ഉള്ളടക്കത്തിലേക്ക് പോവുക

സിബോഡാസ് ബൊട്ടാണിക്കൽ ഗാർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിബോഡാസ് ബൊട്ടാണിക്കൽ ഗാർഡൻ
Kebun Raya Cibodas
സിബോഡാസ് ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള പ്രവേശന കവാടം.
Map
തരംസസ്യോദ്യാനം
സ്ഥാനംസിമാകാൻ വില്ലേജ്, സിയാൻജൂർ റീജൻസി, പടിഞ്ഞാറൻ ജാവ
വിസ്തീർണ്ണം84.99 ഹെക്ടർ (210.0 ഏക്കർ; 0.8499 കി.m2)
CreatedApril 11, 1852 (1852-04-11)
സ്ഥാപകൻജോഹന്നാസ് ഏലിയാസ് ടീജ്‌സ്മാൻ
നിയന്ത്രിക്കുന്നത്ഇന്തോനേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്
നിജസ്ഥിതിOpen
വെബ്സൈറ്റ്kebunraya.id/cibodas

സിബോഡാസ് ബൊട്ടാണിക്കൽ ഗാർഡൻ (ഇന്തോനേഷ്യൻ: കെബുൻ റായ സിബോഡാസ്, KRC) ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ സിബോഡാസ് ഉപജില്ലയിൽ, ഗെഡെ പർവതത്തിൻ്റെ ചരിവുകളിൽ സ്ഥിതി ചെയ്യുന്ന 84.99 ഹെക്ടർ (210.0 ഏക്കർ) വിസ്തൃതിയുള്ള ഒരു സസ്യോദ്യാനമാണ്.[1] സാങ്കേതികമായി, സിബോഡാസ് ഒരു സസ്യോദ്യാനമാണെങ്കിലും ഗെഡെ പർവതത്തിൻ്റെ ചരിവുകളിൽ സ്ഥിതിചെയ്യുന്നതിനാൽ ഇവിടെ പൂന്തോട്ടത്തേക്കാൾ കൂടുതലായി വനപ്രദേശങ്ങളുണ്ട്. മുമ്പ് ഇന്തോനേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (LIPI) പ്രവർത്തിപ്പിച്ചിരുന്ന ഇത് ഇപ്പോൾ നാഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഏജൻസിയായി (BRIN) രൂപാന്തരപ്പെട്ടിരിക്കുന്നു.[2]

ചരിത്രം

[തിരുത്തുക]

ഡച്ച് സസ്യശാസ്ത്രജ്ഞനായിരുന്ന ജോഹന്നാസ് ഏലിയാസ് ടീജ്‌സ്മാൻ, ബൊഗോർ ബൊട്ടാണിക്കൽ ഗാർഡൻറെ ഒരു ശാഖയെന്ന നിലയിൽ 1852-ൽ സ്ഥാപിച്ച ഈ സസ്യോദ്യാനം, പിന്നീടുള്ള വർഷങ്ങളിൽ റുഡോൾഫ് ഷെഫറിൻ്റെ കീഴിലാണ് അതിൻ്റെ രൂപരേഖ പൂർത്തിയാക്കിയത്.[3]

ഉപോഷ്ണമേഖലാ സസ്യങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്ന ഉയർന്ന ഉയരത്തിലാണ് ഈ പൂന്തോട്ടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. സസ്യോദ്യാനത്തിൻറെ സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം ഏകദേശം 1,300–1,425 മീറ്റർ (4,265–4,675 അടി) ആണ്. വർഷം മുഴുവനും ശരാശരി താപനില 20.06 °C അനുഭവപ്പെടുന്ന ഇവിടുത്തെ ശരാശരി ഈർപ്പം 80.82 ശതമാനം ആണ്.

1854-ൽ ഇന്തോനേഷ്യയിൽ ക്വിനൈൻ ഉൽപ്പാദനത്തിനായി സിങ്കോണ മരങ്ങൾ ആദ്യമായി നട്ടു വളർത്തിയ പ്രദേശമാണ് പിൽക്കാലത്ത് സസ്യോദ്യാനമായി പരിണാമം പ്രാപിച്ചത്. ജർമ്മൻ പര്യവേക്ഷകനും സസ്യശാസ്ത്രജ്ഞനുമായിരുന്ന ജസ്റ്റസ് കാൾ ഹസ്കർൽ തൻറെ തെക്കേ അമേരിക്കൻ സന്ദർശനവേളയിൽ ശേഖരിച്ച വിത്തുകളും തൈകളും ആദ്യം ജാവയിലേക്ക് കൊണ്ടുവന്ന് ഈ തോട്ടത്തിൽ വിജയകരമായി പരീക്ഷിച്ചു.[4] ഓസ്‌ട്രേലിയയിൽ നിന്നുള്ള യൂക്കാലിപ്‌റ്റസ്, യൂറോപ്പിൽ നിന്നുള്ള കോണിഫറസ്, മറ്റുള്ളവ എന്നിങ്ങനെ ഇന്തോനേഷ്യയിൽ വിദേശത്തു നിന്ന് എത്തിച്ച വിവിധ സസ്യങ്ങൾ ഈ പ്രദേശത്ത് കൃഷി ചെയ്യുന്നു.[5]

