സിരിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആം നൂറ്റാണ്ടിലെ ലബോക്കിലെ സിരിന്റെ ചിത്രീകരണം.

റഷ്യൻ ഇതിഹാസ കഥകളിലെ സുന്ദരിയായ സ്ത്രീയുടെ തലയും മാറിടവും പക്ഷിയുടെ ശരീരവുമുള്ള (സാധാരണയായി ഒരു മൂങ്ങ) ഒരു കാൽപ്പനിക സൃഷ്ടിയാണ് സിറിൻ. ഐതിഹ്യമനുസരിച്ച്, സിരിൻ വസിച്ചിരുന്നത് വൈരാജിലോ യൂഫ്രട്ടീസ് നദിക്കു ചുറ്റുപാടുമുള്ള പ്രദേശത്തോ ആയിരുന്നു.[1][2]

ഈ പാതി നാരിയും പാതി പക്ഷിയുമായ ജീവി, സിറെനുകളെക്കുറിച്ചുള്ള പിൽക്കാല നാടോടിക്കഥകളെ നേരിട്ട് അടിസ്ഥാനമാക്കിയുള്ള സൃഷ്ടിയാണ്.[3][4][5] കിരീടം ധരിച്ചോ ശിരസിനു ചുറ്റും പ്രഭാപരിവേഷത്തോടെയോ ആണ് അവളെ സാധാരണയായി ചിത്രീകരിച്ചിരുന്നത്.[6] ഭാവിയിലെ ആനന്ദങ്ങളെക്കുറിച്ച് ദീർഘദർശനം നൽകിക്കൊണ്ട് സിരിൻ വിശുദ്ധർക്ക് വേണ്ടി മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നു. ഈ പക്ഷി അപകടകാരിയായിരുന്നു. അവളുടെ ഗാനം ശ്രവിക്കുന്ന പുരുഷന്മാർ ഭൂമിയിലുള്ള സകലതനേക്കുറിച്ചും മറക്കുകയും അവളെ പിന്തുടരുകയും ഒടുവിൽ മരണത്തിലേയ്ക്ക് നയിക്കപ്പെടുകയും ചെയ്യുമായിരുന്നു. പക്ഷികളെ ഭയപ്പെടുത്തുന്നതിനായി പീരങ്കികൾക്കൊണ്ട് വെടിവയ്ക്കുക, മണിനാദം മുഴക്കുക മറ്റ് ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കുക ഇത്യാദി പ്രവർത്തികളിലൂടെ ആളുകൾ സിരിനിൽ നിന്ന് സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നു.[7] പിന്നീട് (17-18 നൂറ്റാണ്ടുകളിൽ) സിരിന്റെ പ്രതിച്ഛായ പാടേ മാറുകയും അവൾ ലോകത്തിന്റെ മൈത്രിയെ പ്രതീകപ്പെടുത്താൻ തുടങ്ങുകയും ചെയ്തു (അവൾ സ്വർഗ്ഗത്തിനു സമീപം താമസിക്കുന്നതിനാൽ). അക്കാലത്ത് ആളുകൾ വിശ്വസിച്ചിരുന്നത് സന്തോഷമുള്ള ആളുകൾക്ക് മാത്രമേ സിരിന്റെ സംഗീതം ശ്രവിക്കാൻ കഴിയൂ എന്നും അവൾ മനുഷ്യന്റെ സന്തോഷം പോലെ വേഗതയുള്ളതും പിടിക്കാൻ പ്രയാസമുള്ളതുമായതിനാൽ വളരെ കുറച്ചുപേർക്ക് മാത്രമേ ഇത്തിരം ഒന്നിനെ കാണാൻ കഴിയുകയുള്ളൂ എന്നുമായിരുന്നു. അവൾ നിത്യമായ സന്തോഷത്തെയും സ്വർഗ്ഗീയാനന്ദത്തേയും പ്രതീകപ്പെടുത്തുന്നു.[8]

നാടോടിക്കഥകൾ അനുസരിച്ച്, രക്ഷകന്റെ ആപ്പിൾ പെരുന്നാൾ പ്രഭാതത്തിൽ ആപ്പിൾ തോട്ടത്തിലേക്ക് പറന്ന്ചെല്ലുന്ന സിറിൻ സങ്കടത്തോടെ കരയുന്നു. മധ്യാഹ്നത്തിൽ അവളുടെ പ്രതിരൂപമായ, അൽക്കോനോസ്റ്റ് ഈ സ്ഥലത്തേക്ക് പറന്നുചെന്ന് സന്തോഷിക്കാനും ചിരിക്കാനും തുടങ്ങുന്നു. അൽകോനോസ്റ്റ് തന്റെ ചിറകിൽ നിന്ന് മഞ്ഞുപൊഴിക്കവേ, അവൾ ഇരിക്കുന്ന മരത്തിലെ എല്ലാ പഴങ്ങൾക്കും രോഗശാന്തി ശക്തി നൽകുന്നു.[9]

