Jump to content

സിലോൺ പൗരത്വ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനസംഖ്യയുടെ 11% ഉണ്ടായിരുന്ന ഇന്ത്യൻ തമിഴർക്ക് ശ്രീലങ്കൻ പൗരത്വം നൽകാത്ത സിലോൺ പാർലമെന്റ് പാസാക്കിയ വിവാദ നിയമമാണ് 1948 ലെ സിലോൺ പൗരത്വ നിയമം നമ്പർ 18 .

പശ്ചാത്തലം[തിരുത്തുക]

19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും സിലോണിലെ ബ്രിട്ടീഷ് ഭരണാധികാരികൾ ധാരാളം ദക്ഷിണേന്ത്യക്കാരെ, പ്രാഥമികമായി ഇന്ത്യൻ തമിഴരെ, ചായ, കാപ്പി, റബ്ബർ, തെങ്ങ് തോട്ടങ്ങളിൽ ജോലി ചെയ്യുവാനായി നിയമിച്ചു. 1946 ആയപ്പോഴേക്കും അവരുടെ എണ്ണം 780,000 ആയി വർദ്ധിച്ചു. (ആതായത് അന്നത്തെ ശ്രീലങ്കൻ ജനസംഖ്യയുടെ 11.7%) അവരുടെ സാന്നിധ്യം സിംഹള ദേശീയവാദികൾക്ക് ഇഷ്ടമല്ലായിരുന്നു. സിലോണിന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞാൽ, ജനസംഖ്യയുടെ 69.4% വരുന്ന സിംഹളർ തങ്ങളെ രാജ്യത്ത് നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഇന്ത്യൻ തമിഴർക്കിടയിൽ ശരിക്കും ഭയമുണ്ടായിരുന്നു.

ബില്ല്[തിരുത്തുക]

സ്വാതന്ത്ര്യത്തിനു തൊട്ടുപിന്നാലെ 1948 ഫെബ്രുവരി 4 ന് സിലോണിലെ സിംഹളർ ആധിപത്യം പുലർത്തിയ പുതിയ സർക്കാർ സിലോൺ പൗരത്വ ബിൽ പാർലമെന്റിന് മുമ്പാകെ അവതരിപ്പിച്ചു. ബില്ലിന്റെ ബാഹ്യലക്ഷ്യമായി പറഞ്ഞിരുന്നത് ശ്രീലങ്കൻ പൗരത്വം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ ഒരുക്കുക എന്നതായിരുന്നു. എന്നാൽ അതിന്റെ യഥാർത്ഥ ലക്ഷ്യം ഇന്ത്യൻ തമിഴർക്ക് പൗരത്വം നിഷേധിച്ചുകൊണ്ട് ഉള്ള വിവേചനമായിരുന്നു. [1] പൗരത്വം ലഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അവരുടെ പിതാവ് സിലോണിലാണ് ജനിച്ചതെന്ന് തെളിയിക്കണമെന്ന് ബിൽ വ്യവസ്ഥ ചെയ്തു. അതിൻ്റെ അർത്ഥം അവർ കുറഞ്ഞത് മൂന്നാം തലമുറയെങ്കിലും കുടിയേറ്റക്കാരാണെന്ന് തെളിയിക്കണം എന്നായിരുന്നു . മിക്ക ഇന്ത്യൻ തമിഴർക്കും ഇത് അസാധ്യമായ കാര്യമായിരുന്നു. പ്രസവത്തിനായി ഇന്ത്യയിലേക്ക് മടങ്ങാൻ പ്രവണത കാണിച്ചതിനാൽ കുറച്ച് പേർ കുറഞ്ഞത് മൂന്നാം തലമുറ കുടിയേറ്റക്കാരായിരുന്നു. മൂന്നാം തലമുറ കുടിയേറ്റക്കാരായ ആളുകൾക്ക് ആവശ്യമായ രേഖകൾ അപൂർവ്വമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാരണം അവരിൽ ഭൂരിഭാഗം ജനനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ, പൗരത്വത്തിനുള്ള ആവശ്യകതകൾ തെളിയിക്കാൻ അവർക്ക് കഴിഞ്ഞില്ല.

