സിലോൺ അടക്കവാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Kelaart's pipistrelle
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. ceylonicus
Binomial name
Pipistrellus ceylonicus
Kelaart, 1852

സിലോൺ അടക്കവാവലിൻറെ[2] ശാസ്ത്രിയ നാമം Pipistrellus ceylonicus എന്നാകുന്നു. ഇരുണ്ട തവിട്ടു ചെവികളും മുഖവും ചിറകും ഉള്ള വലിയ വവ്വാലാണിത്. ശരിരത്തിൻറെ നിറം ചാരം കലർന്ന തവിട്ടു നിറം മുതൽ ഇളം ചുവപ്പ് നിറം വരെയും ചിലപ്പോൾ ചുവപ്പ് കലർന്ന സ്വർണ്ണനിറവുമാകാം. ശരിരത്തിൻറെ അടിവശം കൂടുതൽ ഇരുണ്ടതുമാണ്.

പെരുമാറ്റം[തിരുത്തുക]

മറ്റു വവ്വാലുകളെപ്പോലെ താഴേക്ക്‌ തൂങ്ങി കിടക്കുന്നതിനു പകരം ഇവ പദങ്ങളും ചിറകിലെ നഖങ്ങളും ഉപയോഗിച്ച് ഏതെങ്കിലും പ്രതലത്തോട്‌ ഒട്ടി നിൽകുകയാണ്‌ ചെയ്യുന്നത്. നിലത്തു വെച്ചാൽ ഇഴഞ്ഞു പോകാൻ ശ്രമിക്കുന്നയിവക്ക് ഉറങ്ങുന്ന ഉയർന്ന സ്ഥാനങ്ങളിൽ നിന്നല്ലാതെ വായുവിൽ പറക്കാൻ പ്രയാസമുണ്ട്.

ആവാസം[തിരുത്തുക]

മദ്ധ്യേ ഇന്ത്യയിലും തെക്ക്,കിഴക്ക്,പടിഞ്ഞാറ് ഭാഗങ്ങളിലുള്ള വനങ്ങളിലും പട്ടണങ്ങളിലും കാണപെടുന്നു എന്നാൽ മൗണ്ട്അബുവിന് വടക്കോ, വടക്കുകിഴക്ക്‌ പ്രദേശങ്ങളിലോ[3] ഇതിനെ കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. പഴയ കെട്ടിടങ്ങളിലും മരതോപ്പുകളിലുമാണ് ഇവ കഴിയുന്നത്‌. ഏറ്റവും നന്നായി കാണാവുന്നത്‌ പൂനെയിലും മുംബൈയിലും.  

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bates, P.; Hutson, A.M.; Schlitter, D.; Molur, S. & Srinivasulu, C. (2008). "Pipistrellus ceylonicus". The IUCN Red List of Threatened Species. IUCN. 2008: e.T17332A6990031. doi:10.2305/IUCN.UK.2008.RLTS.T17332A6990031.en. ശേഖരിച്ചത് 8 November 2017.
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. മേനോൻ, വിവേക് (2008). ഇന്ത്യയിലെ സസ്തനികൾ :ഒരു ഫീൽഡ് ഗൈഡ്. KOTTAYAM: DC BOOKS. pp. 261–262. ISBN 978-81-264-1969-2.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിലോൺ_അടക്കവാവൽ&oldid=2689562" എന്ന താളിൽനിന്ന് ശേഖരിച്ചത്