൂണസ് ഐറിസിൽവച്ച് അന്തരിക്കുകയും നഗരത്തിലെ ബ്രിട്ടീഷ് സെമിത്തേരിയിൽ സംസ്‌കരിക്കപ്പെടുകയും ചെയ്തു.[7]

അവലംബം[തിരുത്തുക]

  1. Barry, Carolina (April 2005). "Cecilia Grierson: Argentina's First Female Doctor". The Southern Cross.
  2. Barry, Carolina (April 2005). "Cecilia Grierson: Argentina's First Female Doctor". The Southern Cross.
  3. Barry, Carolina (April 2005). "Cecilia Grierson: Argentina's First Female Doctor". The Southern Cross.
  4. Barry, Carolina (April 2005). "Cecilia Grierson: Argentina's First Female Doctor". The Southern Cross.
  5. Barry, Carolina (April 2005). "Cecilia Grierson: Argentina's First Female Doctor". The Southern Cross.
  6. "Cecilia Grierson and her descendants". Genealogy.com. Archived from the original on 2012-03-19. Retrieved 2023-01-14.
  7. "Cecilia Grierson". Historia de Inhumados del Cementerio Británico de Bs. As. por Eduardo A. Kesting. Archived from the original on 2014-03-12. Retrieved 2011-09-19.
"https://ml.wikipedia.org/w/index.php?title=സിസിലിയ_ഗ്രിയേഴ്സൺ&oldid=4004334" എന്ന താളിൽനിന്ന് ശേഖരിച്ചത്