സിയോമ ൻഗ്വെസി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sioma Ngwezi National Park (#17), Barotse Floodpiain

സിയോമ ൻഗ്വെസി ദേശീയോദ്യാനം, സാംബിയയുടെ തെക്ക് പടിഞ്ഞാറൻ മൂലയിൽ സ്ഥിതിചെയ്യുന്ന 5000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ദേശീയോദ്യാനമാണ്. റോഡുകളുടെ അഭാവവും സാധാരണ ടൂറിസ്റ്റ് ട്രാക്കുകളിൽ നിന്ന് ദൂരത്തായതിനാലും അവികസിതമായ ഈ പ്രദേശം അപൂർവ്വമായി മാത്രമാണ് സന്ദർശിക്കപ്പെടുന്നത്. സാംബിയയിലെ ഭൂരിഭാഗം ദേശീയോദ്യാനങ്ങളേയും വേലികെട്ടി വേർതിരിച്ചിട്ടില്ലാത്തതിനാൽ മൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് അനുയോജ്യമാണ്. ദേശീയോദ്യാനത്തിനു ചുറ്റും ബഫർസോൺ നിലനിൽക്കുന്നു. ഗെയിം മാനേജ്മെന്റ് ഏരിയസ് (GMAs) എന്നു വിളിക്കപ്പെടുന്ന ഇവിടെ നിയന്ത്രിതമായ തോതിൽ വേട്ട അനുവദിക്കപ്പെട്ടിരിക്കുന്നു. 35,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വെസ്റ്റ് സാംബെസി GMA ദേശീയോദ്യാനത്തിനു സമീപസ്ഥമായി നിലനിൽക്കുന്നു. ഇത് രാജ്യത്തെ ഏറ്റവും വലിപ്പമേറിയതാണ്.

അവലംബം[തിരുത്തുക]