സിരമ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിരമ്പൻ

Seremban
芙蓉
സംസ്ഥാന തലസ്ഥാനം
പതാക സിരമ്പൻ
Flag
Official seal of സിരമ്പൻ
Seal
Nickname(s): 
ചുങ്കൈ ഉജോങ്ങ്‌
മലേഷ്യൻ സംസ്ഥാനങ്ങൾനെഗിരി ചെമ്പിലാൻ
സ്ഥാപിതമായ വർഷം1840
സംസ്ഥാന തലസ്ഥാന പദവി1979
ഭരണസമ്പ്രദായം
 • നഗരസഭ ചെയർമാൻ (യാങ്ങ് ടി പെർതുവാ)ഡത്തോ ഹാജി അബ്ദുൾ ഹാലിം
വിസ്തീർണ്ണം
 • സംസ്ഥാന തലസ്ഥാനം[[1 E+8_m²|959 ച.കി.മീ.]] (370 ച മൈ)
 • മെട്രോ
2,980 ച.കി.മീ.(1,150 ച മൈ)
ഉയരം
79 മീ(259 അടി)
ജനസംഖ്യ
 (2010)
 • സംസ്ഥാന തലസ്ഥാനം555,935 (സെൻസസ്‌ 2,010)
 • ജനസാന്ദ്രത489.00/ച.കി.മീ.(1,266.51/ച മൈ)
 • മെട്രോപ്രദേശം
806,920
സമയമേഖലUTC+8 (MST)
 • Summer (DST)നിരീക്ഷണ സംവിധാനം നിലവിലില്ല
ISO 3166-2MY-14
വെബ്സൈറ്റ്സിരമ്പാൻ മുനിസിപ്പാലിറ്റി

സിരമ്പാൻ, മലേഷ്യയിലെ നെഗിരി ചെമ്പിലാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. 2009 സെപ്റ്റംബർ 9-ാം തിയതി സിരമ്പാൻ മുനിസിപ്പാലിറ്റിയായി മാറി. സിരമ്പാൻ നഗരത്തിന്റെ പഴയ പേര് ചുങ്കൈ ഉജോങ്ങ് എന്നായിരുന്നു. നഗരത്തിലൂടെ കടന്നു പോകുന്ന ചുങ്കൈ ഉജോങ്ങ് നദിയുടെ പേരു തന്നെ നഗരത്തിനു നൽകിയെങ്കിലും ചൈനീസ് വംശജർ ഈ നഗരത്തെ ഭൂ യോങ്ങ് എന്നു വിളിക്കുന്നു.

ചരിത്രം[തിരുത്തുക]

മലേഷ്യൻ ദീപഗർഭത്തിലെ മിക്ക നഗരങ്ങളും ഈയം കണ്ടുപിടിച്ചതിനു ശേഷം രൂപീകൃതമായവയാണ്.

1870-ൽ ഈയം എന്ന ഭൂ വിഭവം കണ്ടെത്തി ഖനനം ചെയ്യാൻ തുടങ്ങിയപ്പോഴാണ് ചുങ്കൈ ഉജോങ്ങ് നഗരം രൂപംകൊണ്ടത്. ചുങ്കൈ ഉജോങ്ങിനടുത്തുള്ള രാശാ എന്ന ചെറിയ പട്ടണ പ്രദേശത്ത് ഈയം കണ്ടെത്തിയതോടെ ധാരാളം അറബികളും, ചൈനക്കാരും, മലായ് ജനതയും ആ പട്ടണത്തിലേക്കു കുടിയേറി. തദ്ദേശീയരായ മലായ് ജനതയിൽ ഭൂരിഭാഗവും കൃഷിക്കാരായിരുന്നു.

ഖനിത്തൊഴിലാളികൾ മാത്രം തിങ്ങിപ്പാർത്തിരുന്ന സിരമ്പാൻ പിന്നീട് പ്രാധാന്യമുള്ള വാണിജ്യ കേന്ദ്രമായി മാറി. ലിങ്കി നദിയിലൂടെ വഞ്ചികളിൽ ഈയം കൊണ്ടു പോയി മലാക്കാ പ്രദേശത്തു വച്ച് കപ്പലുകളിൽ കയറ്റിക്കൊണ്ടു പോകയായിരുന്നു പതിവ്. ഈയ ഖനികളിൽ നിന്നും ചുങ്കം പിരിച്ചു തുടങ്ങിയതോടെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വരുമാനം വർദ്ധിച്ചു തുടങ്ങി. ബ്രിട്ടൻ ചുമത്തിയ നികുതിഭാരം കച്ചവടക്കാർക്ക് തലവേദനയായിത്തീർന്നു.