ഇന്ത്യൻ തമിഴരെ പ്രതിനിധീകരിക്കുന്ന സിലോൺ ഇന്ത്യൻ കോൺഗ്രസും സിംഹള ഇടതുപക്ഷ പാർട്ടികളും ഈ ബില്ലിനെ പാർലമെന്റിൽ ശക്തമായി എതിർത്തു. അതിന്റെ നേതാവ് ജി. ജി. പൊന്നമ്പലം ഉൾപ്പെടെയുള്ള ശ്രീലങ്കൻ തമിഴരെ പ്രതിനിധീകരിക്കുന്ന ഓൾ സിലോൺ തമിഴ് കോൺഗ്രസും ബില്ലിനെ എതിർത്തിരുന്നു. [2]

1948 ഓഗസ്റ്റ് 20-ന് പാർലമെന്റ് പാസാക്കിയ ബിൽ 1948 നവംബർ 15-ന് നിയമമായി, ബ്രിട്ടനിൽ നിന്ന് സിലോൺ സ്വാതന്ത്ര്യം നേടി 285 ദിവസങ്ങൾക്ക് ശേഷം. അന്ന് ഏകദേശം 5000 ഇന്ത്യൻ തമിഴർ മാത്രമാണ് പൗരത്വത്തിന് യോഗ്യത നേടിയത്. ജനസംഖ്യയുടെ 11% വരുന്ന 700,000-ത്തിലധികം ആളുകൾക്ക് പൗരത്വം നിഷേധിക്കപ്പെടുകയും അവർ രാജ്യരഹിതരാക്കപ്പെടുകയും ചെയ്തു. [3] UNHCR

അനന്തരഫലം[തിരുത്തുക]

1949-ൽ സിലോൺ പാർലമെന്റ് 1949-ലെ ഇൻഡ്യൻ ആൻഡ് പാകിസ്ഥാൻ റെസിഡന്റ്‌സ് (സിറ്റിസൺഷിപ്പ്) ആക്റ്റ് നമ്പർ 3 എന്ന പേരിൽ മറ്റൊരു നിയമം പാസാക്കി. അതിന്റെ ലക്ഷ്യമായി പറഞ്ഞിരുന്നത് വീണ്ടും, ഇന്ത്യൻ തമിഴർക്ക് പൗരത്വം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ നൽകുക എന്നതായിരുന്നു. എന്നാൽ വാസ്തവത്തിൽ ഈ നിയമത്തിലെ വ്യവസ്ഥകൾ ഇന്ത്യൻ തമിഴരോട് വിവേചനം കാണിക്കുന്ന തരത്തിലായിരുന്നു. [4] സിലോണിൽ 10 വർഷം തടസ്സമില്ലാതെ താമസിക്കുന്നവർക്കും (വിവാഹിതർക്ക് 7 വർഷം) വരുമാനം നിശ്ചയിച്ചിട്ടുള്ളതിലും കൂടുതലുള്ളവർക്കും ഈ നിയമം മൂലം പൗരത്വം അനുവദിക്കപ്പെട്ടു. വീണ്ടും, മിക്ക ഇന്ത്യൻ തമിഴർക്കും ഇത് അസാധ്യമായ കാര്യമായിരുന്നു. അവർക്ക് ഇടയ്ക്കിടെ ഇന്ത്യയിലേക്ക് മടങ്ങുന്ന ഒരു ശീലമുണ്ടായിരുന്നു, അതുവഴി സിലോണിലെ അവരുടെ താമസം തടസ്സപ്പെട്ടു. അതുപോലെ തന്നെ മിക്കവർക്കും വരുമാന യോഗ്യത നേടാനായില്ല. ഏകദേശം 100,000 ഇന്ത്യൻ തമിഴർ മാത്രമാണ് ഈ നിയമത്തിന് കീഴിൽ പൗരത്വത്തിന് യോഗ്യത നേടിയത്. 

