Jump to content

സിമോ ഹായ്ഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Simo Häyhä
Häyhä after being awarded the honorary rifle model 28.
NicknameWhite Death
ജനനം(1905-12-17)ഡിസംബർ 17, 1905
Rautjärvi, Finland
മരണംഏപ്രിൽ 1, 2002(2002-04-01) (പ്രായം 96)
Hamina, Finland
ദേശീയത ഫിൻലാൻ്റ്
ജോലിക്കാലം1925–1940
പദവിAlikersantti (Corporal) during the Winter War, promoted to Vänrikki (Second Lieutenant) shortly afterward[1]
യൂനിറ്റ്Infantry Regiment 34
യുദ്ധങ്ങൾരണ്ടാം ലോക മഹായുദ്ധത്തിലെ ശീതകാല യുദ്ധം Winter War
പുരസ്കാരങ്ങൾCross of Liberty, 3rd class and 4th class;
Medal of Liberty, 1st class and 2nd class;
Cross of Kollaa Battle[1]

വെള്ള മരണം (White Death) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഫിന്നിഷ് സ്നൈപ്പർ ആയിരുന്നു സിമോ ഹായ്ഹ(Simo Häyhä)[ ഡിസംബർ 17,1905 - ഏപ്രിൽ 1 , 2002 ] .

ചെറിയ മാറ്റം വരുത്തിയ മോസിൻ നഗാന്റ് (റഷ്യൻ: винтовка Мосина, ഇംഗ്ലീഷ് : Mosin–Nagant) തോക്ക് ഉപയോഗിച്ച് രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി നടന്ന ശീതകാല യുദ്ധത്തിൽ 505 സൈനികരെ ഇദ്ദേഹം വധിച്ചു. ഒരു പ്രധാന യുദ്ധത്തിൽ സ്നൈപ്പർ തോക്ക് കൊണ്ട് നടത്തിയ ഈ യുദ്ധമികവ് ഒരു റിക്കാർഡ് ആണ്.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

ഇന്നത്തെ റഷ്യയുടെയും ഫിൻലാൻഡ് ന്റെയും അതിർത്തിയിൽ ഉള്ള റൗട്ട്യാർവി നഗരത്തിൽ ജനിച്ച ഇദ്ദേഹം 1925 മുതൽ സൈനിക സേവനം ആരംഭിച്ചു. അതിനു മുൻപ് കൃഷിക്കാരനും വേട്ടക്കാരനും ആയിരുന്നു. ബാല്യകാലത്ത്‌ തന്നെ ധാരാളം സമ്മാനങ്ങൾ ഷൂട്ടിങ്ങ് മത്സരങ്ങൾക്ക് ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.[3]

യുദ്ധ രംഗത്ത്

[തിരുത്തുക]

സോവിയറ്റ് റഷ്യയും ഫിൻലാൻഡും തമ്മിൽ 1939-1940 കാലഘട്ടത്തിൽ നടന്ന ശീതകാല യുദ്ധത്തിൽ സിമോ ,സ്നൈപ്പർ ആയി ഫിന്നിഷ് സേനയിൽ സേവനം അനുഷ്ഠിച്ചു. -40 °C ക്കും -20 °C ക്കും ഇടയിൽ ഉള്ള അതി ശീത കാലാവസ്ഥയിൽ നടന്ന യുദ്ധത്തിൽ 505 റഷ്യൻ സൈനികരെ സിമോ വധിച്ചു. മഞ്ഞു വീഴുന്ന പ്രദേശങ്ങളിൽ വെള്ള വസ്ത്രം ധരിച്ചു വെടിയുതിർക്കുന്ന സിമോ യെ ഒന്നു കാണാൻ പോലും മിക്ക റഷ്യൻ സൈനികർക്കും കഴിഞ്ഞിരുന്നില്ല.[2][4] വളരെ കുറച്ചു നേരത്തേക്ക് മാത്രം പകൽ വെളിച്ചം ലഭ്യമായിരുന്ന ശീതകാലത്ത് വെറും നൂറു ദിവസങ്ങൾ കൊണ്ടാണ് ഇത്രയും പേരെ സിമോ ഒറ്റയ്ക്ക് വധിച്ചത്.[5][6][7] ഒരു ദിവസം അഞ്ചു പേരെ എന്ന നിരക്കിൽ.

