സിനിമാരൂപങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിനിമകളുടെ കഥാഖ്യാനരീതികളിലുള്ള സാമാന്യതകളെ തരംതിരിച്ച് പഠിക്കുന്ന പ്രക്രിയ ആണ് സിനിമാരൂപങ്ങൾ.[1] സിനിമാരൂപങ്ങൾ ഏറ്റവും പ്രകടമായി കാണാവുന്ന വേദികളാണു അവാർഡുദാന ചടങുകൾ. വ്യത്യസ്ത സിനിമാവ്യവസായങളിൽ നിലനിൽക്കുന്ന സിനിമാരൂപങളെ ഈ ചടങുകൾ ആദരിക്കുകയും അതു മൂലം സ്ഥാപിക്കുകയും ചെയ്യുന്നു.

ഹോളിവുഡ് സിനിമാരൂപങ്ങൾ[തിരുത്തുക]

ഹോളിവുഡ് സിനിമയിൽ പൊതുവായി കാണുന്ന ചില സിനിമാരൂപങ്ങളാണ് വെസ്റ്റേൺ, മ്യൂസിക്കൽ, ആക്ഷൻ, ക്രൈം, റൊമാൻസ് മുതലായവ.[2]

ഇന്ത്യൻ സിനിമാരൂപങ്ങൾ[തിരുത്തുക]

ഹോളിവുഡ് സിനിമയിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സിനിമയിൽ കൂടുതലായും മിസ്രസിനിമാരൂപങളാണു കാണാറുള്ളത്. ഒരു സിനിമയിൽ തന്നെ സംഗീതവും റൊമാൻസും ആക്ഷനും ഒരുമിക്കുന്ന ഒരു പ്രക്രിയയാണു ഇവിടെ കാണുവാൻ കഴിയുന്നത്.[3]

മലയാള സിനിമാരൂപങ്ങൾ[തിരുത്തുക]

പ്രാദേശിക സിനിമ എന്ന നിലയിൽ മലയാള സിനിമയ്ക്ക് പല പ്രത്യേകതകളും കാണാവുന്നതാണു. ഇന്ത്യൻ സിനിമയിൽ ഉള്ളതുപോലെ മിസ്രസിനിമാരൂപങളാണു ഇവിടെയും കാണാൻ കഴിയുന്നത്. എന്നിരുന്നാലും കലാസിനിമ, മധ്യവർത്തിസിനിമ, വാണിജ്യസിനിമ എന്നിങ്ങനെയുള്ള വ്യക്തമായ വേർതിരിവുകളും മലയാള സിനിമയിൽ കാണാവുന്നതാണു.[4]

അവലംബം[തിരുത്തുക]

  1. "Film genre". https://en.wikipedia.org. Retrieved 23 മാർച്ച് 2015. {{cite web}}: External link in |website= (help)
  2. "Main Film Genres". http://www.filmsite.org/. Retrieved 16 മാർച്ച് 2015. {{cite web}}: External link in |website= (help)
  3. Prasad, M. Madhava (2000). Ideology of the Hindi Film: A Historical Construction. Oxford University Press. p. 258. ISBN 9780195652956. Retrieved 16 മാർച്ച് 2015.
  4. Pillai, Meena T. (2010). Women in Malayalam Cinema: Naturalising Gender Hierarchies. Orient Blackswan. ISBN 978-8125038658. Retrieved 16 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=സിനിമാരൂപങ്ങൾ&oldid=2190990" എന്ന താളിൽനിന്ന് ശേഖരിച്ചത്