സിനിമ ഓഫ് സാവോ ടോം ആന്റ് പ്രിൻസിപ്പെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാവോ ടോം ആന്റ് പ്രിൻസിപ്പി എന്ന ദ്വീപു രാഷ്ട്രത്തിൻറെ സിനിമാ ചരിത്രത്തിന് വലിയ ദൈർഘ്യമില്ല. കാരണം സാവോ ടോം ആന്റ് പ്രിൻസിപ്പി ഒരു വലിയ ദ്വീപല്ല. എങ്കിലും ചില സിനിമാനിർമ്മാണങ്ങൾ ഉണ്ടായിട്ടുണ്ട്.

കൊളോണിയൽ ഫിലിം മേക്കിംഗ്[തിരുത്തുക]

കൊളോണിയൽ ചലച്ചിത്ര നിർമ്മാതാക്കൾ ഈ ദ്വീപു നിവാസികളുടെ വംശപരമ്പരയെക്കുറിച്ചുള്ള (എത്‌നോഗ്രാഫിക് ) ഡോക്യുമെന്ററികൾ ചിത്രീകരിച്ചു: 1909-ൽ ഏണസ്റ്റോ ഡി അൽബുക്കർക്ക് A cultura do Cacau em Sao Tome, എന്ന ഡോക്യുമെൻറിയും 1910-ൽ കാർഡോസോ ഫുർട്ടാഡോ സെർവിസൽ ഇ സെൻഹോർ എന്നതും ചിത്രീകരിച്ചു.[1]

സമകാലിക ചലച്ചിത്രനിർമ്മാണം[തിരുത്തുക]

സാവോ ടോം ആൻഡ് പ്രിൻസിപിയിൽ നിന്നുള്ള ഒരേയൊരു മുഴുനീള ഫീച്ചർ ഫിലിം, എ ഫ്രൂട്ടിൻഹാ ഡോ ഇക്വഡോർ [ലിറ്റിൽ ഫ്രൂട്ട് ഫ്രം ദി ഇക്വഡോർ] നിർമിക്കപ്പെട്ടത് 1998-ൽ ഓസ്ട്രിയ, ജർമ്മനി എന്നീ രാഷ്ട്രങ്ങളുടെ സഹായത്തോടേയാണ് ദ്വീപിലെ അഭിനേതാക്കളെ ഉൾപ്പെടുത്തി ഹെർബർട്ട് ബ്രോഡൽ സംവിധാനം ചെയ്ത ഈ ചിത്രം ഫെയറി സ്റ്റോറി, ഡോക്യുമെന്ററി, റോഡ് മൂവി, കോമഡി എന്നിവ സമന്വയിപ്പിക്കുന്നു.

ദ്വീപിൽ സജ്ജീകരിച്ച ഡോക്യുമെന്ററികളിൽ ഇവ ഉൾപ്പെടുന്നു:[2]

  • എക്‌സ്‌ട്രാ ബിറ്റർ: ദി ലെഗസി ഓഫ് ദി ചോക്ലേറ്റ് ഐലൻഡ്‌സ്, ഡെറക് വെർട്ടോംഗന്റെ 2000 ഡോക്യുമെന്ററി
  • സാവോ ടോം, സെന്റ്-പൗർ-പെന്റ് കൊക്കോ, വിർജീനി ബെർഡയുടെ 2004 ഡോക്യുമെന്ററി
  • മിയോംഗ കി ആബോ, 2005-ൽ ആഞ്ചലോ ടോറസിന്റെ ഡോക്യുമെന്ററി
  • ദ ലോസ്റ്റ് വേവ്, സാം ജോർജ്ജിന്റെ 2007 സർഫ് ഡോക്യുമെന്ററി

അവലംബം[തിരുത്തുക]

  1. Convents, Guido (2005). "Portugal". In Richard Abel (ed.). Encyclopedia of Early Cinema. Taylor & Francis. pp. 527–8. ISBN 978-0-415-23440-5.
  2. Fernando Arenas (2011). Lusophone Africa: Beyond Independence. U of Minnesota Press. p. 231. ISBN 978-0-8166-6983-7.