പ്രാദേശിക നേതാക്കളുടെ കിടമത്സരം[തിരുത്തുക]

ഡത്തോ ഗ്ലാനാ, ഡത്തോ ഷാ ഭണ്ഡാർ എന്നീ രണ്ടു പേരായിരുന്ന അന്നത്തെ പ്രധാന പ്രാദേശിക നേതാക്കൾ. ചുങ്കം പിരിച്ചെടുക്കുന്നതിലും, ഈയ ഖനികൾ വശത്താക്കുന്നതിലും ഈ രണ്ട് നേതാക്കൾ തമ്മിൽ കിടമത്സരം നടക്കുകയായിരുന്നു. പ്രാദേശിക നേതാക്കളുടെ കിടമത്സരം പ്രശ്‌നത്തിൽ തലയിട്ടു കൊണ്ട് നെഗിരി സെമ്പിലാനിലെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ ബ്രിട്ടന് അവസരമൊരുക്കിക്കൊടുത്തു. ഈ സന്ദർഭത്തിൽ ഡത്തോ ഗ്ലാനാ ബ്രിട്ടന്റെ സഹായം അഭ്യർത്ഥിച്ചു.

അതിനു ശേഷം ഡത്തോ ഷാ ഭണ്ഡാറിന്റെ അനുയായികൾ തോൽവി ഏറ്റുവാങ്ങി. ഡത്തോ ഷാ ഭണ്ഡാറിനെ സിങ്കപ്പൂരിലേക്ക് നാടുകടത്തുകയും ചെയ്തു. ഈ സമയത്ത് ബ്രിട്ടൻ ചുങ്കൈ ഉജോങ്ങിൽ ഒരു ഗവർണ്ണറെ കമ്മീഷണറായി നിയോഗിച്ചു. കേപ്ടൻ മുറേ ആയിരുന്നു ചുങ്കൈ ഉജോങ്ങിലെ ആദ്യ ബ്രിട്ടീഷ് കമ്മീഷണർ.

ഭൂപ്രകൃതി[തിരുത്തുക]

മലാക്കാ ജലസന്ധിയിൽ നിന്നും 30 കി.മീ. ദൂരെയാണ് സിരമ്പാൻ നഗരം സ്ഥിതി ചെയ്യുന്നത്. ആ പ്രദേശം ഒട്ടു മൊത്തമായി ലിങ്കി താഴ് വര എന്നറിയപ്പെടുന്നു. പടിഞ്ഞാറു ഭാഗത്ത് തിത്തിവാങ്ങ്‌സാ എന്ന പർവ്വത നിരയാണുള്ളത്.

സിരമ്പാനിലെ ചെമ്മണ്ണ് റബ്ബർ, എണ്ണപ്പന എന്നിവ കൃഷി ചെയ്യാൻ അനുയോജ്യമായതിനാൽ സംസ്ഥാനത്തിന്റെ കാർഷിക തലസ്ഥാനമായി മാറുകയായിരുന്നു സിരമ്പാൻ. കുടിവെള്ളത്തിന് ലിങ്കി നദിയാണ് ആശ്രയം.

കാലാവസ്ഥ[തിരുത്തുക]

സിരമ്പാനിലെ ശരാശരി താപനില 27 സെൽഷ്യസ് മുതൽ 30 സെൽഷ്യസ് വരെയാണ്. വർഷം മുഴുവനും മഴ ലഭിക്കും.

ഗതാഗതം[തിരുത്തുക]

1890-ലാണ് കോലാലമ്പൂർ - സിങ്കപ്പൂർ തീവണ്ടിപ്പാത തുടങ്ങിയത്. മലേഷ്യയിൽ തീവണ്ടി യാത്ര അധികമാരും ഉപയോഗിക്കാറില്ല. സ്വകാര്യ വാഹനങ്ങൾ മിക്കവാറും എല്ലാ വീടുകളിലും ഉള്ളതായിരിക്കണം ഇതിനു കാരണം. പൊതുജനം തീവണ്ടിയിൽ യാത്ര ചെയ്തു ശീലിക്കാൻ വേണ്ടി പല സൗജന്യങ്ങളും വാഗ്ദ്ധാനം ചെയ്തിട്ടും തീവണ്ടി യാത്ര ശീലിക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല.

യാത്രാ ആനുകൂല്യങ്ങൾ[തിരുത്തുക]

പൊതു ഗതാഗത മേഖലയിൽ മലേഷ്യൻ സർക്കാർ പല ആനുകൂല്യങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കയാണ്. 65 വയസ്സിൽ കൂടുതൽ പ്രായമായവർക്കും, സ്‌കൂൾ വിദ്യാർത്ഥികൾക്കും യാത്ര സൗജന്യമാണ്.

3000 റിങ്കിറ്റിൽകുറവ് ശമ്പളം വാങ്ങുന്നവർ പകുതി ചാർജ്ജ്‌ നൽകിയാൽ മതിയാകും. ഇത്രയൊക്കെ ആനുകൂല്യങ്ങൾ നൽകിയിട്ടും തീവണ്ടി യാത്ര പരിഗണിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിരമ്പാൻ&oldid=1964431" എന്ന താളിൽനിന്ന് ശേഖരിച്ചത്