സിപ്പോ
സ്വകാര്യം | |
Genre | Lighter manufacturer |
സ്ഥാപിതം | 1932 |
സ്ഥാപകൻ | George G. Blaisdell |
ആസ്ഥാനം | Bradford, Pennsylvania, U.S |
വെബ്സൈറ്റ് | zippo.com zippolighterstore.com |
റീഫിൽ ചെയ്യാവുന്ന ലോഹനിർമ്മിതമായ ഒരു ലൈറ്റർ ആണ് സിപ്പോ. അമേരിക്കയിലെ പെൻസിൽ വാനിയയിലുള്ള സിപ്പോ മാനുഫാക്ചറിങ്ങ് കമ്പനി ആണ് സിപ്പോ നിർമ്മിക്കുന്നത്.ഒരു ഓസ്ട്രിയൻ സിഗരറ്റ് ലൈറ്ററിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു സിപ്പോ നിർമ്മിക്കപ്പെട്ടത്. ഇപ്പോൾ ആയിരക്കണക്കിന് ഡിസൈനുകളിൽ സിപ്പോ ഇറങ്ങിയിട്ടുണ്ട്.
കമ്പനിയുടെ ചരിത്രം
[തിരുത്തുക]1932ഇൽ ജോർജ്ജ് സി ബ്ലൈസ്ഡൽ ആണ് സിപ്പോ മാനുഫാക്ചറിങ്ങ് കമ്പനി സ്ഥാപിച്ചത്. സിപ്പോയ്ക്ക് ആ പേരു വരാൻ കാരണം ബ്ലൈഡ്സലിനു സിപ്പർ എന്ന ശബ്ദം ഇഷ്ടമായതു കൊണ്ടായിരുന്നു.1936 മാർച്ച് 3 ആം തിയ്യതി സിപ്പോയ്ക്ക് പേറ്റന്റ് ലഭിച്ചു.ആദ്യഘട്ടത്തിൽ സിപ്പോ നിർമ്മിച്ചിരുന്ന പട്ടാളക്കാർക്കു വേണ്ടിയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് അമേരിക്കൻ പട്ടാളക്കാർക്കിടയിൽ സിപ്പോ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എത്ര മോശം കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ രൂപം ചെയ്തതായതു കൊണ്ട് പട്ടാളക്കാർ സിപ്പോ ഉപയോഗിച്ചു.അക്കാലത്ത് പിത്തളയിലായിരുന്നു സിപ്പോ നിർമ്മിച്ചിരുന്നത്. പക്ഷേ യുദ്ധകാലത്ത് പിത്തളയുടെ ലഭ്യതക്കുറവു കാരണം സ്റ്റീലിൽ നിർമ്മിക്കാൻ തുടങ്ങി. യുദ്ധത്തിനു ശേഷം, 1960 കളിൽ സിപ്പോ ലൈറ്ററുകൾ വ്യാപകമായി പരസ്യങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. സിപ്പോ ലൈറ്ററുകൾ ഒരേ സമയം കലാസ്ർഷ്ടിയും സാങ്കേതികമികവുള്ളവയുമായിരുന്നു. സിപ്പോയുടെ അടിസ്ഥാനപരമായ സാങ്കേദികവിദ്യ മാറ്റമില്ലാതെ തുടർന്നു.പെൻസിൽ വാനിയയിലെ ബ്രാഡ്ഫോർഡിൽ സിപ്പോ/കേസസ് വിസിറ്റേഴ്സ് സെന്റർ എന്ന പേരിൽ സിപ്പോ മ്യൂസിയം ഉണ്ട്. അവിടെ സിപ്പോയുടെ അപൂർവ്വവും വൈവിദ്ധ്യങ്ങളുമായ സിപ്പോ ലൈറ്ററുകൾ പ്രദർശിപ്പിച്ചിരിക്കുന്നു.
ചിത്രശാല
[തിരുത്തുക]-
Zippo's flint-wheel Ignition
-
A lit 1968 slim model Zippo
-
An open full-size Navy Zippo
-
Brass-based case design with matched insert coloring
-
Zippo point of sale display