സിനി ജോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിനി ജോസ്
Medal record
Women’s athletics
Representing  ഇന്ത്യ
Asian Championships
Gold medal – first place 2007 Amman 4 × 400 m relay
Silver medal – second place 2009 Guangzhou 4 × 400 m relay
Commonwealth Games
Gold medal – first place 2010 Delhi 4x400 m relay
Asian Games
Gold medal – first place 2010 Guangzhou 4x400 m relay

മലയാളിയായ ഇന്ത്യൻ കായിക താരമാണ് സിനി ജോസ് (Sini Jose). ഹ്രസ്വദൂര ഓട്ടക്കാരിയായ സിനി 400 മീറ്ററിൽ ആണ് പ്രധാനമായുംശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ആദ്യകാല ജീവിതം[തിരുത്തുക]

1987 മെയ് 25ന് എറണാകുളം ജില്ലയിലെ അവോലി ഗ്രാമത്തിൽ ജനിച്ചു. മുണ്ടക്കൽ ജോസ് ജോസഫ് റിതമ്മ ജോസ് എന്നിവരുടെ മകളാണ്. എറണാകുളത്ത് ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥയാണ്.[1][2]

കായിക ജീവിതം[തിരുത്തുക]

2010ൽ ഡൽഹിയിൽ നടന്ന കോമ്മൺവെൽത്ത് ഗെയിംസിൽ 4 ഗുണം 400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ നേടി. മൻജീത് കൗർ, എസി അശ്വിനി, മൻദീപ് കൗർ എന്നിവരായിരുന്നു ടീമിലെ മറ്റു അംഗങ്ങൾ.[3][4][5]

2010ൽ റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് 53.01 മനിറ്റിൽ 400 മീറ്റർ ഓടിയതാണ് ഇവരുടെ വ്യക്തിഗത ഇനത്തിലെ ഏറ്റവും മികച്ച സമയം.[6] ഈ മത്സരത്തിൽ സ്വർണ്ണം നേടി. 2010ൽ ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ സ്വർണ്ണം നേടി. 2009ൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ 4ഃ400 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടി. 2007ലെ ഏഷ്യൻ ചാംപ്യൻഷിപ്പിൽ 4ഃ400 മീറ്റർ റിലേയിൽ സ്വർണ്ണമെഡൽ നേടി.

വിലക്ക്[തിരുത്തുക]

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് സിനി ജോസ് അടക്കമുള്ള കായികതാരങ്ങൾക്ക് ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി 2011 ജൂലൈ മുതൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ഉത്തേജകവിവാദത്തെ കുറിച്ച് അന്വേഷിക്കാനായി കേന്ദ്രസർക്കാർ നിയോഗിച്ച മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുകുൾ മുഗ്ധൽ അധ്യക്ഷനായ ഏകാംഗ സമിതിയാണ് പിന്നീട് താരങ്ങളെ കുറ്റവിമുക്തരാക്കി.[7]

അവലംബം[തിരുത്തുക]

  1. "Mundakkal veetil ahladathinu swarnaniram" (ഭാഷ: Malayalam). Malayala Manorama. 13 October 2010.CS1 maint: unrecognized language (link)
  2. "Southern Railway to honour athletes". CNN-IBN. 13 October 2010. ശേഖരിച്ചത് 15 October 2010.
  3. "Women's 4 x 400 team runs to gold". The Hindu. 13 October 2010. ശേഖരിച്ചത് 15 October 2010. |first= missing |last= (help)
  4. "Indian women bag 4x400m relay gold". Malayala Manorama. 12 October 2010. ശേഖരിച്ചത് 15 October 2010.
  5. Indian women's relay team wins gold
  6. "Jhuma, Sini Jose and Praveen to the fore". The Hindu. 3 May 2010. ശേഖരിച്ചത് 15 October 2010.
  7. http://www.dailymail.co.uk/indiahome/indianews/article-2122999/Reprieve-suspended-athletes-High-Court.html
"https://ml.wikipedia.org/w/index.php?title=സിനി_ജോസ്&oldid=2785058" എന്ന താളിൽനിന്ന് ശേഖരിച്ചത്