സിറോപീജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിറോപീജിയ
Ceropegia elegans
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Ceropegia

അപ്പോസൈനേസീ, സസ്യകുടുംബത്തിലെ ഒരു ജനുസാണ് സിറോപീജിയ (Ceropegia). ആഫ്രിക്ക, തെക്കേഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലെ തദ്ദേശീയസസ്യമാണ്.[1][2] 1753 -ൽ പുറത്തിറങ്ങിയ തന്റെ Species plantarum -ത്തിന്റെ ഒന്നാം വോള്യത്തിൽ കാൾ ലിനയേസ്, ആണ് ഈ ജനുസിനെപ്പറ്റി വിവരിച്ചതും ഈ നാമം നൽകിയതും. പൂക്കൾ മെഴുകുകൊണ്ടുള്ള ഒരു ഫൗണ്ടൻ പോലെ തോന്നിയതിനാലാണ് ഈ പേര് അദ്ദേഹം നൽകിയത്. (‘keros’ = മെഴുക് ‘pege’ = ഫൗണ്ടൻ) (Pooley, 1998). റാന്തൽ പുഷ്പം, പാരച്ചൂട്ട് പുഷ്പം, ബുഷ്മാന്റെ പൈപ്, പാരാസോൾ പുഷ്‌പം, സ്നെയ്‌ക് ക്രീപ്പർ, വൈൻഗ്ലാസ് വള്ളി, റോസറി വള്ളി, നെക്‌ലേസ് വള്ളി എന്നെല്ലാം പേരുകളുണ്ട്.

കാഴ്‌ചയ്ക്ക്[തിരുത്തുക]

സിറോപീജിയ വൂഡൈ

ചില സ്പീഷിസുകളുടെ വേരുകൾ വണ്ണം വച്ച് കിഴങ്ങുപോലെയാകാറുണ്ട്. ചില സ്പീഷുസുകളിലെ ഇലകൾ വണ്ണം വച്ച് മാംസളമായി കാണാറുണ്ട്. ഒരു കൂടു പോലെയോ, പൈപ്പുപോലെയോ തോന്നിക്കുന്ന ദളപുടമാണ് സിറൊപീജിയയുടേത്. അഞ്ച് ഇതളുകൾ ആവും ഉണ്ടാവുക.[3] ഈച്ചകളാൽ പരാഗണം നടത്താൻ തക്ക രീതിയിലാണു പൂക്കളുടെ വിന്യാസം. പലതരം ഈച്ചവർഗ്ഗങ്ങൾ ഇവയുടെ പരാഗണത്തിനു സഹായിക്കുന്നുണ്ട്. പലസ്ഥലങ്ങളിലും കൂടുപോലെയിരിക്കുന്ന പൂക്കളിൽ താൽക്കാലികമായി കുടുങ്ങിപ്പോകുന്ന ഈച്ചകൾ രക്ഷപ്പെടുമ്പോഴേക്കും പരാഗണം നടക്കുന്നു.[4]

വർഗ്ഗീകരണം[തിരുത്തുക]

അറിയപ്പെടുന്ന 180 ഓളം സ്പീഷിസുകൾ ഉണ്ട്, പല പുതിയ സ്പീഷിസുകളും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു.[4][5] ആഫ്രിക്കയിലെങ്ങും മഡഗാസ്കറിലും ഏഷ്യയിലും ആസ്ത്രേലിയയിലുമെല്ലാം കണ്ടുവരുന്നു.[4]

തെരഞ്ഞെടുത്തസ്പീഷിസുകൾ[തിരുത്തുക]

3

ചിത്രശാലGallery[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bruyns, P. V. & P. I. Forster. 1991.
  2. Flora of China Vol. 16 Page 266 吊灯花属 diao deng hua shu Ceropegia Linnaeus, Sp. Pl. 1: 211. 1753.
  3. Dyer, R.A. 1983.
  4. 4.0 4.1 4.2 Ollerton, J., Masinde, S., Meve, U., Picker, M., & Whittington, A. (2009).
  5. Herbert F. J. Huber: Revision of the genus Ceropegia.
  6. http://indiabiodiversity.org/species/show/265670

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിറോപീജിയ&oldid=3672164" എന്ന താളിൽനിന്ന് ശേഖരിച്ചത്