സിബി മാത്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണറാണു് ഡോ.സിബി മാത്യൂസ് ഐ.പി.എസ്.[1]

ജീവിതരേഖ[തിരുത്തുക]

1952-ൽ ചങ്ങനാശ്ശേരിയിൽ ജനിച്ചു. ചങ്ങനാശ്ശേരി ഗവ. ഹൈസ്കൂൾ, സെന്റ് ബെർക്കുമാൻസ് കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. സാമ്പത്തിക ശാസ്ത്രം, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തരബിരുദം നേടിയ സിബി മാത്യൂസ് 1977-ലെ സിവിൽ സർവ്വീസ് പരീക്ഷയിലൂടെ ഇന്ത്യൻ പോലീസ് സർവ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സിറ്റി പോലീസ് കമ്മീഷണറായിരുന്നിട്ടുണ്ട്. കേരളത്തിലെ ആത്മഹത്യകൾ: സാമൂഹികസാമ്പത്തിക ഘടകങ്ങൾ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് 2007-ൽ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.[2] ഈ ഗവേഷണ പ്രബന്ധത്തിലെ വിഷയങ്ങൾ ഉൾപ്പെടുത്തി ഇദ്ദേഹം രചിച്ച മലയാളി ഇങ്ങനെ മരിക്കണോ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഡി.സി. ബുക്സ് നവംബർ 2008-ൽ പുറത്തിറക്കി. ആത്മഹത്യാ വാർത്തകളെ ഉദാസീനതയോടെ മറക്കാൻ ശ്രമിക്കുന്ന മലയാളിയെ കേരളത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാനിരക്കിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ കൃതിയുടെ ഉള്ളടക്കം.[3]

കേരളത്തിൽ കോളിളക്കമുണ്ടാക്കിയ മണിച്ചൻ സ്​പിരിറ്റ് കേസ് അന്വേഷിച്ചത് സിബി മാത്യൂസായിരുന്നു. ഈ കേസിൽ തെളിവുകൾ ശാസ്ത്രീയമായി കണ്ടെത്തുന്നതിനും പ്രതികളെ ശിക്ഷിപ്പിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. [4]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. വിവരാവകാശ കമ്മീഷണർമാർ ചുമതലയേറ്റു, മാതൃഭൂമി, 24 ഏപ്രിൽ 2011
  2. ഡോ.സിബി മാത്യൂസ് ഐ.പി.എസ്, ആമുഖം, മലയാളി ഇങ്ങനെ മരിക്കണോ , രണ്ടാം പതിപ്പ്, ഡി.സി. ബുക്സ് ,ജൂൺ 2009
  3. ഗൾഫ് മനോരമ ഓൺലൈൻ വാർത്ത
  4. സിബി മാത്യൂസ് പോലീസ് വിട്ട് വിവരാവകാശ കമ്മീഷനിലേക്ക് എന്ന വാർത്തയിൽനിന്ന് (ശേഖരിച്ചത് 2011 ഫെബ്രുവരി 4)
"https://ml.wikipedia.org/w/index.php?title=സിബി_മാത്യൂസ്&oldid=2882087" എന്ന താളിൽനിന്ന് ശേഖരിച്ചത്