എട്ട്, ഒമ്പത് നൂറ്റാണ്ടുകളിൽ പേർഷ്യൻ വ്യാപാരികൾ സിരിൻ എന്ന ഇതിഹാസ കഥാപാത്രത്തെ റസ് ജനങ്ങൾക്ക് പരിചയപ്പെടുത്തിയിരിക്കാം. ചെർസോനെസോസ്, കീവ് നഗരങ്ങളിൽ, മൺപാത്രങ്ങൾ, സ്വർണ്ണപ്പതക്കങ്ങൾ, പത്ത്-പന്ത്രണ്ട് നൂറ്റാണ്ടുകളിലെ സുവിശേഷ പുസ്തകങ്ങളുടെ അരികുകളിൽകളിൽപ്പോലും അവളുടെ രേഖാചിത്രം പലപ്പോഴും കാണാറുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ റഷ്യൻ സംസ്കാരം അതിന്റെ പുൽമേടുകൾ, വോൾഗ നദി, ഡ്നീപ്പർ നദി എന്നിവയിലൂടെ സെർബിയൻ സംസ്കാരവുമായും ബൈസന്റൈൻ സാമ്രാജ്യവുമായും വളരെ ദൃഢമായ പാരസ്പരിക ബന്ധം പുലർത്തുന്നുണ്ട്.[10][11][12] പറുദീസ മരങ്ങളിൽ ഇരിക്കുന്ന പക്ഷികളായി ഉല്പത്തി പുസ്തകത്തിലെ ചിത്രീകരണങ്ങളിൽ സിറിനെ പോമോറുകൾ പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ട്.[13]

ചിലപ്പോൾ മനുഷ്യന്റെ ആത്മാവിലേക്ക് പോകുന്ന ദൈവവചനത്തിന്റെ ഒരു പ്രതീകമായിപ്പോലും സിരിൻ കാണപ്പെടുന്നു. മറ്റുചിലപ്പോൾ ദുർബലരെ പ്രലോഭിപ്പിക്കുന്ന നാസ്തികന്റെ ഒരു പ്രതീകമായും അവൾ കാണപ്പെടുന്നു. ചില സന്ദർഭങ്ങളിൽ സിരിൻ പോളിഷ് അമാനുഷിക ജീവികൾക്ക് തുല്യമായി കണക്കാക്കപ്പെട്ടു. റഷ്യൻ നാടോടിക്കഥകളിൽ, സിരിനെ ബഹുമാനിതനായ മത സാഹിത്യകാരൻ സെന്റ് എഫ്രെം ദ സിറിയനുമായി പങ്കുചേർത്തിരുന്നു. അതിനാൽ, നിക്കോളായ് ക്ലൂയേവിനെപ്പോലുള്ള കർഷക ഗാനരചയിതാക്കൾ പലപ്പോഴും കവിയുടെ ഒരു പര്യായമായിപ്പോലും സിരിനെ ഉപയോഗിച്ചു.[14]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Сирин. Bestiary (ഭാഷ: റഷ്യൻ). ശേഖരിച്ചത് 2009-04-16.
 2. Священные птицы. New Acropol (ഭാഷ: റഷ്യൻ). ശേഖരിച്ചത് 2009-04-16.
 3. Священные птицы. New Acropol (ഭാഷ: റഷ്യൻ). ശേഖരിച്ചത് 2009-04-16.
 4. Boguslawski, Alexander (1999). "RELIGIOUS LUBOK". മൂലതാളിൽ നിന്നും 2009-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-16.
 5. Персонажи славянской мифологии (ഭാഷ: റഷ്യൻ). ശേഖരിച്ചത് 2009-04-16.
 6. Hilton, Alison (1995). Russian folk art. Indiana University Press. പുറങ്ങൾ. 144. ISBN 978-0-253-32753-6. Sirin bird of paradise.
 7. Boguslawski, Alexander (1999). "RELIGIOUS LUBOK". മൂലതാളിൽ നിന്നും 2009-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-16.
 8. Славянские суеверия (ഭാഷ: റഷ്യൻ). മൂലതാളിൽ നിന്നും 2009-02-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-16.
 9. Bobrov A. A. (2004). Русский месяцеслов на все времена. Памятные даты, праздники, обряды, именины [Russian months for all time. Memorable dates, holidays, ceremonies, name days] (ഭാഷ: റഷ്യൻ). M.: Veche. ISBN 5-7838-1304-4.
 10. John Zumerchik; Steven L. Danver (2010). Seas and waterways of the world: an encyclopedia of history, uses, and issues. ABC-CLIO. പുറങ്ങൾ. 236–237. OCLC 1054962639.
 11. "Kiev and the Byzantine Legacy of Russia". byzantine-legacy (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-07-23.
 12. "How the Steppes Became Byzantine". Empires and Exchanges in Eurasian Late Antiquity: Rome, China, Iran, and the Steppe, ca. 250–750 (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-07-23.
 13. Сирин. Bestiary (ഭാഷ: റഷ്യൻ). ശേഖരിച്ചത് 2009-04-16.
 14. Сирин. Bestiary (ഭാഷ: റഷ്യൻ). ശേഖരിച്ചത് 2009-04-16.
"https://ml.wikipedia.org/w/index.php?title=സിരിൻ&oldid=3778702" എന്ന താളിൽനിന്ന് ശേഖരിച്ചത്