Jump to content

സിറെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Siren
The Siren, Edward Armitage, 1888
മിത്തോളജിGreek
വിഭാഗംMythological
രാജ്യംGreece
വാസസ്ഥലംSeagirt meadow
സമാന ജീവികൾHarpy
Mermaid
Merman
Undine

ഗ്രീക്ക് പുരാണ കഥകളിൽ പലയിടത്തും പരാമർശിക്കപ്പെടുന്ന പ്രത്യേകതരം ജീവികളാണ്‌ സിറെനുകൾ(Greek singular: Σειρήν Seirēn[1].പാറകളാൽ ചുറ്റപ്പെട്ട ആന്റിമോസാ എന്ന ദ്വീപിലാണ്‌ ഇവർ വസിച്ചിരുന്നതെന്നും അതിമധുരമായി പാടാൻ കഴിവുള്ളവരായിരുന്നുവെന്നും പുരാണകഥ പറയുന്നു. ഇവരെ നേരിൽ കണ്ടവരാരും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ ഇവർ മത്സ്യ കന്യകകളാണെന്നും,ജലദേവതകളാണെന്നും അതല്ല, പക്ഷികളാണെന്നും ഒക്കെ അഭ്യൂഹങ്ങൾ പരന്നു. ഇവരുടെ ശ്രുതിമധുരമായ സംഗീതത്തിൽ ആകൃഷ്ടരായി പല നാവികസംഘങ്ങളും ആന്റിമോസാ ദ്വീപിലേക്ക് കപ്പലടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ദ്വീപിലേക്കടുക്കാനാവാതെ പാറകളിൽ തട്ടി കപ്പലുകൾ തകർന്ന് യാത്രികരെല്ലാം മരിക്കുകയായിരുന്നു പതിവെന്നു കഥ.

ഹോമറിന്റെ ഒഡീസ്സിയിൽ സിറേനുകളെപ്പറ്റി പരാമർശമുണ്ട്. സിറേന്മാരുടെ അഭൗമസംഗീതം കേൾക്കണമെന്ന് ഒഡീസ്സസിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ സമുദ്രയാത്രക്കിടയിൽ ആന്രിമോസാ ദ്വീപിനെ കടന്നു പോകേണ്ട ഘട്ടം വന്നപ്പോൾ ഒഡീസസ്സ്, തന്റേതൊഴികെ കപ്പലിലെ സകല യാത്രികരുടേയും ചെവികൾ മെഴുകുരുക്കി അടച്ചു. എന്നിട്ട് തന്നെ പാമരത്തിൽ കെട്ടിയിടാനും എത്രതന്നെ വെപ്രാളം കാണിച്ചാലും അഴിച്ചു വിടാതിരിക്കാനും അനുയായികൾക്ക് ആദേശം നല്കി.ദ്വീപ് മറികടന്ന് പോകവെ മാസ്മരസംഗീതത്തിൽ ആകൃഷ്ടനായി ഒഡീസ്സസ് സിറേനുകളെ സമീപിക്കാൻ ശ്രമിച്ചെങ്കിലും ബന്ധനസ്ഥനായതിനാൽ അതിനു കഴിഞ്ഞില്ല. സംഗീതത്തെപ്പോലെത്തന്നെ വ്യാമോഹിപ്പിക്കുന്നതായിരുന്നു ദിവ്യദൃഷ്ടി വാഗ്ദാനം ചെയ്യുന്ന വാക്കുകൾ. അപകടഘട്ടം താണ്ടിക്കഴിഞ്ഞപ്പോൾ അനുയായികളോട് ചെവിയിലെ മെഴുക് കളയാനും തന്നെ കെട്ടഴിച്ചു വിടാനും ഒഡീസ്സസ് നിർദ്ദേശം നല്കി[2].

അവലംബം

[തിരുത്തുക]
  1. Of uncertain etymology; R. S. P. Beekes has suggested a Pre-Greek origin (Etymological Dictionary of Greek, Brill, 2009, pp. 1316–1317).
  2. Odyssey 12.52
"https://ml.wikipedia.org/w/index.php?title=സിറെൻ&oldid=3952226" എന്ന താളിൽനിന്ന് ശേഖരിച്ചത്