തദ്ദേശീയമായ മാറ്റങ്ങൾ വരുത്തിയ മോസിൻ നഗാന്റ് തോക്കായിരുന്നു സിമോ ഹായ്ഹ ഉപയോഗിച്ചത്. ടെലിസ്കോപ്പ് നു പകരമായി ഇരുമ്പ് വളയം ഘടിപ്പിച്ചതായിരുന്നു സിമോയുടെ തോക്ക്.

സിമോയെ വധിക്കാൻ റഷ്യൻ പീരങ്കിപ്പടയും , സ്നൈപ്പർ മാരും ആവുന്നത്ര ശ്രമിച്ചു. 1940 മാർച്ച് 6 നു സിമോയുടെ തലയിൽ റഷ്യൻ സൈനികൻ നിറയൊഴിച്ചു. ഇടതു ഭാഗത്തെ കീഴ് താടിയെല്ലിനു വെടിയേറ്റ നിലയിൽ സിമോയെ കണ്ടെത്തുമ്പോൾ കവിളിന്റെ പകുതി നഷ്ടമായ നിലയിലായിരുന്നു. പക്ഷെ അദ്ദേഹം മരിച്ചില്ല, മാർച്ച് 13 നു ബോധം വീണ്ടെടുത്തു. മാർച്ച് 13 നു തന്നെ മോസ്കോ ഉടമ്പടി (Moscow Peace Treaty) പ്രകാരം ശീതകാല യുദ്ധം അവസാനിച്ചു. യുദ്ധാനന്തരം കോർപ്പറൽ റാങ്കിൽ നിന്നും അദ്ദേഹത്തെ സെക്കന്റ് ലെഫ്റ്റനന്റ് സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി . ഫിൻലാൻഡിന്റെ പട്ടാള ചരിത്രത്തിൽ ഇതുവരെ ആർക്കും അത്രയും വേഗത്തിൽ സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ല.

1940 കാലഘട്ടത്തിൽ സിമോ ഹായ്ഹ. താടിയെല്ലിലെ പരിക്ക് വ്യക്തമായി കാണാം.

യുദ്ധാനന്തരം

[തിരുത്തുക]

കുറച്ചു വർഷങ്ങൾക്കു ശേഷം പരിക്കിനെ അതിജീവിച്ച സിമോ വേട്ടക്കാരൻ ആയും നായ പരിശീലകൻ ആയും ശിഷ്ടകാല ജീവിതം നയിച്ചു. എങ്ങനെ ഇത്ര വിദഗ്ദ്ധനായ പട്ടാളക്കാരൻ ആയി എന്ന പത്രലേഖകന്റെ ചോദ്യത്തിനു "നിരന്തരമായ പരിശ്രമം " എന്നാണു സിമോ പിൽകാലത്ത് ഉത്തരം നൽകിയത് .

അവലംബം

[തിരുത്തുക]
  1. 1.0 1.1 Lappalainen, Jukka-Pekka (6 December 2001). "Kollaa kesti, niin myös Simo Häyhä" [The Kollaa held out, so did Simo Häyhä] (fee required). Helsingin Sanomat (in Finnish). Helsinki. Retrieved 19 February 2011.{{cite news}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 Rayment, Sean (30 April 2006). "The long view". The Daily Telegraph. London. Retrieved 30 March 2009.
  3. Gilbert, Adrian (1996). Sniper: The Skills, the Weapons, and the Experiences. St. Martin's Press. pp. 88. ISBN 0-312-95766-1.
  4. "Sotasankarit-äänestyksen voitti tarkka-ampuja Simo Häyhä". MTV3 (in Finnish). Retrieved 30 March 2009.{{cite web}}: CS1 maint: unrecognized language (link)
  5. Finland at War 1939–45 Archived 2014-06-26 at the Wayback Machine., pp. 44–45. Brent Snodgrass, Raffaele Ruggeri. Osprey Publishing. ISBN 978-1-84176-969-1 (2006)
  6. Out of Nowhere: A History of the Military Sniper Archived 2014-06-26 at the Wayback Machine., p. 167. Martin Pegler. Osprey Publishing. ISBN 978-1-84603-140-3 (2006)
  7. Sniping: An Illustrated History[പ്രവർത്തിക്കാത്ത കണ്ണി], pp. 117–118. Pat Farey, Mark Spicer. MBI Publishing Company. ISBN 978-0-7603-3717-2 (2009)
"https://ml.wikipedia.org/w/index.php?title=സിമോ_ഹായ്ഹ&oldid=4073253" എന്ന താളിൽനിന്ന് ശേഖരിച്ചത്