320 തരം ഓർക്കിഡുകൾ, 289 തരം കള്ളിച്ചെടികൾ, 22 തരം മാംസള സസ്യങ്ങൽ, 216 ഇനം ആൽഗകൾ, 103 തരം പന്നൽച്ചെടികൾ, 1162 ഉദ്യാന സസ്യയിനങ്ങൽ എന്നിവ ഉൾപ്പെടെ ഏകദേശം 10,792 സജീവ മാതൃകകൾ ഈ സസ്യോദ്യാനത്തിൻറെ പരിധിയ്ക്കുള്ളിലുണ്ട്. പൂന്തോട്ടത്തിൽ നിലവിലുള്ള സസ്യയിനങ്ങളിൽ 114 എണ്ണം മാത്രമാണ് പടിഞ്ഞാറൻ ജാവ ജന്മദേശമായുള്ളവ. ഇതിൻ്റെ ഹെർബേറിയത്തിൽ ഏകദേശം 4,852 സസ്യങ്ങളുടെ സംരക്ഷിത മാതൃകകൾ അടങ്ങിയിരിക്കുന്നു.[6]

ഇവിടെയുള്ള ശേഖരങ്ങൾ ഔട്ട്ഡോർ, ഇൻഡോർ എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇൻഡോർ വിഭാഗത്തിൽ കള്ളിച്ചെടികളും ഓർക്കിഡുകളും ഉൾപ്പെടെ ഗ്ലാസ് ഹൗസുകൾക്കുള്ളിലായി സസ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഏഴ് ഇനം പുഷ്പങ്ങൾ വരെ വിജയകരമായി വളർന്നതായി പറയപ്പെടുന്ന സകുറ ഗാർഡൻ, ആൽഗ ഗാർഡൻ, റോഡഡെൻഡ്രൺ ഗാർഡൻ, ഫേൺ ഗാർഡൻ, ഔഷധത്തോട്ടം എന്നിങ്ങനെയാണ് ഔട്ട്ഡോർ വിഭാഗത്തെ ഇവിടെ തിരിച്ചിരിക്കുന്നത്.[7]

സിബോഡാസ് ബ്രയോഫൈറ്റ് പാർക്ക്

[തിരുത്തുക]

സിബോഡാസ് ബൊട്ടാണിക്കൽ ഗാർഡൻ്റെ ഭാഗമായ സിബോഡാസ് ബ്രയോഫൈറ്റ് പാർക്ക് അഥവാ തമൻ ലുമുട്ട് സിബോഡാസ്, ഗെഡെ കൊടുമുടിയ്ക്കും മൗണ്ട് ഗെഡെ പാൻഗ്രാംഗോ ദേശീയോദ്യാനത്തിനും ഇടയിലായി സ്ഥിതിചെയ്യുന്നു.[8] 2004-ൽ നിർമ്മിച്ച ഇത് സിബോഡാസ് ബൊട്ടാണിക്കൽ ഗാർഡൻ്റെ 154-ാം വാർഷികത്തോടനുബന്ധിച്ച് 2006 ഏപ്രിൽ മാസം 11-ന് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 1,500 ചതുതശ്ര മീറ്റർ വിസതൃതയുള്ള ഈ പൂന്തോട്ടം പൂപ്പലുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയോട് സാമ്യമുള്ളതാണ്. ചുറ്റുപാടുമായി വളർന്നുനിൽക്കുന്ന തദ്ദേശീയ ഇന്തോനേഷ്യൻ സസ്യങ്ങളുടെ തണൽ ഇവിടുത്തെ സസ്യങ്ങൾക്ക് ആവശ്യമുള്ള ഈർപ്പമുള്ള സാഹചര്യങ്ങളും സ്വാഭാവിക തണലും നൽകുന്നു.[9]

അവലംബം

[തിരുത്തുക]
  1. Farah Fitriani, 'See the World in Cibodas Botanical Garden' Archived 2016-03-03 at the Wayback Machine on the Good news from Indonesia website, posted 11 January 2011.
  2. "Struktur Organisasi BRIN". BRIN. Archived from the original on 2022-08-29. Retrieved 2022-08-29.
  3. Sejarah Cibodas Archived 2015-02-17 at the Wayback Machine, krcibodas.lipi.go.id
  4. Audrey Kahin; R. B. Cribb (2004). Historical Dictionary of Indonesia. Scarecrow Press. p. 80. ISBN 9780810849358. Archived from the original on January 24, 2022. Retrieved February 26, 2015.
  5. "Archived copy". Archived from the original on 2015-02-18. Retrieved 2015-02-18.{{cite web}}: CS1 maint: archived copy as title (link)
  6. Kebun Raya Cibodas Archived 2017-07-04 at the Wayback Machine, disparbud.jabarprov.go.id
  7. Kebun Raya Cibodas Wahana Wisata dan Penelitian Archived 2019-11-23 at the Wayback Machine , Koran Jakarta, 14 February 2015.
  8. "World's Biggest Moss Garden Opens". Archived from the original on 20 November 2016. Retrieved 19 November 2016.
  9. "Taman Lumut". Archived from the original on 28 August 2017. Retrieved 19 November 2016.