സിയോനി, മദ്ധ്യപ്രദേശ്
സിയോനി | |
---|---|
city | |
Country | India |
State | Madhya Pradesh |
District | Seoni |
ഉയരം | 611 മീ(2,005 അടി) |
(2011) | |
• ആകെ | 102,343 |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
Telephone code | 07692 |
ISO കോഡ് | IN-MP |
വാഹന റെജിസ്ട്രേഷൻ | MP22 |
Climate | Aw |
വെബ്സൈറ്റ് | http://seoni.nic.in/ |
സിയോനി (ഹിന്ദി: सिवनी) ഇന്ത്യൻ സംസ്ഥാനമായ മദ്ധ്യപ്രദേശിലെ സിയോനി ജില്ലയിലുൾപ്പെട്ട ഒരു പട്ടണമാണ്.
റുഡ്യാർഡ് കിപ്ലിങ് സിയോനി മേഖലിയലുള്ള വനങ്ങളാണ് തൻറെ ജംഗിൾ ബുക്ക് (1894–1895) എന്ന കഥയിലെ മൌഗ്ലി എന്ന പ്രസിദ്ധ കഥാപാത്രത്തിൻറെ ജീവിതപശ്ചാത്തലമാക്കിയത്.
ഭൂമിശാസ്ത്രം
[തിരുത്തുക]സിയോനി പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 22°05′N 79°32′E / 22.08°N 79.53°E [1] ആണ്.
പട്ടണം സമുദ്രനിരപ്പിൽ നിന്നും 2,043 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. As of 2011[update]പട്ടണത്തിലെ ജനസംഖ്യ 1,379,131 ആണ്. പട്ടണം സ്ഥാപിക്കപ്പെട്ടത് 1774 ൽ ആണ്. ഈ പ്രദേശത്തിലെ 37% വനമേഖലയാണ്. മദ്ധ്യപ്രദേശിൻറെ ദക്ഷിണഭാഗത്താണ് സിയോനി പട്ടണം സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ വടക്കേ അതിരായി വരുന്നത് ജബൽപൂർ, നരസിംങ്പൂർ, മാണ്ഡ്ല ജില്ല എന്നിവയാണ്. കിഴക്കുഭാഗത്ത് ബലഘട്ടും ചിന്ത്വാര പടിഞ്ഞാറും തെക്കേ അതിരായി മഹാരാഷ്ട്രയിലെ നാഗപൂരും വരുന്നു. കന്യാകുമാിര-ബനാറസ് എന്നിവയെ ബന്ധിക്കുന്ന നാഷണൽ ഹൈവേ 7 സിയോനി സ്ഥിതി ചെയ്യുന്ന ജില്ലയിലൂടെ കടന്നു പോകുന്നു.
ജനസംഖ്യ
[തിരുത്തുക]2011 ലെ[update]ഇന്ത്യയിലെ സെൻസസ് അനുസരിച്ച സിയോനി പട്ടണത്തിലെ ജനസംഖ്യ 1,379,131 ആണ്. ആകെ ജനസംഖ്യയിൽ പുരുഷന്മാർ 50.45 ശതമാനവും സ്ത്രീകൾ 49.55 ശതമാനവുമാണ്. പട്ടണത്തിലെ സാക്ഷരത 72.12 ശതമാനമാണ്. പുരുഷന്മാരുടെ സാക്ഷരത 80.45 ശതമാനവും സ്ത്രീകളുടേത് 63.67% [2] ശതമാനവുമാണ്.
- ↑ Falling Rain Genomics, Inc - Seoni
- ↑ http://www.census2011.co.in/census/district/323-seoni.html.
{{cite web}}
: Missing or empty|title=
(help)