പിന്നീട് 1949-ൽ സിലോൺ പാർലമെന്റ് 1949 ലെ സിലോൺ (പാർലമെന്ററി തിരഞ്ഞെടുപ്പ്) ഭേദഗതി നിയമം പാസാക്കി, അത് ഇന്ത്യൻ തമിഴരുടെ വോട്ടവകാശം നീക്കം ചെയ്തു. 1947ലെ പൊതുതെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട 95 എംപിമാരിൽ ഏഴു പേരും ഇന്ത്യൻ തമിഴരായിരുന്നു. [5] മലയോര ഇന്ത്യൻ തമിഴർ മറ്റ് 20 മണ്ഡലങ്ങളിലെ ഫലത്തെ സ്വാധീനിച്ചു. അവർ പലപ്പോഴും പ്രതിപക്ഷമായ സിംഹളീസ് ഇടതുപക്ഷ പാർട്ടികൾക്ക് വോട്ട് ചെയ്തു. 1952ലെ പൊതുതെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട 95 എംപിമാരിൽ ആരും മലയോര ഇന്ത്യൻ തമിഴർ ആയിരുന്നില്ല.

1954 ജനുവരി 18-ന് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും സിലോൺ പ്രധാനമന്ത്രി ജോൺ കൊതലാവാലയും നെഹ്‌റു-കൊട്ടലാവാല ഉടമ്പടിയിൽ ഒപ്പുവച്ചു, അതനുസരിച്ച് ഇന്ത്യൻ പൗരത്വം ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ തമിഴനെയും തിരിച്ചയക്കാൻ ഇന്ത്യ സമ്മതിച്ചു. എന്നാൽ സിലോൺ പൗരത്വത്തിന് അർഹതയില്ലാത്തവർക്ക് സ്വയമേ ഇന്ത്യൻ പൗരത്വം നൽകാൻ ഇന്ത്യ വിസമ്മതിച്ചു. [6] [7]

1964 ഒക്ടോബർ 30-ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ശാസ്ത്രിയും സിലോൺ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും സിരിമ-ശാസ്ത്രി ഉടമ്പടിയിൽ ( ഇന്തോ-സിലോൺ ഉടമ്പടി എന്നും അറിയപ്പെടുന്നു) ഒപ്പുവച്ചു, അതിനനുസരിച്ച് 525,000 ഇന്ത്യൻ തമിഴരെ തിരിച്ചയക്കാൻ ഇന്ത്യ സമ്മതിച്ചു. മറ്റൊരു 300,000 പേർക്ക് സിലോൺ പൗരത്വം നൽകും എന്നും ശേഷിക്കുന്ന 150,000 ഇന്ത്യൻ തമിഴരുടെ വിധി പിന്നീട് തീരുമാനിക്കും എന്നും തീരുമാനിച്ചു. [8] [9]

1974 ജൂൺ 28-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സിലോൺ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും സിരിമാവോ-ഗാന്ധി ഉടമ്പടിയിൽ ഒപ്പുവച്ചു, സിരിമ-ശാസ്ത്രി ഉടമ്പടി പ്രകാരം പരിഹരിക്കപ്പെടാതെ പോയ 150,000 ഇന്ത്യൻ തമിഴർക്ക് പൗരത്വം നൽകാൻ ഇന്ത്യയും ശ്രീലങ്കയും സമ്മതിച്ചു. [10] [11]

1982-ൽ സിരിമ-ശാസ്ത്രി ഉടമ്പടിയും സിരിമാവോ-ഗാന്ധി ഉടമ്പടിയും ഇന്ത്യ റദ്ദാക്കി. ഈ ഘട്ടത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ച 90,000 ഇന്ത്യൻ തമിഴർ ഇപ്പോഴും ശ്രീലങ്കയിലുണ്ട്, മറ്റൊരു 86,000 പേർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്ന പ്രക്രിയയിലാണ്. [12] [13]

1988-ൽ ശ്രീലങ്കൻ പാർലമെന്റ്, പൗരത്വമില്ലാത്ത വ്യക്തികൾക്ക് പൗരത്വം നൽകാനുള്ള നിയമം പാസാക്കി, മുൻ കരാറുകൾക്ക് കീഴിൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചിട്ടില്ലാത്ത എല്ലാ ഇന്ത്യൻ തമിഴർക്കും ശ്രീലങ്കൻ പൗരത്വം അനുവദിച്ചു. [14]

2003 ഒക്ടോബർ 7-ന് ശ്രീലങ്കൻ പാർലമെന്റ് ഏകകണ്‌ഠേന ഇന്ത്യൻ വംശജർക്ക് പൗരത്വം നൽകുന്ന നിയമം പാസാക്കി. 2003 -ലെ നമ്പർ 35-ലെ നിയമം, 1964 ഒക്ടോബർ മുതൽ ശ്രീലങ്കയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ തമിഴർക്കും അവരുടെ പിൻഗാമികൾക്കും ശ്രീലങ്കൻ പൗരത്വം അനുവദിച്ചു. ഇത് 168,141 ആളുകളാണ്, കൂടാതെ മുൻ കരാറുകൾ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചവരും ശ്രീലങ്കയിൽ ഇപ്പോഴും താമസിക്കുന്നവരും ഉൾപ്പെടുന്നു, എന്നിരുന്നാലും അവർക്ക് അവരുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കേണ്ടിവന്നു. [15] [16] സ്വാതന്ത്ര്യം ലഭിച്ച് 55 വർഷങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ തമിഴർക്കും ശ്രീലങ്കൻ പൗരത്വം ലഭിച്ചു. [17]

റഫറൻസുകൾ[തിരുത്തുക]

 1. "Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009.
 2. Apparthuray Vinayagamoorthy (8 November 2003). "103rd Birth Anniversary today : G. G. Ponnambalam - Founder of ACTC". Daily News, Sri Lanka. Archived from the original on 4 June 2011. Retrieved 20 June 2009.
 3. Ethnic Conflict of Sri Lanka: Time Line - From Independence to 1999 Archived 2009-12-12 at the Wayback Machine., International Centre for Ethnic Studies
 4. "Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009."Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009.
 5. "Missed Opportunities and the Loss of Democracy". UTHR. Retrieved 20 June 2009.
 6. "Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009."Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009.
 7. K T Rajasingham (17 November 2001). "SRI LANKA: THE UNTOLD STORY". Asia Times. Archived from the original on 8 February 2002. Retrieved 20 June 2009.
 8. "Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009."Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009.
 9. "29 October 1964". Peace and Conflict Timeline. Archived from the original on 2015-01-28. Retrieved 20 June 2009.
 10. "Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009."Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009.
 11. "1974". Peace and Conflict Timeline. Retrieved 20 June 2009. [പ്രവർത്തിക്കാത്ത കണ്ണി]
 12. "Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009."Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009.
 13. "1982". Peace and Conflict Timeline. Archived from the original on 29 May 2012. Retrieved 20 June 2009.
 14. "Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009."Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009.
 15. "Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009."Statelessness in Sri Lanka". UNHCR in Sri Lanka. Archived from the original on 23 October 2009. Retrieved 20 June 2009.
 16. "October 2003". Peace and Conflict Timeline. Archived from the original on 16 February 2015. Retrieved 20 June 2009.
 17. "Stateless Tamils' long struggle bears fruit". TamilNet. 7 October 2003. Retrieved 20 June 2009.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിലോൺ_പൗരത്വ_നിയമം&oldid=4070122" എന്ന താളിൽനിന്ന് ശേഖരിച്ചത്